വിവരണം

Congress Cyber Team എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പന്തളം കൊട്ടാരത്തിലെ നിർവാഹക സമിതി അധ്യക്ഷൻ ശശികുമാർ വർമയുടെ പ്രസ്താവന എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പ് ഇതാണ് : "ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തി.ശബരിമലയിലെ സ്ത്രീ പ്രവേശന കോടതി വിധിയെ നിയമ നിർമാണത്തിലൂടെ മറികടക്കാമായിരുന്നിട്ടും അത് ചെയ്യാതെ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ഹിന്ദു സമൂഹത്തെ വഞ്ചിച്ചു. ശശികുമാർ വർമ്മ ( പന്തളം കൊട്ടാരം )" 2019 മാർച്ച് 30 നു പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിനു 3100 ഷെയറുകളുണ്ട്.

ശബരിമലയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വർത്തകളിലെല്ലാം പന്തളം കൊട്ടാരവും കൊട്ടാരം നിർവാഹക സമിതി അധ്യക്ഷൻ ശശികുമാർ വർമയും പരാമർശിക്കപ്പെടാറുണ്ട്. ശശികുമാർ വർമ്മ ഇങ്ങനെയൊരു പ്രസ്താവന നടത്തിയോ… അതോ വരും വ്യാജ പ്രചാരണമാണോ ... പ്രസ്തുത പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാർത്തയുടെ വസ്തുത നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം

ശശികുമാർ വർമയെക്കുറിച്ച് ഗൂഗിളിൽ അന്വേഷിച്ചപ്പോൾ വന്ന ഫലത്തിന്‍റെ സ്ക്രീൻഷോട്ടാണ് താഴെ നൽകിയിട്ടുള്ളത്. ഗൂഗിളിൽ നിന്നും ലഭിച്ച മാതൃഭൂമി ചാനലിന്‍റെ ലിങ്ക് ഞങ്ങൾ പരിശോധിച്ചു. പന്തളം കൊട്ടാരത്തിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി ശശികുമാർ വർമ്മ അഭിപ്രായപ്പെട്ടു എന്നൊരു വാർത്ത മാതുഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാലത് 2018 ഡിസംബർ ഒന്നിന് പ്രസിദ്ധീകരിച്ച വാർത്തയാണ്. കൊട്ടാരവുമായി ബന്ധപ്പെട്ട് കാലികമായ വാർത്തകളൊന്നും മാധ്യമങ്ങളിൽ നിന്നും ലഭ്യമായില്ല. ഈ സാഹചര്യത്തിൽ വാർത്തയുടെ വസ്തുതയറിയാൻ ഏറ്റവും നല്ല സ്രോതസ്സ് ശശികുമാർ വർമ്മ തന്നെയാണ്.

ശബരിമല ക്ഷേത്രം

തുടർന്ന് ഞങ്ങളുടെ പ്രതിനിധി ശശികുമാർ വർമ്മയോട് നേരിട്ട് സംസാരിച്ചു.

ഇതായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

പന്തളം കൊട്ടാരം

നിഗമനം

ഞങ്ങൾ വാർത്തയുടെ സത്യാവസ്ഥയറിയാൻ പന്തളം കൊട്ടാരത്തിലെ ശശികുമാർ വർമ്മയെ സമീപിച്ചപ്പോൾ ബിജെപിയെ കുറ്റപ്പെടുത്തി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിന് എന്തെങ്കിലും നിയമ നിർമാണം നടത്താമായിരുന്നു എന്ന് പറഞ്ഞതായി അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നോ ഹിന്ദു സമൂഹത്തെ വഞ്ചിച്ചുവെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. അതായത് പോസ്റ്റിൽ പറയുന്ന ഒരു കാര്യം സത്യമാണ് കോടതി വിധിയെ നിയമ നിർമാണത്തിലൂടെ മറികടക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പോസ്റ്റിനൊപ്പമുള്ള മറ്റു വാദഗതികൾ തെറ്റാണ്. അതൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല.

അതിനാൽ ഞങ്ങൾ ഈ പോസ്റ്റ് mixture (മിശ്രിതം) വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു.

Avatar

Title:ബിജെപി ഹിന്ദു സമൂഹത്തെ വഞ്ചിച്ചുവെന്നു പന്തളം കൊട്ടാരത്തിലെ ശശികുമാർ വർമ്മ അഭിപ്രായപ്പെട്ടോ..?

Fact Check By: Deepa M

Result: Mixture