തയ്യല്‍ മെഷീനില്‍ നൂലില്ലാതെ മാസ്‌ക് തുന്നുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ ചിത്രം വ്യാജമാണ്..

രാഷ്ട്രീയം | Politics

വിവരണം

നൂല് ഇല്ലാതെ മാസ്ക് അടിക്കുന്ന വിശകല ടീച്ചർ (ഫോട്ടം പിടിക്കാൻ നൂലെന്തിന് )🤣🤣🤣🤣 എന്ന തലക്കെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല തയ്യല്‍ മെഷീനില്‍ സുരക്ഷാ മാസ്‌കുകള്‍ നിര്‍മ്മിക്കുന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ തയ്യില്‍ മഷീനില്‍ നൂലിടാന്‍ മറന്നു പോയി എന്ന തരത്തിലാണ് പ്രചരണം. പ്രചരിക്കുന്ന ചിത്രത്തിലും മെഷീനില്‍ നൂല് കാണാനും സാധിക്കുന്നില്ല. ഇതെ ചിത്രം ഉപയോഗിച്ച് സയന ചന്ദ്രന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 12,000ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ഥത്തില്‍ നൂലില്ലാത്ത തയ്യില്‍ മെഷീനിലാണോ കെ.പി.ശശികല മാസ്‌ക് തുന്നുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റിന്‍റെ കമന്‍റില്‍ തന്നെ കെ.പി.ശശികല മാസ്‌ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രം സഹിതം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ഒരു വ്യക്തി പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. അതില്‍ കൃത്യമായി മെഷീനില്‍ നൂലും കാണാം. അതിന്‍റെ അടിസ്ഥാനത്തില്‍ ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ വാര്‍ത്ത കണ്ടെത്താനും കഴിഞ്ഞു. ലക്ഷ്മണ രേഖയ്ക്കുള്ളിലിരുന്ന് സേവന മാതൃകയായി ഹിന്ദ ഐക്യ വേദി അധ്യക്ഷ എന്ന തലക്കെട്ട് നല്‍കിയാണ് വാര്‍ത്ത. വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കൃത്യമായി തയ്യല്‍ മെഷീനില്‍ നൂല് കാണാനും സാധിക്കുന്നുണ്ട്. അതായത് നൂലുള്ള ഭാഗം എഡിറ്റ് ചെയ്ത് നീക്കിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നതാണ് വസ്‌തുത.

ജന്മഭൂമി വാര്‍ത്ത-

വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന യഥാര്‍ത്ഥ ചിത്രം-

Archived Link

നിഗമനം

യഥാര്‍ത്ഥ ചിത്രം എഡിറ്റ്‌ ചെയ്തശേഷമാണ് നൂല് ഇല്ലാതെയാണ് മാസ്‌ക് തുന്നാന്‍ വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്ന തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:തയ്യല്‍ മെഷീനില്‍ നൂലില്ലാതെ മാസ്‌ക് തുന്നുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ ചിത്രം വ്യാജമാണ്..

Fact Check By: Dewin Carlos 

Result: False