ഏകീകൃത സിവില്‍ കോഡ് ‘ഇന്ത്യയുടെ പുതു ചരിത്രം’ എന്ന് തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വിവരണം
ഏകീകൃത സിവില്‍ കോഡ് നിയമത്തില്‍ മതസംഘടനകളോടും പൊതുജനങ്ങളോടും അഭിപ്രായം തേടാന്‍ നിയമ കമ്മീഷന്‍ ഉത്തരവിറക്കിയ വാര്‍ത്തയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളും മലയാളത്തിലെ മാധ്യമങ്ങളും ജൂണ്‍ 14ന് വന്ന ഉത്തരവിന് വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്. അതെ സമയം ഇന്ത്യയുടെ പുതിയ ചരിത്രമാണ് ഏകീകൃത സിവില്‍ കോഡ് എന്ന് തരത്തില്‍ മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കി എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സ്വസ്തം ശാന്തം എന്ന പ്രൊഫൈലില്‍ നിന്നും ഇന്ത്യാ ചരിത്രം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്-
ഇത് ഇന്ത്യയുടെ പുതിയ ചരിത്രമാകും..സ്വതന്ത്രമായി 75 വർഷങ്ങൾക്ക് ശേഷം ഭാരതത്തിൽ എല്ലാവർക്കും തുല്ല്യ നീതി, തുല്യ നിയമം.. ജാതി, മത, വർഗ, വർണ്ണ, ലിംഗ, ഭാഷ, ദേശ വെത്യാസം ഇല്ലാതെ ഒരു രാജ്യം ഒരു നിയമം ഒരു മാസത്തിനുള്ളിൽ ജനങ്ങളിൽ നിന്നും അഭിപ്രായം തേടി ലോ കമ്മീഷൻ.. ഇവിടെ ഉള്ളവരും പുതിയ ചരിത്രതിന്‍റെ ഭാഗമാകുന്നോ...?അതോ ഇതിനെ എതിർക്കുന്നവരുണ്ടോ...?
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം (സ്ക്രീന്‍ഷോട്ട്)-
എന്നാല്‍ യതാര്‍ത്ഥത്തില്‍ മാതൃഭൂമി ന്യൂസ് ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ പുതിയ ചരിത്രം എന്ന വിശേഷണം നല്‍കിയാണോ വാര്‍ത്ത നല്‍കിയിട്ടുള്ളത്? പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിന് പിന്നിലെ വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
മാതൃഭൂമി ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും മാതൃഭൂമി ജൂണ്‍ 14ന് പങ്കുവെച്ച വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ അതില്‍ ഇന്ത്യയുടെ പുതു ചരിത്രം എന്ന തലക്കെട്ട് മാതൃഭൂമി ന്യൂസ് നല്‍കിയിട്ടില്ലായെന്ന് വ്യക്തമായി. ഇന്ന് അതായത് ജൂണ്‍ 16ന് മാതൃഭൂമി ന്യൂസ് തന്നെ ന്യൂസ് കാര്‍ഡ് വ്യാജമായ തലക്കെട്ടോടെ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയുട പുതുചരിത്രമെന്ന് വിശേഷിപ്പിച്ച് മാതൃഭൂമി ന്യൂസ് കാര്‍ഡ് നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും അവര്‍ വാര്‍ത്തയില്‍ വിശദീകരിച്ചു. വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
മാതൃഭൂമി പങ്കുവെച്ച യഥാര്‍ത്ഥ ന്യൂസ് കാര്‍ഡ്-
മാതൃഭൂമി വ്യാജ ന്യൂസ് കാര്‍ഡിനെ കുറിച്ച് നല്‍കിയ വാര്‍ത്ത-
നിഗമനം
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മാതൃഭൂമി ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് കൃത്രിമമായി എഡിറ്റ് ചെയ്ത് തെറ്റായ തലെക്കെട്ടോടെയാണെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാതൃഭൂമി പ്രതികരിച്ചു. അതകൊണ്ട് തന്നെ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഏകീകൃത സിവില്‍ കോഡ് ‘ഇന്ത്യയുടെ പുതു ചരിത്രം’ എന്ന് തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..
Written By: Dewin CarlosResult: Altered