വിവരണം

റഷ്യ-യുക്രെയിന്‍ യുദ്ധം ഇപ്പോഴും അതി രൂക്ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. യുക്രെയിനെതിരെയുള്ള അക്രമങ്ങള്‍ റഷ്യ കടുപ്പിച്ചതോടെ വലിയ പ്രതിസന്ധിയാണ് യുക്രെയിന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളെ സംബന്ധമായ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. യുക്രെയിനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദ്യ അമേരിക്കന്‍ പൗരന്‍.. ഇദ്ദേഹം മുന്‍പ് താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനലും കൊല്ലപ്പെട്ടിരുന്നു.. എന്ന തലക്കെട്ട് നല്‍കിയാണ് സിഎന്‍എന്‍ അഫ്ഗാനിസ്ഥാന്‍, സിഎന്‍എന്‍ യുക്രെയിന്‍ എന്ന പേരിലെ ട്വിറ്റര്‍ ഹാന്‍‍ഡിലില്‍ പങ്കുവെച്ച വാര്‍ത്ത എന്ന പേരില്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത്. ഒരെയാള്‍ മരണപ്പെട്ട വാര്‍ത്ത സിഎന്‍എന്‍ രണ്ട് സംഭവങ്ങളുമായി ചേര്‍ത്ത് വ്യാജ വാര്‍ത്ത നല്‍കിയെന്നാണ് പോസ്റ്റിലെ ആരോപണം. സിദ്ദീഖ് പട്ടാമ്പി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി റായക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിഎന്‍എന്‍ ഇത്തരത്തില്‍ ഒരേ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് രണ്ട് വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വസ്‌തുത വിശകലനം

പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ടിലെ വാക്കുകള്‍ CNN Journalist Bernie Gores executed in Kabul കീ വേര്‍ഡ് സെര്‍ച്ച് ചെയ്തതില്‍ നിന്നും അന്താരാഷ്ട്ര വാര്‍ത്ത ഏജെന്‍സിയായ റൊയിറ്റേഴ്‌സ് ഈ പ്രചരണത്തെ കുറിച്ച് ഫാക്‌ട് ചെക്ക് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞു. സിഎന്‍എന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണിത് ഇതെന്നാണ് റൊയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. സിഎന്‍എന്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ മാറ്റ് ഡോര്‍ണിക് ഇത് വ്യാജ പ്രചരണമാണെന്ന് റൊയിറ്റേഴ്‌സിനെ ഇ-മെയില്‍ മുഖാന്തരം അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റൊയിറ്റേഴ്‌സ് ഫാക്‌ട് ചെക്ക്-

Reuters Fact Check

നിഗമനം

സിഎന്‍എന്‍റെ പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ സ്ക്രീന്‍ഷോട്ടാണിതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഒരെ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് സിഎന്‍എന്‍ രണ്ട് വ്യാജ വാര്‍ത്ത നല്‍കിയോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Altered