അയോദ്ധ്യയിലെ ശ്രീരാമനെ പ്രകീര്‍ത്തിച്ചുള്ള അത്യാധുനിക റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രങ്ങൾ AI ഉപയോഗിച്ച് നിർമിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് ഒരു അത്യാധുനിക റയിൽവേ സ്റ്റേഷൻ്റെ ചിത്രങ്ങൾ കാണാം. ഈ ചിത്രങ്ങളെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:

“അയോദ്ധ്യയിലെ റെയിൽവേ സ്റ്റേഷൻ ലോകത്തെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷൻ..”

എന്നാല്‍ എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ ചിത്രങ്ങള്‍ സൂക്ഷിച്ച് പരിശോധിച്ചപ്പോൾ ചിത്രങ്ങളിൽ അയോദ്ധ്യയുടെ സ്പെല്ലിങ് തെറ്റാണെന്ന് കണ്ടെത്തി. അയോദ്ധ്യയുടെ മാത്രമല്ല മറ്റ് ഇംഗ്ലീഷ് വാക്കുകളും തെറ്റായിട്ടാണ് എഴുതിയിരിക്കുന്നത്.

AI സോഫ്റ്റ്‌വെയറുകൾക്ക് അക്ഷരങ്ങൾ മനസിലാക്കാൻ കുറച്ച് പ്രശ്നങ്ങളുണ്ട്. അക്ഷരങ്ങൾ സൃഷ്ടിക്കുന്നത്തിൽ ഒരു ചെറിയ തെറ്റ് സംഭവിച്ചാലും വാക്ക് തെറ്റും. ഇത് കാരണം കൊണ്ട് തന്നെയാണ് കൈയുടെ വിരലുകളും, പല്ലുകൾ പോലെയുള്ളവ സൃഷ്ടിക്കാൻ AI ബുദ്ധിമുട്ടുന്നത്.

ലേഖനം വായിക്കാൻ - Conversation | Archived Link

ചിത്രങ്ങള്‍ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ട്വീറ്റ് ലഭിച്ചു.

Archived Tweet

ഈ ചിത്രങ്ങൾ @Amarrrrz എന്ന X അക്കൗണ്ട് AI സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമിച്ചതാണ് എന്ന് മുകളിൽ നൽകിയ പോസ്റ്റ് വ്യക്തമാകുന്നു. തൻ്റെ സങ്കലപ്പത്തിലുള്ള അയോദ്ധ്യയിലെ റെയിൽവേ സ്റ്റേഷൻ എങ്ങനെയുണ്ടാകണം എന്ന് കാണിക്കാൻ ഈ ചിത്രങ്ങൾ പങ്ക് വെച്ചതാണ് എന്ന് മനസിലാകുന്നു.

അയോദ്ധ്യയിൽ നവീകരിക്കുന്ന സ്റ്റേഷൻ്റെ ചിത്രങ്ങൾ റെയിൽവേ മിനിസ്റ്ററി തൻ്റെ ഔദ്യോഗിക X അക്കൗണ്ടിലുടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് താഴെ കാണാം.

Archived Tweet

നിഗമനം


അയോദ്ധ്യയുടെ പുതിയ റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ യഥാർത്ഥത്തിൽ AI ഉപയോഗിച്ച് സൃഷ്ടിച്ചതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:AI നിര്‍മ്മിത ചിത്രങ്ങൾ അയോദ്ധ്യയിലെ പുതിയ റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…

Written By: Mukundan K

Result: False