
സമൂഹ മാധ്യമങ്ങളിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ സോണിയ ഗാന്ധി ഒരു വ്യക്തിയുടെ മടിയിൽ ഇരിക്കുന്നതായി കാണാം.
പക്ഷെ ഈ ചിത്രം മോർഫ് ചെയ്ത് നിർമ്മിച്ചതാണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.ഈ ചിത്രത്തിൽ നമുക്ക് സോണിയ ഗാന്ധി ഒരു വ്യക്തിയുടെ മടിയിൽ ഇരിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “#സോണിയ_ചരിത്രം
“പാവം സ്ത്രീ, വായിച്ചു തളർന്നു, പാവം സാധനം “
ഇന്ത്യയുടെ പ്രസിഡന്റായ ദ്രൗപതിമുർമുവിനെക്കുറിച്ച് സോണിയ ഗാന്ധിയുടെ വായിൽ നിന്ന് വന്ന വിശേഷണങ്ങളാണ് ആദ്യത്തെ ലൈനിൽ കൊടുത്തിരിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞ 78 വയസുള്ള സോണിയയാണ്
66 വയസുള്ള രാഷ്ട്രപതിയുടെ ആരോഗ്യത്തിന് മാർക്ക് ഇടുന്നത്….”
എന്നാല്‍ എന്താണ് ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ ഇതിനെ മുൻപും അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൻ്റെ റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
സോണിയ ഗാന്ധിയുടെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്…
ഈ ചിത്രം എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തി. ചിത്രത്തിൽ സോണിയ ഗാന്ധിക്കൊപ്പം കാണുന്നത് മാലദ്വീപ് പ്രസിഡൻറ് മോമൂണ്‍ അബ്ദുൽ ഖയ്യൂം ആണ്. ഈ ചിത്രം നമുക്ക് ഗെറ്റി ഇമേജസ് എന്ന സ്റ്റോക്ക് വെബ്സൈറ്റിൽ കാണാം.
29 മാർച്ച് 2025ന് അന്നത്തെ മാലദ്വീപ് രാഷ്‌ട്രപതി മോമൂൺ അബ്ദുൽ ഖയൂം അന്ന് UPA ചെയർപേഴ്സൺ ആയിരുന്ന സോണിയ ഗാന്ധിയെ ന്യൂ ഡൽഹിയിൽ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണിത്. ഈ ചിത്രവും വൈറൽ ചിത്രവും തമ്മിൽ താരതമ്യം നമുക്ക് താഴെ കാണാം. ഈ താരതമ്യം കണ്ടാൽ ഈ ചിത്രം എഡിറ്റ്ഡാണെന്ന് വ്യക്തമാകുന്നു.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ സോണിയ ഗാന്ധി ഒരു വ്യക്തിയുടെ മടിയിൽ ഇരിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സോണിയ ഗാന്ധി ഒരു വ്യക്തിയുടെ മടിയിൽ ഇരിക്കുന്ന വ്യാജ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: Altered
