ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു...
പുതുപ്പള്ളി എംഎൽഎ ആയിരിക്കെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചത്. പുതുപ്പള്ളിയിൽ അതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പുതുപ്പള്ളി സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഒരാളെ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ പതിപ്പുകളിലും വന്നു തുടങ്ങിയിട്ടുണ്ട്.
പ്രചരണം
ഉമ്മൻചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന നിബു ജോണിനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് എന്നാണ് പ്രചരണം നടക്കുന്നത്.
ഇത് സൂചിപ്പിച്ച് കൊടുത്തിരിക്കുന്ന ലേഖനത്തിന്‍റെ തലക്കെട്ട് ഇങ്ങനെ: പുതുപ്പള്ളിയിൽ എൽഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി ; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ മത്സരിക്കുവാൻ സാധ്യത.
എന്നാൽ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി സംസാരിച്ചു അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആരായിരിക്കും എന്ന് പാർട്ടിയുടെ ഭാഗത്ത് നിന്ന് പന്ത്രണ്ടാം തീയതി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിബു ജോൺ എന്ന വ്യക്തിയെ പാർട്ടി സ്ഥാനാർത്ഥിയായി പരിഗണിച്ചിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നത് ഒക്കെ വിശ്വസനീയമല്ലാത്ത വാർത്തകളാണ്. ജെയ്ക് പി തോമസായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നിബു ജോൺ സ്ഥാനാര്‍ഥിയാകും എന്ന വാര്‍ത്ത എല്‍ഡിഎഫ് നേതൃത്വം തള്ളിയതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
തുടർന്ന് ഞങ്ങൾ ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന പി.ടി ചാക്കോയുമായി സംസാരിച്ചു അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇത് തെറ്റായ വാർത്തയാണ്. ഇത്തരത്തിൽ ഒരു വാർത്ത പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഇത്തരത്തിൽ ഒരു വാർത്ത ആരോ മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്ന് കരുതുന്നു.”
പുതുപ്പള്ളിയില്‍ താൻ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാവുന്നു എന്ന തരത്തിൽ പുറത്തു വരുന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചുകൊണ്ട് നിബു ജോൺ തന്നെ രംഗത്ത് വന്നിരുന്നു. എൽഡിഎഫുമായി ഇത്തരത്തിൽ ഒരു ചർച്ച നടന്നിട്ടില്ലെന്നും വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് പറയുന്നുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ നിബു ജോണ്‍ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും എന്നുള്ള പ്രചരണം തെറ്റാണെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. പുതുപ്പള്ളിയില്‍ നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ നിബു ജോണ്‍ മല്‍സരിക്കും എന്നുള്ള പ്രചരണം തെറ്റാണെന്നു എല്‍ഡിഎഫ് നേതൃത്വവും നിബു ജോണും വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)
Title:ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു...
Written By: Vasuki SResult: False