സിപിഎം പ്രവര്‍ത്തകര്‍ ശ്രീരാമ സ്തുതി ഭജന പാടുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

Altered ദേശീയം | National രാഷ്ട്രീയം | Politics

വിവരണം

സിപിഎം പ്രവര്‍ത്തകര്‍ രാമസ്തുത പാടുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജയ് റാം, ശ്രീറാം എന്ന് തുടങ്ങുന്ന ഭക്തിഗാനം ഒരു സദസിന് മുന്‍പില്‍ സംഘമായി പാടുന്നം സിപിഎം പ്രവര്‍ത്തകര്‍ എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

1,പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം

2,ഒരു ക്ഷേത്രം തകർന്നാൽ അത്രയും അന്ധവിശ്വാസം കുറയും

ഉദര നിമിത്തം അന്തം കമ്മികൾ റൂട്ട് മാറ്റിപ്പിടിച്ചു 🤣 എന്ന തലക്കെട്ട് നല്‍കി ടോം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിട്ടുളളത് –

Facebook Post Archived Video 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ രാമഭക്തി ഗാനം പാടുന്ന വീഡിയോ തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ ലെന്‍സില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. ദിബ്യേന്ദു ദാസ് എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ഐടി സെല്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണെന്ന തലക്കെട്ട് നല്‍കിയാണ് യഥാര്‍ത്ഥ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നീല്‍ ഗഗന്‍ പര്‍ ഉട്തെ ബാദല്‍ (Neel gagan par udte badal) എന്ന് തുടങ്ങുന്ന ഗാനമാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ പാടുന്നതെന്ന് വീഡിയോയിലെ പാട്ടിലെ വരികള്‍ ശ്രദ്ധിച്ചതില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. ലിപ് സിങ്കിങ് പരിശോധിച്ചാല്‍ കൃത്യമായി ഇതെ വരികള്‍ തന്നെയാണോ സംഘം പാടുന്നതെന്നും മനസിലാകും. സിപിഐഎം പശ്ചിമ ബംഗാളിന്‍റെ എക്‌സ് പ്രൊഫൈല്‍ മെന്‍ഷന്‍ ചെയ്താണ് യഥാര്‍ത്ഥ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

എക്‌സ് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം –

X Video 

മാത്രമല്ലാ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചതില്‍ നിന്നും വീ‍ഡിയോയില്‍ ഇന്‍ ഷോട്ട് (InShot) വീഡിയോ എഡിറ്റിങ് ആപ്പിന്‍റെ വാട്ടര്‍ മാര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞു. അതായത് വീഡിയോ എഡിറ്റിങ് ആപ്പ് ഉപയോഗിച്ച് രാമ ഭജന്‍ ഓ‍ഡിയോ യഥാര്‍ത്ഥ വീഡിയോയില്‍ കയറ്റിയതാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

വീഡിയോ കീ ഫ്രെയിമില്‍ ഇന്‍ഷോട്ടിന്‍റെ വാട്ടര്‍മാര്‍ക്ക് കാണാം –

നിഗമനം

യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞത് കൊണ്ട് പ്രചരിക്കുന്ന വീഡിയോയുടെ ഓഡിയോ എഡിറ്റ് ചെയ്ത് രാമ ഭക്തി ഭജന ചേര്‍ത്തതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:സിപിഎം പ്രവര്‍ത്തകര്‍ ശ്രീരാമ സ്തുതി ഭജന പാടുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Altered