പാലക്കാട് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ എ‌എ റഹീം എം‌പി ഡോ. പി സരിനെ അപഹസിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണം…

പ്രാദേശികം | Local രാഷ്ട്രീയം | Politics

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ കൂട്ടത്തിൽ വിജയിച്ചതിനുശേഷം എൽഡിഎഫ് എ‌എ  റഹീം എംപി തള്ളിപ്പറയുന്നു എന്ന് അവകാശപ്പെട്ട് മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ദൃശ്യങ്ങളില്‍  എ‌എ  റഹീം തനിക്ക് മുന്നിലുള്ള മാധ്യമ പ്രവര്‍ത്തകരോടും ചുറ്റും നില്‍ക്കുന്നവരോടുമായി ഇങ്ങനെ പറയുന്നു: “ഒരു കാര്യം ശരിയാണ്, ഇവിടെ വന്നാല്‍ ജയിച്ചു പോകാന്‍ വല്യ പാടാണ്… തെക്കുനിന്നു വന്നതാണ്…” എന്നും അദ്ദേഹം പറയുന്നു. എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി.സെരിനെ കുറിച്ചാണ് എ‌എ റഹീം ഇങ്ങനെ പറയുന്നതു എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി തിരഞ്ഞപ്പോള്‍ എ‌എ റഹിമിന്‍റെ ഫേസ്ബുക്ക് പേജില്‍ 2024 നവംബര്‍ 2 നു സമാന ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നതായി കണ്ടു. 

പാലക്കാട് ഡോ. സരിന്‍റെ പ്രചാരണത്തിനായി എത്തിയ സിപിഎമ്മിന്‍റെ യുവ നേതാക്കൾ രണ്ടു ടീമായി നടത്തിയ സൗഹൃദ ക്രിക്കറ്റ് മല്‍സരത്തില്‍ എ‌എ റഹീം തമാശ രൂപത്തില്‍ പറയുന്ന വാക്കുകളാണിത്. 

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ എ‌എ റഹിമുമായി സംസാരിച്ചു. ക്രിക്കറ്റ് മല്‍സരത്തിനിടെ തമാശ രൂപത്തില്‍ പറഞ്ഞതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയെ ഉദ്ദേശിച്ചു പറഞ്ഞതാണെന്നും അല്ലാതെ എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിനെ അല്ല ഉദ്ദേശിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി

“തെക്കുനിന്ന് വന്ന് ജയിച്ച് പോകാന്‍ പാടാണെന്ന് എഎ റഹീം; പാലക്കാടന്‍ ടര്‍ഫില്‍ ക്രിക്കറ്റ് പോര്” എന്ന അടിക്കുറിപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് സമാന വീഡിയോ 2024 നവംബർ 2ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പാലക്കാട് തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സി‌പി‌എം യുവനേതാക്കള്‍ പങ്കെടുത്ത സൌഹൃദ ക്രിക്കറ്റ് മല്‍സരത്തിനിടെ രാജ്യസഭാ എംപി എ‌എ റഹീം യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ച് തമാശ രൂപത്തില്‍ പറഞ്ഞ വാചകങ്ങളാണിത്. എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിനെ ഉദ്ദേശിച്ചാണ് എ‌എ റഹീം ഇങ്ങനെ പറഞ്ഞതെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാലക്കാട് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ എ‌എ റഹീം എം‌പി ഡോ. പി സരിനെ അപഹസിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False