
വിവരണം
“പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ Personal സെക്രട്ടറിയുടെ മകന്‍റെ വിവാഹത്തിൽ ഒരു സാധാരണ ക്ഷണിതാവായി പങ്കെടുത്തു” എന്ന വിവരണത്തോടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു നവദമ്പതികള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നതായി നാം കാണുന്നു. നവദമ്പതികള്‍ക്ക് പുതിയ ദാമ്പത്യ ജീവിതത്തിന്‍റെ തുടക്കത്തിനു തന്‍റെ അനുഗ്രഹങ്ങളും അഭിനന്ദനങ്ങള്‍ നല്‍കിയതിനെ ശേഷം നവദമ്പതികളുടെയും കുടുംബത്തിന്‍റെയും ഒപ്പം പ്രധാനമന്ത്രി ഫോട്ടോ എടുക്കുന്നതും നാം വീഡിയോയില്‍ കാണുന്നു. ഈ വീഡിയോ പ്രധാനമന്ത്രി മോദിയുടെ പെഴ്സനല്‍ സെക്രട്ടറിയുടെ മകന്‍റെ കല്യാണത്തില്‍ സാധാരണ ക്ഷണിതാവായി പ്രധാനമന്ത്രി പങ്കെടുക്കുന്നു എന്ന് അടികുരിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് പ്രധാനമന്ത്രിയുടെ വ്യക്തിഗത സെക്രട്ടറിയുടെ മകന്‍റെ കല്യാണമല്ല. വീഡിയോയുടെ സത്യാവസ്ഥ അറിയാനായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പോസ്റ്റില്‍ നല്‍കിയ ചില വിവരങ്ങള്‍ തെറ്റാണ് എന്ന് കണ്ടെത്തി. അവ എന്തൊക്കെയാണ്, ഞങ്ങള്‍ എങ്ങനെയാണ് ഇത് കണ്ടെത്തിയത് എന്നൊക്കെ വിശദമായി അറിയാം. പ്രസ്തുത പോസ്റ്റിന്‍റെ സ്ക്രീന്‍ റെക്കോര്‍ഡിങ്, ലിങ്കുകള്‍ ഇവ താഴെ നല്‍കിട്ടുണ്ട്.
Archived Link |
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോ In-Vid ക്രോം എക്സ്റ്റെന്ഷന്‍ ഉപയോഗിച്ചു വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച പല ചിത്രങ്ങളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിനാമങ്ങളില്‍. smhoaxslayer എന്ന വസ്തുത അവേഷണ വെബ്സൈറ്റിന്‍റെ ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ അപമാനിച്ചുവെന്ന ആരോപിച്ചു ഇതേ വീഡിയോ പലരും 2017ല്‍ പ്രചരിപ്പിച്ചിരുന്നു. ഇങ്ങനത്തെ വാദങ്ങളുള്ള ചില പോസ്റ്റുകളുടെ വസ്തുത അന്വേഷണമാണ് ഈ റിപ്പോര്‍ട്ടില്‍ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഈ വീഡിയോ സേവനത്തില്‍ നിന്ന് വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനായ ടി.വി. സോമനാഥനുടെ മകളുടെ കല്യാണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.
ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഹിന്ദി മാധ്യമ വെബ്സൈറ്റ് ഭാസ്കര്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കുകളും താഴെ നല്‍കിട്ടുണ്ട്.

Bhaskar | archived link |
ടി.വി. സോമനാഥന്‍ 1987 ബാച്ചിലെ തമിഴ്നാട് കടാരിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. കുടാതെ അദേഹം പ്രശസ്ത ചാര്‍റ്റെഡ് അക്കൌണ്ടന്‍റും, കമ്പനി സെക്രട്ടറിയും കൂടിയാണ്. അദേഹം 2015ല്‍ പി.എം.ഒയില്‍ ജോയിന്‍റ് സെക്രട്ടറി എന്ന പദവിയില്‍ നിയമിതനാകുന്നതിന് മുമ്പേ അമേരിക്കയില്‍ വേള്‍ഡ് ബാങ്കില്‍ ജോയിന്‍റ് സെക്രട്ടറി ലെവല്‍ ഡയറക്ടര്‍ എന്ന നിലയില്‍ ജോലി ചെയ്തിരുന്നു.

ജോയിന്‍റ് സെക്രട്ടറി ഇന്ത്യന്‍ ഗവണ്‍മെന്‍റില്‍ മുന്നാമത്തെ ഏറ്റവും വലിയ രാഷ്ട്രീയ സ്ഥാനമാണ്. ഒരു മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനം കൊണ്ടു നിര്‍വഹിക്കുന്ന മഹത്തായ ദൌത്യം വഹിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനാണ്. സുപ്രീം കോടതിയില്‍ സര്‍ക്കിനു വേണ്ടി ഹര്‍ജികള്‍ സമര്‍പ്പിക്കലും ഹര്‍ജികള്‍ക്ക് പ്രതികരിക്കാനുള്ള ചുമതലയും ജോയിന്‍റ് സെക്രട്ടറിമാര്‍ക്കും അഡിഷണല്‍ സെക്രട്ടറിമാര്‍ക്കുമാണ് ഉള്ളത്. ഇവര്‍ പ്രധാനമന്ത്രിയുടെ വ്യക്തിഗത സെക്രട്ടറിമാരല്ല.

ഒരു മന്ത്രാലയത്തിന്‍റെ സംഘടനാത്മക രചന താഴെ നല്‍കിയ ചിത്രത്തില്‍ നിന്ന് നമുക്ക് മനസിലാക്കാം. മന്ത്രാലയത്തിലെ തലപ്പത്തില്‍ കാബിനെറ്റ് മന്ത്രിയാനുള്ളത്. മന്ത്രിയുടെ താഴെ സംസ്ഥാന മന്ത്രി ഉണ്ടെങ്കില്‍ അവരുണ്ടാകും അലെങ്കില്‍ സെക്രട്ടറിയുണ്ടാകും. സെക്രട്ടറിയുടെ താഴെ അഡിഷണല്‍ സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിമാരുമുണ്ടാകും.

ടി.വി. സോമനാഥിന് പ്രധാനമന്ത്രി മോദിയുമായി അടുത്ത ബന്ധമുണ്ട്. 2018ല്‍ പ്രസിദ്ധികരിച്ച ദി ഹിന്ദുവിലെ ഒരു ലേഖന പ്രകാരം അദ്ദേഹത്തിനെ ആര്‍.ബി.ഐയുടെ ഡെപ്യുട്ടി ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

നിഗമനം
പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന വീഡിയോ പ്രധാനമന്ത്രിയുടെ പെഴ്സോനല്‍ സെക്രട്ടറിയുടെ മകന്‍റെ കല്യാണത്തില്‍ പ്രധാനമന്ത്രി പങ്കെടക്കുന്നതിന്‍റെതല്ല പകരം മുന്‍ ജോയിന്‍റ് സെക്രട്ടറിയായിരുന്ന മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ടി.വി. സോമനാഥിന്‍റെ മകളുടെ കല്യാണത്തിന്‍റെതാണ്.

Title:വീഡിയോയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് അദേഹത്തിന്‍റെ പെഴ്സനല്‍ സെക്രട്ടറിയുടെ മകന്‍റെ കല്യാണത്തിനല്ല; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: Partly False
