
വിവരണം
ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമ്മിച്ചു തൃശൂർ മെഡിക്കൽ കോളേജിന് നൽകി #സേവാഭാരതി #RSS എന്ന തലക്കെട്ട് നല്‍കി ഒരു സംഘം യുവാക്കള്‍ പ്രതിരോധ മാസ്‌ക്കുകള്‍ നിര്‍മ്മിക്കുകയും പിന്നീട് അത് അധികാരികള്‍ക്ക് കൈമാറുകയും ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പ്രവീണ്‍ വി ശ്രീകാര്യം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് 736ല്‍ അധികം ഷെയറുകളും 220ല്‍ അധികം റിയാക്ഷനുകളുമാണ് ലഭിച്ചിരിക്കുന്നത്. സേവാ ഭാരതിയാണ് പ്രതിരോധ മാസ്‌കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതെന്നാണ് പോസ്റ്റിലെ അവകാശവാദം.



എന്ന തലക്കെട്ട് നല്‍കി ഒരു സംഘം യുവാക്കള്‍ പ്രതിരോധ മാസ്‌ക്കുകള്‍ നിര്‍മ്മിക്കുകയും പിന്നീട് അത് അധികാരികള്‍ക്ക് കൈമാറുകയും ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പ്രവീണ്‍ വി ശ്രീകാര്യം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് 736ല്‍ അധികം ഷെയറുകളും 220ല്‍ അധികം റിയാക്ഷനുകളുമാണ് ലഭിച്ചിരിക്കുന്നത്. സേവാ ഭാരതിയാണ് പ്രതിരോധ മാസ്‌കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതെന്നാണ് പോസ്റ്റിലെ അവകാശവാദം.

Facebook Post | Archived Link |
എന്നാല്‍ പ്രതിരോധ മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് കൈമാറുന്ന ചിത്രം ആര്‍എസ്എസിന്‍റെയോ സേവഭാരതിയുടേതോ ആണോ? സേവാഭാരതിയാണോ ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത് നടത്തിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പോസ്റ്റ് വൈറലായതോടെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഒരു ഫോളോവര്‍ പോസ്റ്റ് വ്യാജമാണെന്നും യഥാര്‍ഥ പോസ്റ്റ് മറ്റൊന്ന് ആണെന്നും ചൂണ്ടിക്കാണിച്ച് ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവെച്ചു. മാര്‍ച്ച് 13ന് തൃശൂര്‍ ജില്ലയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കിയതിന്‍റെ ചിത്രങ്ങളാണ് യഥാര്‍ഥ ചിത്രമെന്ന പേരില്‍ നല്‍കിയത്. തൃശൂര്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഇത് സംബന്ധിച്ച് മാര്‍ച്ച് 13ന് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ ലിങ്കും ലഭിച്ചു. ഇത് സ്ഥീരകരിക്കാന്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.ബി.അനൂപിനെ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആയിരം മാസ്‌കുകളുടെ ആവശ്യമുള്ളതായി അറിയാന്‍ കഴിഞ്ഞിത്. അപ്പോള്‍ തന്നെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ഇടപെടുകയും പരമാവധി പ്രവര്‍ത്തകരുമായി വിഷയം പങ്കുവെച്ച് തുണികള്‍ ഉപയോഗിച്ചുള്ള മാസ്‌ക് നിര്‍മ്മിക്കാന്‍ ആരംഭിച്ചതും. ചിത്രത്തില്‍ കാണുന്നത് തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. 20 മണിക്കൂര്‍ കൊണ്ട് 3750 മാസ്‌കുകള്‍ നിര്‍മ്മിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൈമാറുകയും ചെയ്തു. ഞങ്ങളുടെ ഇതെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ആര്‍എസ്എസുകാര്‍ അവരുടെ ഗ്രൂപ്പുകളിലും പേജുകളിലും ചിലവ്യക്തികള്‍ അവരുടെ പ്രൊഫൈലിലും എല്ലാ ഇത് സേവഭാരതി പ്രവര്‍ത്തകരാണെന്ന വ്യാജ പ്രചരണം നടത്തുന്നത്. ഇത്തരം പ്രചരണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അനൂപ് വ്യക്തമാക്കി.
യഥാര്‍ഥ ചിത്രങ്ങള്‍ കാണാന്‍ പി.ബി.അനൂപിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം-
Archived Link |
നിഗമനം
തൃശൂര്‍ ജില്ലയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍മ്മിച്ച് കൈമാറുന്ന ചിത്രമാണ് തെറ്റായ തലക്കെട്ട് നല്‍കി സേവാഭാരതിയുടെ പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഡിവൈഎഫ്ഐ മാസ്‌ക് നിര്‍മ്മാണത്തിന്‍റെ ചിത്രങ്ങള്‍ സേവാഭരതിയുടെ പേരിലാക്കി പ്രചരണം..
Fact Check By: Dewin CarlosResult: False
