FACT CHECK: ഐഷ ബിബിയുടെ മുക്ക് അറുത്തത് സിനിമയില്‍ അഭിനയിച്ചതിനല്ല.

ദേശീയം | National

 Image Credit: Jodi Bieber, NPR Newblog

അഫ്ഗാനിസ്ഥാനില്‍ തിവ്രവാദികള്‍ സിനിമയില്‍ അഭിനയിച്ചതിന് മുക്ക് അറുത്തു മാറ്റിയ ഒരു നടിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം വ്യാപകമായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഈ ചിത്രത്തിലുള്ളത് അഫ്ഗാനിസ്ഥാനില്‍ ഭര്‍ത്താവിന്‍റെ ക്രൂരതക്കിരയായി മുക്കും കാത്തും നഷ്ടപെട്ട ഐഷ ബിബി എന്ന സ്ത്രിയുടെ ചിത്രമാണ്. എന്താണ് ഐഷ ബിബിയുടെ യഥാര്‍ത്ഥ കഥ നമുക്ക് നോക്കാം. ആദ്യം ചിത്രത്തിനെ വെച്ച് നടത്തുന്ന പ്രചരണം…  

പ്രചരണം

Screenshot: Facebook post claiming the Afghan woman seen in the photo is an actress whose nose was chopped off by terrorist for acting in movies.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുക്ക അറുത്തുമാറ്റിയ ഒരു യുവതിയുടെ ഹൃദ്യഭേദകമായ ചിത്രം കാണാം. ഈ യുവതി അഫ്ഗാനിസ്ഥാനില്‍ ഒരു നടിയായിരുന്നു കുടാതെ സിനിമയില്‍ അഭിനയിച്ചത്തിനാലാണ് തിവ്രവാദികള്‍ ഈ യുവതിയോട് ഇങ്ങനെയൊരു ക്രൂരത കാണിച്ചത് എന്ന് ആരോപിച്ച് ചിത്രത്തിന്‍റെ മുകളില്‍ എഴുതി വെച്ച വാചകം ഇപ്രകാരമാണ്: “അഫ്ഗാനിസ്ഥാനില്‍ സിനിമയില്‍ അഭിനയിച്ചതിന് നടിയുടെ മുക്ക് മുസ്ലിം തീവ്രവാദികള്‍ അറുത്തുമാറ്റി

ഈ ചിത്രം പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ്‌ മാത്രമല്ല, ഇത് പോലെയുള്ള ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: CrowdTangle Search shows similar posts on Facebook.

എന്നാല്‍ ചിത്രത്തില്‍ കാണുന്ന ഈ യുവതി ആരാണ്, എന്താണ് അവളുടെ കഥ എന്ന് നമുക്ക് അറിയാം.

വസ്തുത അന്വേഷണം

ഈ ചിത്രം അഫ്ഗാനിസ്ഥാനിലെ ഐഷ മൊഹമ്മദ്‌സായി അഥവ ഐഷ ബിബിയുടെതാണ്. ഈ ചിത്രം 2010ല്‍ ടൈംസ്‌ മാഗസിനിന്‍റെ കവര്‍ ചിത്രമായിരുന്നു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ടൈംസ്‌ മാഗസിന്‍ കവര്‍ ചിത്രം താഴെ കാണാം.

File:Bibi Aisha Cover of Time.jpg – Wikipedia

14ആം വയസില്‍ ഐഷയുടെ വിവാഹം ഒരു താലിബാന്‍ പോരാളിയുമായി ഐഷയുടെ വീട്ടുകാര്‍ നടത്തി കൊടുത്തു. ഇതിനു ശേഷം ഐഷയുടെ ഭര്‍ത്താവ് അവളെ പിഡിപ്പിക്കാന്‍ തുടങ്ങി. ഐഷയെ വേലക്കാരിയെ പോലെ പണി എടുപ്പിച്ച് രാത്രി മൃഗങ്ങള്‍ക്കൊപ്പമാണ് കിടത്തിയിരുന്നത്. ഈ പീഡനത്തില്‍ നിന്ന് ഒരു ദിവസം ഐഷ രക്ഷപെടാന്‍ തിരുമാനിച്ച് വീട് വിട്ടു ഓടി പോയി. പക്ഷെ നിര്‍ഭാഗ്യവശാല്‍ അവളെ പോലീസ് പിടികുടി. കുറച്ച് ദിവസം ജയിലിലും കഴിഞ്ഞു. പക്ഷെ അവളെ നന്നായി നോക്കും എന്ന് ഭര്‍ത്താവ് വിട്ടുകാര്‍ വിശ്വസിപ്പിച്ചപ്പോള്‍ പ്പോള്‍ പോലീസ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് അവളെ തിരിച്ച് വിട്ടുകൊടുത്തു. ഇതിന് ശേഷം ഒരു ദിവസം അവളുടെ കൈകള്‍ കെട്ടിയിട്ടു മുക്കും കാതും അവളുടെ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ വീട്ടുക്കാരും അറുത്തുമാറ്റി മരിക്കാനായി അവളെ അവിടെ വിട്ടു പോയി.

ലേഖനം വായിക്കാന്‍- NPR | Archived Link

പിന്നീട് എങ്ങനെയോ ഐഷ അമേരിക്കന്‍ സൈന്യത്തിന്‍റെ മെഡിക്കല്‍ ക്യാമ്പില്‍ എത്തി. അവിടെ അവള്‍ക്ക് ചികിത്സ ലഭിച്ചു. പിന്നിട് അവളെ വനിതകളുടെ ഒരു ആശ്രമത്തിലേക്ക് മാറ്റുകയുണ്ടായി. പിന്നിട് അമേരിക്കയിലെ ഗ്രോസ്മന്‍ ബര്ന്‍ ഫൌണ്ടേഷന്‍ എന്നൊരു സംസ്ഥയുടെ പണം ശേഖരിക്കാന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അമേരിക്കയില്‍ ഐഷയെ ക്ഷണിച്ചിരുന്നു. പ്രോസ്റ്റെറ്റിക് മൂക്കുമായി ഐഷ അവിടെ എത്തിയപ്പോള്‍ ഇങ്ങനെയുണ്ടായിരുന്നു. 

ദി ന്യൂ യോര്‍ക്ക്‌ ടൈംസില്‍ വന്ന ഒരു റിപ്പോര്‍ട്ട്‌ പ്രകാരം ഐഷയ്ക്ക്  അനുഭവിക്കേണ്ടി വന്ന ഈ ക്രൂരതക്ക് കാരണം താലിബാന്‍ കോടതി പുറത്ത് വിട്ട ഒരു  ഉത്തരവായിരുന്നു പക്ഷെ പിന്നിട് ഈ വാദം തെറ്റാണെന്ന്‍ പല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. 

Screenshot: English translation of BBC Persian article, dated: Dec 7, 2010, titled: بازداشت پدر شوهر عایشه، دختر خشونت دیده افغان

ലേഖനം വായിക്കാന്‍- BBC Persian | Archived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു. ചിത്രത്തില്‍ കാണുന്നത് ഒരു നടിയല്ല പകരം ഒരു അഫ്ഗാന്‍ യുവതി ഐഷ ബിബിയാണ്. ഐഷയുടെ ഭര്‍ത്താവാണ് ഐഷയുടെ മുക്കും കാത്തും അറുത്തുമാറ്റിയത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഐഷ ബിബിയുടെ മുക്ക് അറുത്തത് സിനിമയില്‍ അഭിനയിച്ചതിനല്ല.

Fact Check By: Mukundan K 

Result: Misleading