
ഹൈദരാബാദ് സർവകലാശാലയോട് (യുഒഎച്ച്) ചേർന്നുള്ള ഏകദേശം 400 ഏക്കർ വനഭൂമി ഐടി പാർക്കുകൾ നിർമ്മിക്കുന്നതിനായി ലേലം ചെയ്യാൻ പദ്ധതിയിടുന്നതായി തെലങ്കാന സർക്കാർ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഈ തീരുമാനം പിന്നീട് വൻ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് കാരണമായി. ഹൈദരാബാദിലെ അവശേഷിക്കുന്ന അവസാനത്തെ നഗര വനങ്ങളിൽ ഒന്നാണ് കാഞ്ച ഗച്ചിബൗളി. ജൈവ വൈവിധ്യത്താൽ സമ്പന്നമായ വനം നിരവധി പക്ഷി, സസ്തനി, ഉരഗ ജീവിവർഗങ്ങളുടെയു ആവാസ കേന്ദ്രമാണ്. കാഞ്ച ഗച്ചിബൗളി പോലുള്ള നഗര വനങ്ങൾ തണൽ നൽകുന്നതിലൂടെയും താപനില കുറയ്ക്കുന്നതിലൂടെയും ഈർപ്പം വർദ്ധിപ്പിക്കുന്നതിലൂടെയും പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കുന്നു.
കാഞ്ച ഗച്ചിബൗളി വനത്തിലെ മരങ്ങള്‍ ജെസിബി ഉപയോഗിച്ച് മുറിച്ച് നീക്കുമ്പോള്‍ മയിലുകളും മാനുകളും മറ്റ് വന ജീവജാലങ്ങളും രക്ഷപ്പെട്ട് അകലുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ജെസിബി ഉപയോഗിച്ച് മരങ്ങള്‍ മുറിക്കുന്നതും മാനുകളും മയിലുകളും മറ്റു പക്ഷി മൃഗാദികളും രക്ഷതേടി അകലുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹൈദരാബാദ് യുനിവേഴ്സിറ്റിയുടെ ഭാഗമായ വനം ഐടി കമ്പനിക്ക് വിട്ടു കൊടുത്ത ശേഷമുള്ള കാഴ്ചയാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി യുടെ 400 ഏക്കറോളം സ്ഥലം “വികസനത്തിന് “ഐ.ടി. കമ്പനിക്ക് വിട്ടുകൊടുത്തപ്പോൾ”
എന്നാല്‍ ചിത്രം എഐ നിര്‍മ്മിതമാണെന്നും യഥാര്‍ത്ഥമല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ചിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ ചില അപാകതകള്‍ കാണാം. ചില മയിലുകള്‍ക്ക് നിഴലുണ്ട്, ചിലതിന് ഇല്ല. ഒരു മാനിന് രണ്ടു തലകള്‍ കാണാം. എസ്കവേറ്റര്‍ മെഷിന്‍റെ ഡിപ്പര്‍ ആം ഒരെണ്ണത്തില്‍ കാണാനില്ല. മയിലിനെ കൂടാതെ കാണുന്ന പക്ഷിയുടെ ചിറകുകളും ഉടലും തമ്മില്‍ ആനുപാതികമല്ലാത്ത നീള വ്യത്യാസമുണ്ട്. ഈ സൂച്ചകള്‍ ലഭിച്ചതിനാല്‍ ഞങ്ങള്‍ എഐ ഡിക്റ്ററ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് ചിത്രം കൂടുതല്‍ പരിശോധിച്ചു.
ഹൈവ് മോഡറേഷന്‍ ടൂള്‍ പറയുന്നത് ചിത്രം 96.9% എഐ നിര്‍മ്മിതമാണ് എന്നാണ്.
മറ്റൊരു ടൂളായ സൈറ്റ്എന്‍ജിന്‍ പറയുന്നത് ചിത്രം 99% എഐ നിര്‍മ്മിതമാണ് എന്നാണ്.
വനം കൈയ്യേറാനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞതായി വാര്‍ത്തകളുണ്ട്.
അല്ലാതെ വനത്തില്‍ നിന്നും മരങ്ങള്‍ മുറിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടില്ല. പ്രചരിക്കുന്ന ചിത്രം എഐ നിര്‍മ്മിതമാണ്.
നിഗമനം
ഹൈദരാബാദ് യൂനിവേഴ്സിറ്റിക്ക് സമീപമുള്ള കാഞ്ച ഗച്ചിബൗളി വനത്തിലെ മരങ്ങള്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് മുറിച്ച് നീക്കുമ്പോള്‍ മയിലുകളും മാനുകളും മറ്റ് വന ജീവജാലങ്ങളും രക്ഷപ്പെട്ട് അകലുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഐ നിര്‍മ്മിതമാണ്. വനത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഹൈദരാബാദ് കാഞ്ച ഗച്ചിബൗളി വനത്തിലെ മരങ്ങള്‍ മുറിച്ചു നീക്കുന്ന ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതമാണ്…
Fact Check By: Vasuki SResult: False
