ധീരജ് രക്തസാക്ഷി ഫണ്ട് സമാഹരണം; സിപിഎം ധീരജിന്‍റെ കുടുംബത്തിന് കൈമാറിയ തുക എത്രയാണ്? വസ്‌തുത അറിയാം..
വിവരണം
ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിന്‍റെ കുടുംബത്തിന് കഴിഞ്ഞ ദിവസം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ധനസഹായം കൈമാറിയതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 1.58 കോടി രൂപയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ചതെന്നും ഇതില്‍ നിന്നും 35 ലക്ഷം രൂപ മാത്രമാണ് ധീരജിന്‍റെ കുടുംബത്തിന് നല്‍കിയെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ ഒരു സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് ഈ പ്രചരണം. മിധു മിധു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 44 അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം ഇടുക്കി ജല്ലാ കമ്മിറ്റി 1.58 കോടിരൂപ ധീരജ് രക്തസാക്ഷി ഫണ്ടിലേക്ക് സമാഹരിച്ചിട്ട് 35 ലക്ഷം രൂപ മാത്രമാണോ ധീരജിന്‍റെ കുടുംബത്തിന് കൈമാറിയത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ധീരജ് രക്തസാക്ഷി ഫണ്ട് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ലഭിച്ചത് മനോരമ ഓണ്‍ലൈന്‍ സെപ്റ്റംബര്‍ 27ന് നല്‍കിയ വാര്‍ത്ത ലേഖനമാണ്. വാര്‍ത്തയുടെ വിശദ വിവരങ്ങള്‍ ഇപ്രകാരമാണ്-
ധീരജ് രക്തസാക്ഷി ഫണ്ടിലേക്ക് സിപിഎം സമാഹരിച്ച 1.58 കോടി രൂപ ഇടുക്കിയില്‍ സിപിഎം സംഘടിപ്പിച്ച പൊതുചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ഇടുക്കി ചെറുതോണിയില്‍ ധീരജ് സ്മാരക മന്ദിരം ഇതോടൊപ്പം നിര്‍മ്മാണം ആരംഭിക്കും. മൂന്ന് നിലകളിലായി നിര്‍മ്മക്കുന്ന മന്ദിരത്തില്‍ റെഫറന്‍സ് ലൈബ്രരി, റീഡിങ് റൂം, സെമിനാര്‍ ഹാള്‍, കള്‍ച്ചറല്‍ സെന്‍റര്‍, ഡിജിറ്റല്‍ സ്റ്റുഡിയോ എന്നിവയുണ്ടാകും. ഇതോടൊപ്പം ധീരജ് കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിനായുള്ള ഫണ്ട് മുഖ്യമന്ത്രി കൈമാറി.
ധീരജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും കൈമാറിയ തുകയുടെ കണക്ക്-
ധീരജിന്‍റെ പിതാവ് രാജേന്ദ്രനും മാതാവ് പുഷ്പകലയ്ക്കും 25 ലക്ഷം രൂപ വീതവും ധീരജിന്‍റെ സഹോദരന്‍ അദ്വൈതിന്‍റെ തുടര്‍ പഠനത്തിനായി 10 ലക്ഷം രൂപയും - ആകെ 60 ലക്ഷം രൂപ
ധീരജ് കൊല്ലപ്പെട്ട അക്രമണത്തില്‍ പരുക്കേറ്റ ധീരജിന്‍റെ സഹപാഠികളായ അമലിനും അഭിജിത്തിനും 5 ലക്ഷം രൂപ വീതം - ആകെ 10 ലക്ഷം രൂപ
ഇടുക്കി ചെറുതോണിയില്‍ നിര്‍മ്മിക്കുന്ന ധീരജ് സ്മാരക മന്ദിരം - 88 ലക്ഷം രൂപ
ഇത്തരത്തില്‍ സമാഹരിച്ച ആകെ തുകയായ 1.58 കോടി രൂപ ഇത്തരത്തിലാണ് വിനോഗിച്ചിട്ടുള്ളത്.
മനോരമ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-
ഇത് സ്ഥിരീകരിക്കാനായി ഞങ്ങളുടെ പ്രതിനിധി കണ്ണൂര്‍ തളിപ്പറമ്പയിലെ തൃച്ചംബരത്തെ ധീരജിന്‍റെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. കുടുംബത്തിന് സിപിഎം ധനസഹായമായി ആകെ 60 ലക്ഷം രൂപ കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി കൈമാറിയതായും അച്ഛന്‍ രാജേന്ദ്രന്‍ മറുപടി നല്‍കി.
നിഗമനം
1.58 കോടിയില്‍ നിന്നും 60 ലക്ഷം രൂപയാണ് ധീരജിന്‍റെ കുടുംബത്തിന് സിപിഎം കൈമാറിയത്. ബാക്കി തുക ധീരജ് കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളുടെ പഠനത്തിനായും ഇടുക്കിയില്‍ നിര്‍മ്മിക്കുന്ന ധീരജ് സ്മാരക മന്ദിരത്തിന്‍റെ നിര്‍മ്മാണത്തിനുമായി വിനോയഗിക്കുമെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് തന്നെ അനുമാനിക്കാം.
Title:ധീരജ് രക്തസാക്ഷി ഫണ്ട് സമാഹരണം; സിപിഎം ധീരജിന്‍റെ കുടുംബത്തിന് കൈമാറിയ തുക എത്രയാണ്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading