ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി സുനിൽ കപൂറിന്‍റെ ഉടമസ്ഥയിലുള്ള അൽ അറേബ്യൻ എക്സ്പോർട്ട്സാണ് എന്ന പ്രചരണം വ്യാജം.

By :  Mukundan K
Update: 2024-10-18 05:27 GMT

സമൂഹ മാധ്യമങ്ങളിൽ സുനിൽ കപ്പൂർ എന്ന ഹിന്ദു ഉടമസ്ഥനായ അൽ അറേബ്യൻ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇന്ത്യയിൽ ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി എന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനി യുടെ പേര് കേട്ടാൽ തോന്നും ഇത് മുസ്ലിം സമുദായക്കാരന്റെ യാണെന്ന്.പക്ഷെ ഇതിന്റെ ഉടമ ഹിന്ദു വായ സുനിൽ കപൂർ ആണ്എന്നതാണ് വസ്തുത.”

എന്നാല്‍ ഈ പ്രചരണം സത്യമാണോ ഇല്ലയോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ അൽ അറേബ്യൻ എക്സ്പ്പോർട്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ച് അന്വേഷിച്ചു പക്ഷെ ഇത്തരമൊരു കമ്പനി ഞങ്ങൾക്ക് എവിടെയും കണ്ടെത്തിയില്ല. ഈ കമ്പനിയുടെ പേര് 2014ൽ ആദ്യം പ്രചരിപ്പച്ചത് മുസ്ലിം മിറർ എന്ന വെബ്സൈറ്റ് ആണ് എന്ന് അന്വേഷണത്തിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഈ വെബ്സൈറ്റിൽ ഇന്ത്യയിൽ ബീഫ് കയറ്റുമതി ചെയ്യുന്ന 4 കമ്പനികളുടെ പേരുണ്ട്. ഇതിൽ രണ്ടാമത്തെത് സുനിൽ കപ്പൂർ ഉടമസ്ഥനായ അൽ അറേബ്യൻ കമ്പനിയാണ്. ഈ ലേഖനത്തിൽ കമ്പനിയുടെ അഡ്രസും നൽകിയിട്ടുണ്ട്.

 

വാർത്ത വായിക്കാൻ - Muslim Mirror | Archived

ഇതുമായി സാമ്യതയുള്ള അറേബ്യൻ എക്സ്പ്പോർട്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനിയുടെ വിവരങ്ങൾ ലഭിച്ചു. പക്ഷെ ഈ കമ്പനിയുടെ ഡയറക്ടർമാറിൽ സുനിൽ കപൂർ എന്ന പേരുള്ള ആരുമില്ല. കൂടാതെ ഈ കമ്പനി പൂട്ടിയിട്ടിട്ടുണ്ട്. ഈ കമ്പനിയുടെ രജിസ്റ്റർഡ് അഡ്രസും വ്യത്യസ്തമാണ്.

 

വിവരങ്ങൾ വായിക്കാൻ - ET | Archived

കൂടാതെ അൽ കബീർ എന്ന കമ്പനിയുടെ ഉടമസ്ഥനും സതീഷ് സബർവാൾ, അതുൽ സബർവാൾ എന്നിവരല്ല എന്ന് ഞങ്ങൾ ഇതിനെ മുമ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

Al Kabeer Official Website | Archived

ഞങ്ങൾ ഈ കമ്പനിയുടെ ഡയറക്ടറും കമ്പനിയുടെ രജിസ്റ്റർഡ് അഡ്രസ് ഉപയോഗിച്ച് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ അന്വേഷിച്ചു പക്ഷെ ഇത്തരമൊരു കമ്പനിയോ, അഡ്രസോന്നും കണ്ടെത്തിയില്ല. ഞങ്ങൾക്ക് exportgenius.in, 2017ൽ പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ടിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ പേരുകളുണ്ട്. ഇതിൽ അൽ അറേബ്യൻ എക്സപ്പോർട്ടസ് എന്ന പേരുള്ള കമ്പനി കണ്ടെത്തിയില്ല.

 

Source: exportgenius.in | Archived

ഞങ്ങൾ റഷ്യൻ മാൻഷൻ, ഓവർസീസ്, മുംബൈ എന്ന ഈ അഡ്രസും കുറിച്ചും അന്വേഷിച്ചു പക്ഷെ ഇത്തരമൊരു അഡ്രസ് ഞങ്ങൾക്ക് മുംബൈയിൽ എവിടെയും കണ്ടെത്തിയില്ല. അഡ്രസിൽ നൽകിയ പിൻ കോഡ് 400001 മുംബൈയിലെ പോഷ് ഭാഗം സൗത്ത് ബോംബെയിലെ ബാസാർ ഗേറ്റ് പോസ്റ്റ് ഓഫീസിന്‍റെതാണ്. ഈ പ്രദേശത്തില്‍ ഇത്തരമൊരു അഡ്രസ്‌ ഞങ്ങള്‍ക്ക് എവിടെയും കണ്ടെത്തിയില്ല.

നിഗമനം

പോസ്റ്റിൽ പറയുന്ന അൽ അറേബ്യൻ എക്സ്പോർട്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിലവിലില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

Claim :  ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി അൽ അറേബ്യൻ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥൻ സുനിൽ കപ്പൂർ എന്ന ഹിന്ദു വ്യക്തിയാണ്.
Claimed By :  Social Media User
Fact Check :  FALSE
Tags:    

Similar News