ബിജെപി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വൈറല്‍ ഭൂപടത്തില്‍ തമിഴ് നാടില്ല…

രാഷ്ട്രീയം | Politics

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ ഇന്നലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബിജെപിയുടെ കയ്യില്‍ നിന്ന് മഹാരാഷ്ട്രയും പോയി. 2018ല്‍ ബിജെപി രാജസ്ഥാന്‍, മദ്ധ്യപ്രദേശ്‌, ഛത്തീസ്ഗഡ്എന്നി സംസ്ഥാനങ്ങള്‍ നഷ്ടപെട്ടിരുന്നു. 2017ല്‍ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ബിജെപിയും സഖ്യ പാര്‍ട്ടികളും ഇന്ത്യയിലെ 29 (അന്ന്) രാജ്യങ്ങളില്‍ 21 സംസ്ഥാനങ്ങളില്‍ ഭരിച്ചിരുന്നു. അന്നത്തെ ഒരു ഭുപടം ഏറെ പ്രച്ചരിച്ചിരുന്നു. തെലിംഗാന, കര്‍ണാടക, തമിഴ് നാട്, കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മേഘലായ്, ത്രിപുര, മിജോരാം എന്നി സംസ്ഥാനങ്ങള്‍ ഒഴാവാക്കിയ്യാല്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും 2017ല്‍ ബിജെപിയും സഖ്യകക്ഷികളും ഭരിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം പല സംസ്ഥാനങ്ങളിലും പലതിലും ജയിച്ചു ബിജെപിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ സംഖ്യ രണ്ടു കൊല്ലങ്ങളില്‍ കുറഞ്ഞു. പോരാളി ഷാജി എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുന്ന ഈ ചിത്രം താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

ഈ ചിത്രത്തില്‍ ബിജെപി ഭരണത്തില്‍ ഡിസംബര്‍ 2017ല്‍ ഇന്ത്യയുടെ 71% വിസ്തീര്‍ണ്ണമുണ്ടായിരുന്നു അത് ഇന്ന് വെറും 40% ആയി മാറി. ഈ ചിത്രത്തിന്‍റെ സ്രോതസ്സ് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യ ടുഡേ പുറത്തിറക്കിയ ഈ ചിത്രം ലഭിച്ചു.

 Archived Link

മുകളില്‍ നല്‍കിയ ട്വീറ്റില്‍ ഇന്ത്യ ടുഡേയുടെ ന്യൂസ്‌ ഡയറക്ടര്‍ രാഹുല്‍ കവല്‍ പ്രസിദ്ധികരിച്ച ഈ ചിത്രമുണ്ട്. ഇതേ ചിത്രം എഡിറ്റ്‌ ചെയ്തിട്ടാണ് പോരാളി ഷാജിയും അന്യ സാമുഹ മാധ്യമങ്ങള്‍ ഉപ്ഭോഗ്താവുകള്‍ പ്രചരിപ്പിക്കുന്നു. ഈ മാപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുമുണ്ട്.  പക്ഷെ എന്‍.ഡി.എ യുടെ സഖ്യകക്ഷി എ.ഐ.എ.ഡി.എം.കെ ഭരിക്കുന്ന തമിഴ് നാട് ഇതില്‍ ചേര്‍ത്തിട്ടില്ല.

ബിജെപി ഒരു പിന്തുണയുമില്ലാതെ ഭരിക്കുന്നത് കര്‍ണാടകയിലും, ഗുജറാത്തിലുമാണ്. അസ്സാം, ഗോവ, ഉത്തര്‍പ്രദേശ്‌, അരുണാചല്‍ പ്രദേശ്‌, ത്രിപുര എന്നി സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭുരിപക്ഷമുണ്ട്. ഹരിയാനയില്‍ ജെ.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി ഭരിക്കുന്നത്. നാഗാലാണ്ട്, മേഘാലയ, മണിപ്പൂര്‍, മിസോരാം, സിക്കിം, തമിഴ് നാട് എന്നി സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സഖ്യ കക്ഷികളാണ് ഭരിക്കുന്നത്.  പക്ഷെ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ തമിഴ് നാടില്‍ ബിജെപിക്ക് ഒരു എം.എല്‍.യുമില്ല. എന്നാലും എ.ഐ.എ.ഡി.എം.കെ. എന്‍.ഡി.എയുടെ അംഗമാണ്. അതിനാല്‍ തമിഴ് നാടിനെ ഒഴിവാക്കാനാക്കില്ല. താഴെ നല്‍കിയ ഭുപടത്തില്‍ ബിജെപിയും സഖ്യ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നല്‍കിട്ടുണ്ട്.

എന്‍.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വിസ്തീര്‍ണ്ണം ഇന്ത്യയുടെ വിസ്തീര്‍ണ്ണത്തിന്‍റെ 41.12% ആണ്. ഇതില്‍ നിന്ന് തമിഴ് നാട് ഒഴിവാക്കിയാല്‍ ഇത് വെറും 37.17% ഉണ്ടാവുകയുള്ളൂ. തമിഴ് നാട് ഒഴിവാക്കിയാല്‍ എന്‍.ഡി .എ സഖ്യം 40 ശതമാനതിലെക്കെതില്ല. 

Sr. No.StatesArea (in sq.km)Percentage
1Bihar 941632.86
2Haryana442121.34
3HP556731.7
4Uttarakhand534831.62
5UP2409287.33
6Jharkhand797142.42
7Assam784382.38
8Sikkim70960.21
9Nagaland 165790.5
10Manipur223270.68
11Mizoram210810.64
12Tripura104860.31
13Arunachal Pradesh837432.54
14Meghalaya224290.68
15Gujarat1960245.96
16Tamil Nadu1300583.95
17Karnataka1917915.86
18Goa37020.11
 Total135192741.12

മുകളില്‍ കാണുന്ന വിവരം പ്രകാരം ബിജെപി നിലവില്‍ ഭരിക്കുന്നത് 41% സംസ്ഥാനങ്ങളിലാണ്വൈറല്‍ഭുപട പ്രകാരം ഇതില്‍ നിന്ന് തമിഴ് നാട് ഒഴാവാക്കിയാല്‍ ഇത് വെറും 37 ശതമാനമായി മാറും. 

അതിനാല്‍ വൈറല്‍ ഭുപടം വസ്തുതപരമായി തെറ്റാണ്‌. ബിജെപിയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ഭരിക്കുന്ന തമിഴ് നാട്ടിനെ ഈ ഭുപടത്തില്‍ കാണിച്ചിട്ടില്ല. ഈ സംസ്ഥാനത്തില്‍ ബിജെപിക്ക് ഒരു എം.എല്‍.എ. പോലും ഇല്ലാത്തതിനാല്‍ ചിലപ്പോള്‍ തമിഴ് നാട്ടിനെ ഒഴാവാക്കിയതായിരിക്കാം എന്നാല്‍ മിസോരാം, മേഘാലയ പോലെയുള്ള സംസ്ഥാനങ്ങളിലും ബിജെപി എം.എല്‍.എ മാരുടെ എണ്ണം ഏറെ കുറവാണ്. മിസോറാമില്‍ ഒന്നും, മേഘാലയയില്‍ രണ്ടും എം.എല്‍.എ മാര്‍ മാത്രമേ ബിജെപിക്കുള്ളൂ. കുടാതെ തമിഴ് നാട് ഒഴിവാക്കിയാല്‍ ഭുപടത്തില്‍ പറയുന്ന പോലെ ഇന്ത്യയുടെ ഭുഭാഗത്തിന്‍റെ 40% ബിജെപിയുടെ കീഴില്‍ വരില്ല.

Title:ബിജെപി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വൈറല്‍ ഭൂപടത്തില്‍ തമിഴ് നാടില്ല…

Fact Check By: Mukundan K