
വിവരണം
പരനാറിക്ക് ഉള്ള ഓണക്കാഴ്ച്ച നടുറോഡില്‍ ഒരുക്കി കേരളം.. എന്ന തലക്കെട്ട് നല്‍കി കുറച്ച് സ്ത്രീകള്‍ വെള്ളക്കെട്ടില്‍ നിന്ന് തിരുവാതിരകളിക്കുന്ന വീഡിയോ ബിജെപി കേരളം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 9ന് സഞ്ചീവന്‍ പിള്ള എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,800ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

കേരളത്തില്‍ പ്രളയത്തെ തുടര്‍ന്ന കൊച്ചി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങള്‍ റോഡുകള്‍ വലിയ തോതില്‍ തകര്‍ന്നിരുന്നു. ഇവയൊന്നും ഇതുവരെ അറ്റകുറ്റപ്പണി നടത്താത്ത സാഹചര്യത്തില്‍ വ്യത്യസ്ഥമായ സമരമുറകള്‍ ജനങ്ങള്‍ നടത്തിയിരുന്നു. അത്തരത്തിലൊന്നാണോ വീഡിയോയിലുള്ളത്. നടുറോഡില്‍ നിന്നും തിരുവാതിരകളിക്കുന്ന സ്ത്രീകളുടെ വീഡിയോയാണോ ഇത്. വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വീഡിയോ കാണുമ്പോള്‍ അതൊരു റോഡല്ല എന്നാല്‍ വെള്ളം നിറഞ്ഞു കിടക്കുന്ന വയലാണെന്ന് മനസിലാക്കാന്‍ കഴിയും. വീഡിയോയില്‍ വന്ന കമന്‍റുകളിലും ചിലര്‍ ഇത് വയലാണെന്ന അവകാശവാദം ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് ഗൂഗിളില്‍ വയല്‍ തിരുവാതിര എന്ന കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത ശേഷം വീഡിയോസ് പരിശോധിച്ചപ്പോള്‍ തന്നെ ഒരു വര്‍ഷം മുന്‍പ് അതായത് 2018 ജൂലൈ 27ന് ഇതെ വീഡിയോ സുലൈമാന്‍ മണലില്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. തിരുവാതിര കളി വയലില്‍ എന്നാണ് വീഡിയോയുടെ യൂട്യൂബിലെ പേരും. ഗ്രീന്‍ മാംഗോ എന്ന യൂ ട്യൂബ് ചാനലിലും കഴിഞ്ഞ വര്‍ഷം ഇതെ വീഡിയോ അപ്‌ലോഡ് ചെയ്തു പങ്കുവെച്ചിട്ടുണ്ട്. പ്രളയം ശേഷം കേരളം ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന തലക്കെട്ട് നല്‍കിയാണ് ഈ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഈ വീഡിയോകളില്‍ ഒന്നും തന്നെ ഇത് റോഡില്‍ നടന്നതാണെന്ന് പറയുന്നുമില്ല. കൂടാതെ വീഡിയോയില്‍ കാണുന്നത് പോലെയുള്ള ഇത്തരത്തില്‍ ശോചനീയാവസ്ഥയിലുള്ള റോഡോ അവിടെ ഇത്തരത്തിലൊരു പ്രതിഷേധ തിരുവാതിരയോ നടന്നതായും വാര്‍ത്ത റിപ്പോര്‍ട്ടുകളില്ല.
സുലൈമാന്‍ മണലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ-
ഗ്രീന്‍ മാംഗോ –
നിഗമനം
കഴിഞ്ഞ വര്‍ഷത്തെ പ്രളയശേഷം അതിജീവനത്തിന്‍റെ ഭാഗമായി വയലില്‍ നടത്തിയ തിരുവാതിരകളിയുടെ വീഡിയോയാണ് നടുറോഡില്‍ നടന്ന തിരുവാതിര എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ വീഡിയോ പൂര്‍ണമായും വ്യാജമാണെന്ന് അനുമാനിക്കാം.
