
വിവരണം
സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആതീവ സുരക്ഷ മേഖലയായ ഫ്ലൈറ്റിനുള്ളില്‍ യാത്ര ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിമാറ്റുകയും ചെയ്യുന്ന വീഡിയോയും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് പ്രതിഷേധമോ വധശ്രമമോ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സിപിഎം രാജ്യസഭ പ്രതിനിധിയും ഡിവൈഎഫ്ഐ നേതാവുമായ എ.എ.റഹീം ഏവിയേഷന്‍ വിദഗ്ധന്‍ എന്ന ടൈറ്റിലിലാണ് പങ്കെടുത്തതെന്ന സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രിന്‍സ് ലോഹിത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 159ല്‍ അധികം റിയാക്ഷനുകളും 21ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ.റഹീം പങ്കെടുത്തുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ പ്രതിഷേധമോ വധശ്രമമോ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ന്യൂസ് അവര്‍ ചര്‍ച്ചയുടെ പൂര്‍ണ്ണരൂപം ഏഷ്യാനെറ്റിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. 2022 ജൂണ്‍ 14ന് നടന്ന ചര്‍ച്ചയുടെ വീഡിയോയാണിത്. ചര്‍ച്ചയില്‍ മൂന്ന് അതിഥികളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് പ്രതിനിധി രാഹുല്‍ മാങ്കൂട്ടത്തില്‍, സിപിഎം പ്രതിനിധി കെ.എസ്.അരുണ്‍കുമാര്‍, ഏവിയേഷന്‍ വദഗ്ധന്‍ വി.ടി.ചെയറിയാന്‍ എന്നിവരാണ് പങ്കെടുത്തിട്ടുള്ളത്. ഇതില്‍ ഒരു ഭാഗത്തും എ.എ.റഹീം പങ്കെടുത്തിട്ടില്ലെന്ന് വ്യക്തിമായി കഴിഞ്ഞു. ഏവിയേഷന്‍ വദഗ്ധന്‍ വി.ടി.ചെയറിയാന്‍റെ ചിത്രം എഡിറ്റ് ചെയ്ത എ.എ.റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നതാണെന്നും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട്-

ചര്‍ച്ചയുടെ പൂര്‍ണ്ണരൂപം-
ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ഏവിയേഷന്‍ വിദഗ്ധനായി പങ്കെടുത്ത വ്യക്തി-

വി.ടി.ചെറിയാന്‍ എന്ന വ്യക്തിയാണ് ചര്‍ച്ചയില്‍ ഏവിയേഷന്‍ വിദഗ്ധന്‍ എന്ന ടൈറ്റിലില്‍ പങ്കെടുത്തതെന്ന് പേര് സഹിതം കാണാം-

നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഏവിയേഷന്‍ വിദഗ്ധനായി പങ്കെടുത്തത് വി.ടി.ചെറിയാന്‍ എന്ന വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് എ.എ.റഹീമിന്‍റെ മുഖം ചേര്‍ത്ത് വ്യാജമായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു എന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ എ.എ.റഹീം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Altered
