FACT CHECK: ഇയടെയായി ബി.ജെ.പിയില്‍ ചേര്‍ന്ന ശ്രേയസി സിംഗ് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ്വിജയ്‌ സിംഗിന്‍റെ മകളല്ല…

രാഷ്ട്രീയം | Politics

അര്‍ജുണ അവാര്‍ഡ്‌ ജേതാവ് ശ്രേയസി സിംഗ് ഇയടെയായി ബി.ജെ.പിയുടെ അങ്ങത്വം എടുത്തിരുന്നു. ശ്രേയസി സിംഗ് മുതീര്‍ന്ന്‍ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയുമായ ദിഗ്വിജയ്‌ സിംഗിന്‍റെ മകളാണ് എന്ന പ്രചാരണവും സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി.

പക്ഷെ ശ്രേയസി സിംഗ് കോണ്‍ഗ്രസ്‌ നേതാവ് ദിഗ്വിജയ്‌ സിംഗിന്‍റെ മകളല്ല പകരം വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്ന ദിഗ്വിജയ്‌ സിംഗിന്‍റെ മകളാണ്.

പ്രചരണം

FacebookArchived Link

പോസ്റ്റരില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “അര്‍ജുന അവാര്‍ഡ്‌ ജേതാവ് ശ്രേയസി സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതീര്‍ന്ന നേതാവുമായ ദിഗ്വിജയ്‌ സിംഗിന്‍റെ മകളാണ് ശ്രേയസി.” ഈ പോസ്റ്റര്‍ പലരും ഫെസ്ബൂക്കില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. 

Screenshot: Poster shared in multiple posts

വസ്തുത അന്വേഷണം

ഈ പ്രചരണം വൈറല്‍ ആയതോടെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ ദിഗ്വിജയ്‌ സിംഗ് അദേഹത്തിന്‍റെ ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്ത ഈ പ്രചരണം പൊളിച്ചിരുന്നു. അദേഹത്തിന്‍റെ ട്വീറ്റ് നമുക്ക് താഴെ കാണാം.

ഹിന്ദി മാധ്യമ വെബ്സൈറ്റ് ആജ് തക്കിന്‍റെ ഒരു തെറ്റായ വാര്‍ത്ത‍ കാരണമാണ് ഈ തെറ്റിധാരണയുണ്ടായത്. ഈ വാര്‍ത്ത‍ കള്ളമാണ്,  ശ്രേയസി എന്‍റെ മകളല്ല എന്ന് ദിഗ്വിജയ്‌ സിംഗ് അദേഹത്തിന്‍റെ ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. ആജ് തക്കിന്‍റെ ഈ വാര്‍ത്ത‍ ‘ഫേക്ക് ന്യൂസ്‌’ ആണ് എന്ന് അദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ശ്രേയസി സിംഗ് അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ്‌ സിംഗിന്‍റെ മകളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും (Glasgow, 2014) ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും (Incheon, 2014) നേടിയ ശ്രേയസി 2017ല്‍ നേഷനല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ജയിച്ചതാണ്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസി ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടിയതാണ്. 2018ല്‍ രാഷ്ട്രപതി രാംനാഥ് കോവിണ്ട് ശ്രേയസിക്ക് അര്‍ജുന അവാര്‍ഡ്‌ സമ്മാനിച്ചു.

Indian President Shri. RamnathKovind presenting the prestigious Arjuna Award to Shooter Shreyasi Singh in 2018. Image Credits: GODL-India

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്വിജയ്‌ സിംഗിന്‍റെ മക്കളുടെ പേരുകള്‍ ഇങ്ങനെയാണ് ക൪നിയക കുമാരി, മന്ദകിനി കുമാരി, മ്രദീമ കുമാരി, ജയ്‌വര്‍ദ്ധന്‍ സിംഗ്. ശ്രേയസി സിംഗ് കോണ്‍ഗ്രസ്‌ നേതാവ് ദിഗ്വിജയ്‌ സിംഗിന്‍റെ മകളല്ല പകരം ബി.ജെ.പി. നേതാവായിരുന്ന ദിഗ്വിജയ്‌ സിംഗിന്‍റെ മകളാണ്. 

നിഗമനം

 മുന്‍ ബിജെപി കേന്ദ്രമന്ത്രിയായ ദിഗ്വിജയ്‌ സിംഗിന്‍റെ മകളാണ് ശ്രേയസി സിംഗ്. ശ്രേയസിക്ക് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ ദിഗ്വിജയ്‌ സിംഗുമായി യാതൊരു ബന്ധവുമില്ല. 

Avatar

Title:ഇയടെയായി ബി.ജെ.പിയില്‍ ചേര്‍ന്ന ശ്രേയസി സിംഗ് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ്വിജയ്‌ സിംഗിന്‍റെ മകളല്ല…

Fact Check By: Mukundan K 

Result: False