
വിവരണം
എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2020 ജനുവരി 12 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതിൽ ഏതോ ഒരു tablet ഉള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികൾ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവധി എല്ലാ ഗ്രൂപ്പുകളിൽ share ചെയ്യൂ” എന്ന വിവരണത്തോടെ രണ്ടു മൂന്നു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ബിസ്കറ്റിനുള്ളിലും കേക്കിനുള്ളിലും പച്ച, റോസ് നിറങ്ങളിടെ ഗുളികകൾ തിരുകി വച്ചിരിക്കുന്നത് വെളിപ്പെടുത്തുന്ന ചിത്രങ്ങളാണിത്.

archived link | FB post |
ഇതേ വിവരണത്തോടെ മറ്റുചില പോസ്റ്റുകളും ഉണ്ട്. അതിൽ ഗുളികകൾ തിരുകി വച്ച ബിസ്ക്കറ്റിന്റെയും കേക്കിന്റെയും മറ്റു ചില ചിത്രങ്ങളും ഇത് കഴിച്ച് അവശനിലയിലായ കുട്ടിയുടെ ചിത്രവും ഉണ്ട്.

ഗുളികകൾ ഒളിപ്പിച്ചുവച്ച ഈ ബിസ്ക്കറ്റുകളും കേക്കും കഴിച്ചാൽ കുട്ടികൾക്ക് പാരാലിസിസ് വരുമോ…? നമുക്ക് ഈ വാർത്തയുടെ യാഥാർഥ്യം അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ഞങ്ങൾക്ക് അതേപ്പറ്റിയുള്ള ചില ലേഖനങ്ങൾ ലഭിച്ചു. അതിൽ ഈ വാർത്തയുടെ മുകളിൽ വസ്തുതാ അന്വേഷണം നടത്തിയ വെബ്സൈറ്റുകളും ഉണ്ട്. ഒബ്സർവേഴ്സ് ഫ്രാൻസ്24 എന്ന വെബ്സൈറ്റ് 2019 നവംബർ 18 ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച ലൂപ്പ കേക്കിന്റെ വാർത്ത ലോകമെമ്പാടുമുള്ളവരെ സംഭ്രമത്തിൽ ആക്കിയതായി പറയുന്നു. സോളൻ എന്ന ടർക്കിഷ് കമ്പനിയുടെ ഉൽപ്പന്നമാണ് ലൂപ്പോ. ചൈനീസ് കമ്പനിയുടേതല്ല. ചോക്കലേറ്റ് ബാറുകളും കേക്കുകളും മഫിൻസും സോളൻ കമ്പനി ലൂപ്പോ എന്ന പേരിൽ വിപണിയിലെത്തിക്കുന്നുണ്ട്.
ടർക്കിഷ് വസ്തുതാ അന്വേഷണ വെബ്സൈറ്റായ ടെയിറ്റ് നൽകിയ ലേഖന പ്രകാരം ആരോപണം പൂര്‍ണ്ണമായും വ്യാജമാണ്. ടര്‍ക്കി പോലീസുക് സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രസ്താവന നല്‍കിയിട്ടുണ്ട്. ഈ ഉൽപ്പന്നത്തെ പറ്റിയുള്ള ആരോപണം ഒരു വീഡിയോയുടെ രൂപത്തിലാണ് ആദ്യം പുറത്തു വന്നത്.
30000 ലധികം തവണ ഷെയർ ചെയ്യപ്പെട്ടിട്ടുള്ള ഈ വീഡിയോ ഇറാഖിലോ ഇസ്രയേലിലോ ആകാം ചിത്രീകരിച്ചത് എന്ന് കരുതുന്നു എന്നും ലേഖനത്തിലുണ്ട്. അതിനു ശേഷം 2019 ഡിസംബര്‍ മാസം മുതലാണ് ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്ത് ഇതേ വിവരണം പ്രചരിപ്പിച്ചു തുടങ്ങിയത് എന്നു അന്വേഷണത്തില്‍ നിന്നു വ്യക്തമാകുന്നു. ഞങ്ങള്‍ക്ക് ലഭിച്ചവയെല്ലാം അറബി – പേർഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളാണ്.

archived link | fararu |
പേര്‍ഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചില ലേഖനങ്ങളില്‍ വാദം പൂര്‍ണ്ണമായും തെറ്റാണ് എന്ന് വ്യക്തമാക്കുന്നു. ഗുളിക ഒളിപ്പിച്ച കേക്കുകളെ പറ്റി സിസ്താന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രസ്തുത കേക്കുകളുടെ സാമ്പിളുകള്‍ പരിശോധിക്കുകയും ആരോപണം പൂര്‍ണ്ണമായും തെറ്റാണ് എന്ന് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട് എന്ന് ഇല്നാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടസ്നിം ന്യൂസ് എന്ന വെബ്സൈറ്റ് പേര്‍ഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഓണ്‍ലൈന്‍ പരിഭാഷയുടെ സ്ക്രീന്‍ഷോട്ട് വായനക്കാരുടെ അറിവിലേയ്ക്കായി നല്കുന്നു. പരിഭാഷ അപൂര്‍ണ്ണമാണ് എങ്കിലും ആശയം വ്യക്തമാണ്.

archived link | tasnimnews |
ഈ പ്രചരണം വെറുതെ അപകീര്‍ത്തി ഉണ്ടാക്കാനാണെന്ന് സര്‍ക്കാര്‍ അധികൃതരും കേക്ക് കമ്പനിയും മാധ്യമ റിപ്പോര്‍ട്ടറോട് വ്യക്തമാക്കുന്നതായി വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോ കേക്കിനുള്ളിലും ഇത്തരത്തില്‍ ഗുളികകള്‍ ഒളിപ്പിച്ചു വയ്ക്കുക എന്നത് പ്രായോഗിക തലത്തില്‍ ദുഷ്ക്കരമാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ലേഖനത്തില്‍ പറയുന്നു.
ഒബ്സർവേഴ്സ് ഫ്രാൻസ് 24 എന്ന വെബ്സൈറ്റ് അവരുടെ ലേഖനത്തിൽ ഇറാക്കി കുർദിസ്ഥാൻ ആരോഗ്യമന്ത്രാലയം ഉൽപ്പന്നം പരിശോധിച്ച് ആരോപണം തെറ്റാണെന്നു ഉറപ്പു വരുത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ ചിത്രങ്ങൾ ഉപയോഗിച്ച് പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളുടെ ലിങ്കുകൾ ലഭിച്ചു.
സോളൻ കമ്പനി ലൂപ്പോ കേക്കുകളുടെ നിർമ്മാണത്തിന്റെ കാര്യത്തിൽ സ്വിസ് കമ്പനിയായ എസ്ജിഎസിന്റെ സുരക്ഷാ പരിശോധനകൾ പാസ്സായിട്ടുള്ളതായി വസ്തുതാ അന്വേഷണ ഏജൻസിയായ സ്നോപ്സിന് സോളൻ കമ്പനി അധികൃതർ വിശദീകരണം നൽകിയതായി ഒബ്സർവേഴ്സ് അവരുടെ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.
സോളന്‍ കമ്പനി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് ഞങ്ങള്‍ അയച്ച മെയിലിന് ലഭിച്ച മറുപടിയുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു.

ഇത് വെറും അപക്കേര്ത്തിപ്പെടുത്താനായുള്ള വെറും വ്യാജ പ്രചരണമാണെന്നും വസ്തുതാ അന്വേഷണ വെബ്സൈറ്റുകളായ ടെയിട്ടിനും സ്നോപ്സിനും ഇതിന് മുമ്പ് കമ്പനി വിശദീകരണം നല്‍കിയിട്ടുണ്ട് എന്നും മറുപടിയില്‍ കമ്പനി അധികൃതര്‍ വ്യക്തമാകിയിട്ടുണ്ട്.
ഞങ്ങളുടെ ഹിന്ദി ടീം സമാന പോസ്റ്റിന് മുകളില്‍ നടത്തിയ വസ്തുതാ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് താഴെ വായിയ്ക്കാം
लोगों को भ्रमित करने के लिए ग़लत वीडियो को असली बताकर फैलाया जा रहा है |
നിഗമനം
ഈ പോസ്റ്റില്‍ നല്കിയൃക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ടര്‍ക്കിഷ് കമ്പനി യായ ലൂപ്പോ കേക്കുകള്‍ക്കുള്ളില്‍ കുട്ടികളില്‍ പരാളിസിസ്ന് കാരണമാകുന്ന ഗുളികകള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന ആരോപണം പൂര്‍ണ്ണമായും വ്യാജപ്രചരണമാണ്.

Title:ലൂപ്പോ കമ്പനി കേക്കിനുള്ളില്‍ മാരകമായ ഗുളിക ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന് ദുഷ്പ്രചരണം…
Fact Check By: Vasuki SResult: False
