
കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും കൂടതലാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഈ അവകാശവാദത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പോസ്റ്റര്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “പെട്രോള്‍, ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്.”
എന്നാല്‍ ഈ പോസ്റ്റില്‍ അവകാശപ്പെടുന്നത് സത്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ പെട്രോള്‍ വിലകള്‍ ആദ്യം പരിശോധിച്ചു. NDTVയുടെ വെബ്സൈറ്റില്‍ എല്ലാം സംസ്ഥാനത്തിലെ പെട്രോള്‍, ഡീസല്‍ വിളകള്‍ നല്‍കിയിട്ടുണ്ട്. ഈ നിരക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വില തെലിംഗാനയിലാണ്. ആന്ധ്രയില്‍ പെട്രോള്‍ ലിറ്ററിന് വില 111.52 രൂപയാണ് വില. അതേസമയം ഡീസല്‍ ലിറ്ററിന് വില ഏറ്റവും കൂടതല്‍ തെലിംഗായിലാണ്. തെലിംഗാനയില്‍ ഡീസലിന് വില 99.84 പ്രതി ലിറ്ററാണ്. അതെ സമയത്ത് കേരളത്തില്‍ പെട്രോളിന് 108.63 രൂപ/ലിറ്റര്‍, ഡീസലിന് 97.50 രൂപ/ലിറ്റര്‍ എന്നാണ് വില ഈ വെബ്സൈറ്റില്‍ കാണിക്കുന്നത്.

ലേഖനം വായിക്കാന്‍ – NDTV | Archived Link
ഗുഡ് റിട്ടേണ്‍സ് എന്ന വെബ്‌സൈറ്റില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ വിലകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലെ പെട്രോള്‍, ഡീസല്‍ വിലകള്‍ നമുക്ക് താഴെ കാണാം.


കേരളത്തില്‍ രാജ്യത്ത് ഏറ്റവും കൂടതല്‍ പെട്രോള്‍, ഡീസല്‍ വില നല്‍കേണ്ടി വരുന്നു എന്ന വാദം തെറ്റാണ്. പക്ഷെ പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് എന്നതില്‍ യാതൊരു സംശയവുമില്ല. തെലിംഗാനയും ആന്ധ്രപ്രദേശിനും ശേഷം ഏറ്റവും കൂടുതല്‍ ഇന്ധനവില കേരളത്തിലാണ് എന്ന് സത്യമാണ്.
നിഗമനം
തല്‍കാലം കേരളത്തില്‍ ഇന്ധനവില രാജ്യത്ത് ഏറ്റവും കൂടുതല്‍ അല്ലെങ്കിലും തെലിംഗാനക്കും, ആന്ധ്രപ്രദേശിനും ശേഷം ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വില കേരളത്തിലാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പെട്രോള്‍,ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണോ?
Written By: K. MukundanResult: False
