ഈ വീഡിയോയിൽ അക്രമണം നടത്തുന്ന സംഘം ആർഎസ്എസ്സുകാരാണോ…?

വിവരണം Archived Link “വീണ്ടും യുവാവിനെതിരെ RSS ആക്രമണം… അവർ കൊണ്ടുവരുന്ന അച്ചാദിൻ ഇതൊക്കെയാണ്…ഈ രംഗം ഹൃദയഭേദകം… ഒന്നേ അഭ്യർത്ഥിക്കാനുള്ളു… ബിജെപിക്ക്‌ കെട്ടിവച്ച കാശ് കിട്ടരുത്.. “ എന്ന വാചകത്തോടൊപ്പം Ilyas Red Vkd എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ  ഒരു വീഡിയോ 2019 മാർച്ച് 24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം ഒരു വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ  ഒരു യുവാവിനെ ഒരു സംഘം അതിക്രൂരമായി മർദ്ദിക്കുന്നതു കാണാം. യുവാവിനെ മർദ്ദിക്കുന്ന സംഘം ആർഎസ്എസ് അംഗങ്ങളാണെന്ന് പോസ്റ്റ് വാദിക്കുന്നു. […]

Continue Reading

ആംബുലൻസ് ഇല്ലാത്തതിനാലാണോ ഈ വ്യക്തി സൈക്കിളിൽ മൃതദേഹം കെട്ടിവെച്ച് ശ്മശാനത്തിലേയ്ക്ക് കൊണ്ടു പോയത്….?

വിവരണം Archived Link “പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്തിയ രാജ്യത്ത്, മനുഷ്യൻ മൃതദേഹം ചുമന്നുകൊണ്ട് പോകണം. ഇതാണ് ഡിജിറ്റൽ ഇന്ത്യ.” എന്ന വാചകത്തോടൊപ്പം  ഏപ്രിൽ 8ന് Nizarmjeed Kilikolloor എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  ഒരു ചിത്രം ചേർത്തിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരാൾ സൈക്കിലിൽ ഒരു മൃതദേഹം കെട്ടി വച്ചുകൊണ്ടു പോകുന്ന ദയനീയമായ ഒരു  കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിനു മേലെ ചേർത്ത വാചകം ഇപ്രകാരം: “ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി […]

Continue Reading

നരേന്ദ്ര മോദിയെ പ്രകാശ്‌ കാരാട്ട് കെട്ടിപ്പിടിക്കുന്ന ചിത്രം യഥാർത്ഥമാണോ…?

വിവരണം Archived Link “കേരളത്തിലെ വിപ്ലവ കൊയന്മാർക്കു കുളിരു കോരാൻ … ഇതിലും വലുതൊന്നും വേണ്ടി വരില്ല …?”  എന്ന അടിക്കുറിപ്പോടെ  Alialikkas Ali എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഏപ്രിൽ  ഒന്നിന് പ്രസിദ്ധികരിച്ച ഈ പോസ്റ്റിന്‍റെ ഒപ്പം പങ്കുവെച്ച ചിത്രത്തിൽ  സി.പി.എം മുൻ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്നതു  കാണാം. ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 2600 ലധികം ഷെയറുകളാണ്. ബിജെപിയും സി.പി.എമ്മും കേരളത്തിലും അതുപോലെ തന്നെ  ദേശീയ രാഷ്ട്രീയത്തിലും കനത്ത […]

Continue Reading

മൂന്നു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് ബി.ജെ.പിക്കെതിരെ പരാതി നല്കിയോ..?

വിവരണം Archived Link “ആചാരം, പട്ടാളം വർഗ്ഗീയത.. വേറെ എന്തെങ്കിലും ഉണ്ടോ ഇവറ്റകൾക്കു..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രിൽ 12 ന് Athul Comrade എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ പങ്കുവെച്ച ഒരു പോസ്റ്റിന്  ഇതുവരെ 17000ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  പ്രസിദ്ധികരിച്ച ചിത്രത്തിൽ ഇന്ത്യയുടെമൂന്ന് സേനാമേധാവികളുടെ ചിത്രം നല്കിട്ടുണ്ട്. ചിത്രത്തിനു മേൽ എഴുതിയ വാചകം ഇപ്രകാരം: “സൈന്യത്തെ വിറ്റ്  വോട്ടു ചോദിക്കരുത്. മൂനു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് പരാതി നല്കി. 100 ലധികം ഉന്നത ഓഫീസർമാർ […]

Continue Reading

ഈ വീഡിയോയില്‍ ആക്രമണം നടത്തുന സംഘം ബിജെപികാര്‍ അതോ…?

വിവരണം #എന്റെകേരളം# മറക്കാൻ പറ്റുമോ ഈ കാടത്തം നരേന്ദ്രൻ എന്ന നരഭോജി എന്ന് ഭരണത്തിൽ കയറിയോ അന്ന് മുതൽ  തുടങ്ങിയതാണ് ന്യൂനപക്ഷ വേട്ടകൾ . ഇനിയും അനുവദിച്ചു കൂടാ . ഓരോ മലയാളിയും ചിന്തിക്കു നമുക്കുവേണോ ഇവർ ? എന്ന വാചകത്തോടൊപ്പം 2019 മാർച്ച്   28ന് മാറ്റൊലികൾ എന്ന ഫേസ്ബുക്ക് പേജ് ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ  ഒരു സംഘം വളരെ ക്രൂരമായ രീതിയിൽ ലാത്തി ഉപയോഗിച്ച് ഒരു വ്യക്തിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ  കാണാൻ സാധിക്കുന്നു. […]

Continue Reading

മോദിയുടെ ചിത്രത്തിനു മേൽ മഷി എറിയുന്നത് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ആണോ…?

വിവരണം “ഇതാണോ പ്രതിപക്ഷ ബഹുമാനം..!! എന്തു രാഷ്ട്രീയ മര്യാദ..?? ഒരു സാധാരണ പ്രവർത്തകനാണെങ്കിൽ  മനസ്സിലാക്കാം. പക്ഷേ, രാജസ്ഥാൻ ഉപ മുഖ്യമന്ത്രി; സച്ചിൻ പൈലറ്റ് നരേന്ദ്ര മോദി ചിത്രത്തിൽ  കരി ഓയിൽ ഒഴിക്കുന്നു..!!” എന്ന വാചകത്തോടൊപ്പം രണ്ട് ചിത്രങ്ങളാണ് 10 ഏപ്രിൽ 2019ന് കാവിപ്പട Kavippada എന്ന  ഫേസ്‌ബുക്ക് പേജിൽ ഒരു പോസ്റ്റിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഈ ചിത്രങ്ങളിൽ യൂത്ത്‌ കോണ്‍ഗ്രസ്‌ പതാകകളുടെ ഇടയിൽ   ഹോർഡിങ്ങിൽ കാണുന്ന നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ഒരു വ്യക്തി മഷി ഒഴിക്കുന്നതും കാണാൻ സാധിക്കുന്നു. […]

Continue Reading

ഈ വീഡിയോയില്‍ അക്രമം നടതുനത് ബി.ജെ.പി. പ്രവര്‍ത്തകരോ അതോ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോ…?

വിവരണം Archived Link “ബിജെപി യുടെ തനി നിറം വേണോ ഇവന്മാരുടെ ഏകാധിപത്യം.. share…” എന്ന വാചകത്തോടൊപ്പം 2019  ഏപ്രിൽ 4 ന്, സ്നേഹതീരം & viral videos   എന്ന ഫേസ്‌ബുക്ക്  പേജാണ് മുകളിൽ നൽകിയ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചത്. പോസ്റ്റിനൊപ്പം നൽകിയ വീഡിയോയിൽ  ക്രൂരമായി ഒരു സംഘം മറ്റൊരു സംഘത്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നു. ഈ വീഡിയോയിൽ  മർദ്ദിക്കുന്ന സംഘം ബി.ജെ.പി പ്രവത്തകരാണെന്ന് പോസ്റ്റിന്‍റെ ഒപ്പം നൽകിയ വാചകത്തിൽ നിന്നും മനസിലാവുന്നു. ഈ വീഡിയോയ്ക്ക് ലഭിച്ചത് […]

Continue Reading

ചിത്രത്തില്‍ കാണുന്ന പണം മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് പൊക്കിയതോ…?

വിവരണം Archived Link “മദ്ധ്യപ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രി കമൽ നാഥിന്റെ വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് പൊക്കിയതാ…272 കോടി₹ ? ??”  എന്ന വാചകത്തോടൊപ്പംഏപ്രിൽ 8 നാണ് Raghavan Maniyara എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിൽ നിന്നും ഒരു ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ചത്. ഈയിടെ ആദായനികുതി വകുപ്പ് കമൽ നാഥിന്‍റെ മുൻ  ഓ.എസ് .ഡി. പ്രവീൺ കക്കറുടെ വീട്ടിൽ റെയിഡ് ചെയ്തിട്ടുണ്ടായിരുന്നു . ഇപ്പോഴും മദ്ധ്യപ്രദേശിൽ പലയിടത്തും  റെയിഡ് നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ പണം കമൽ നാഥിന്‍റെ വീട്ടിൽ നിന്നും […]

Continue Reading

മോദി അദാനിയുടെ ഭാര്യയെ കുമ്പിട്ടു വന്ദിച്ചുവോ…?

വിവരണം ‘ടിജെ ബായി കോട്ടയം’ എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ 2019   ഏപ്രിൽ  3 ന് പ്രസിദ്ധികരിച്ച പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത് : Archived Link “Don’t forget anything….” എന്ന വാചകത്തോടൊപ്പം പ്രചരിപ്പിക്കുന്ന  ഈ പോസ്റ്റിന്‍റെ കൂടെ ഒരു ചിത്രമുണ്ട്. ഈ ചിത്രത്തിൽ  ഒരു സ്ത്രീയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു കൈകളും കൂപ്പി കുമ്പിട്ട് തൊഴുന്നത്  കാണാന്‍ സാധിക്കും . ചിത്രത്തിന്‍റെ ഒപ്പമുള്ള  വാചകം, ഇപ്രകാരം: ആരാണ് ഈ പുണ്യവതിയായ സ്ത്രി മുൻ  രാഷ്ട്രപതിയോ? സുപ്രീം […]

Continue Reading

യുപിയിൽ 6 ബി.ജെ.പി. എം.എൽ .എ. മാർ കോൺഗ്രസിൽ ചേർന്നുവോ…?

വിവരണം Archived Link “ഇന്ത്യ മുഴുവൻ  കോൺഗ്രസ്‌ തരംഗം” എന്ന വാചകത്തോടൊപ്പം ഫേസ്‌ബുക്കിൽ  ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. “പ്രിയങ്ക മാജിക്‌ യുപിയിൽ  തുടരുന്നു…6 ബി.ജെ.പി. എം.എൽ .എ. മാർ  കോൺഗ്രസിലേക്ക്.” എന്ന വാചകം ആണ് ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധി കോൺഗ്രസ്‌ പാർട്ടിയുടെ ദേശിയ ജനറൽ  സെക്രട്ടറി  സ്ഥാനം ഏറ്റെടുത്ത ശേഷം കോൺഗ്രസ്‌ പാർട്ടിയിൽ ആവേശത്തിന്‍റെ അമിതമായ തരംഗം ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും  യുപി ഭരിക്കുന്ന  ബി.ജെ.പിയുടെ ആറ് എം.എൽ .എ. മാരെ കോൺഗ്രസിലേയ്ക്ക് വിളിച്ചു വരുത്താൻ   ഈ […]

Continue Reading

ബോധംകെട്ടു വീണ മാധ്യമപ്രവർത്തകന്റെ ഷൂസ് പ്രിയങ്ക ഗാന്ധിയുടെ കയ്യിൽ വെച്ചു കൊടുത്തതാണോ…?

വിവരണം രാഹുൽ  ഗാന്ധി വയനാട്ടിൽ  നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ  ഏപ്രിൽ 4ന് കേരളത്തിൽ വന്നപ്പോൾ അത് സംസ്ഥാന -ദേശിയ തലങ്ങളിൽ  വലിയൊരു വാർത്തയായിരുന്നു. ഈ വാർത്ത ദേശിയ മാധ്യമങ്ങളോടൊപ്പം സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളും  കവർ ചെയ്തിരുന്നു. അതിനൊപ്പം സാമുഹിക മാധ്യമങ്ങളിലും ഈ സംഭവത്തെ ചൊല്ലി ചർച്ചകളുണ്ടായി. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കഴിയാറായപ്പോൾ വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൈവരി തകർന്ന്  മൂന്ന് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. അപ്പോൾ അവരെ സഹായിക്കാൻ രാഹുലും പ്രിയങ്കയും ഓടിച്ചെന്നു. രാഹുൽ  പരിക്കുപറ്റിയ മാധ്യമ […]

Continue Reading

സോണിയ ഗാന്ധിക്ക് ബ്രിട്ടീഷ്‌ രാജ്ഞിയെക്കാളധികം ആസ്തിയുണ്ടോ?

വിവരണം Archived Link 2019 മാർച്ച്‌ 14 ന് Rajesh Hari, എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ, “വെള്ളക്കാർ പോയി പകരം കൊള്ളക്കാരി വന്നു” എന്ന വാചകത്തോടൊപ്പം പ്രസിദ്ധികരിച്ച പോസ്റ്റാണ് മുളകിൽ കാണുന്നത്. ഈ പോസ്റ്റിന്‍റെ ഒപ്പമുള്ള ചിത്രത്തിൽ  നൽകിയിട്ടുള്ള  വാചകം ഇപ്രകാരം: “ഇന്ത്യയുടെ  ഗതികേട്. ഇറ്റലിയിൽ  പാവപ്പെട്ട വീട്ടില്‍ ജനിച്ച അന്റോണിയ മൈനോ എന്ന സോണിയ ഗാന്ധിക്ക്  ബ്രിട്ടീഷ്‌ രാജ്ഞിയെക്കാളും, ഒമാൻ സുൽത്താനേക്കാളും  സാമ്പത്തികം…! ഇതാണ്‌ സോണിയ കോൺഗ്രസിന്‍റെ രാജ്യസേവനം.”   ചിത്രത്തിന്‍റെ മുകൾഭാഗത്ത് ഒരു വാർത്തയുടെ […]

Continue Reading

കെ സുരേന്ദ്രന്‍റെ വ്യാജ ചിത്രം ഉപയോഗിച്ച് ഫേസ്‌ബുക്കിൽ പ്രചരണം

വിവരണം Archived Link പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ  ജനവിധി തേടുന്ന  എൻ . ഡി. എയുടെ സ്ഥാനാർഥി കെ സുരേന്ദ്രൻ  ശബരിമല സ്ത്രീ പ്രവേശനത്തെ  അനുകൂലിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു ശേഷം  പാർട്ടിയിൽ പേരുണ്ടാക്കാൻ വേണ്ടി പ്രതിഷേധം  നടത്തി എന്ന ആരോപണവുമായി ഒരു ഫേസ്‌ബുക്ക്  പോസ്റ്റ്‌ വൈറലാവുകയാണ്. Rajan Nedumthara എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിന് 3000 നടുത്താണ് ഷെയറുകൾ ലഭിച്ചിരിക്കുന്നത്. ഈ പോസ്റ്റ് 2019 മാർച്ച് 23 ന് പ്രസിദ്ധീകരിച്ചു. ഫോട്ടോയുടെ […]

Continue Reading

ബുർഖ ധരിച്ച സ്ത്രീകൾ നെറ്റിയിൽ പൊട്ടു വെച്ചുകൊണ്ടാണോ ബിജെപിക്കു വേണ്ടി പ്രചരണം നടത്തുന്നത്…?

വിവരണം “മതമേതായാലും തട്ടിപ്പ് നന്നായാൽ മതി.” എന്ന വാചകത്തോടൊപ്പംപ്രചരിപ്പിക്കുന്ന  ഒരു ചിത്രം ഫേസ്‌ബുക്കിൽ  വൈറലാവുകയാണ്. ഈചിത്രത്തിന്‍റെ പ്രത്യേകത എന്നാൽ   ചിത്രത്തിൽ ബുർഖ ധരിച്ച സ്ത്രീകൾ ബിജെപിയുടെ പ്രചരണത്തിനായി  തെരുവിലിറങ്ങിയിരിക്കുന്നത് കാണാം. അതിലൊരു സ്ത്രീ നെറ്റിയിൽ  പൊട്ടു വെച്ചിട്ടുണ്ട്. വ്യാജ മുസ്ലിം സ്ത്രീകളെ പ്രചാരണത്തിന് ഇറക്കി ബിജെപി തട്ടിപ്പ് നടത്തുകയാണെന്ന്  ആരോപിക്കുന്ന ഒരു പോസ്റ്റ്‌ സ്വാമി സന്ദീപാനന്ദഗിരിയുടെ പേജിൽ മാർച്ച്   24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ പോസ്റ്റിന് ഇതുവരെ 1300 നേക്കാളധികം ഷെയറുകൾ  ലഭിച്ചിരിക്കുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ പേജിൽ […]

Continue Reading

വോട്ട് കൊടുക്കാൻ വേണ്ടി വോട്ടർമാർക്ക് കാശു നൽകിയോ യോഗി ആദിത്യനാഥ്…?

വിവരണം ഉത്തർ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ  ഒരു വീഡിയോ ഫേസ്‌ബുക്കിൽ വൈറലാകുകയാണ്. ഈ വീഡിയോയിൽ  യോഗി ആദിത്യനാഥ് ഒരു കസേരയിൽ ഇരിക്കുന്നതു  കാണാം. കൂടെ നിൽ ക്കുന്നവർ  പൊതുജനങ്ങൾക്ക്  കാശ് വിതരണം ചെയ്യുന്ന ദൃശ്യങ്ങളും നമുക്ക്  കാണാന്‍ പറ്റും. കാശ് വാങ്ങിച്ചു യോഗിയുടെ കാൽ തൊട്ടു തൊഴുതു  മടങ്ങി പോകുന്ന  ആൾക്കാരുടെ കാഴ്ചയാണ്  നമുക്ക് വീഡിയോയിൽ  ദൃശ്യമാകുന്നത് . ഈ വീഡിയോ “ഇലക്ഷൻ  കമ്മീഷൻ  കാണുന്നുണ്ടല്ലോ അല്ലെ…..”  എന്ന വാചകത്തോടൊപ്പം  പ്രച്ചരിപ്പിക്കുകയാകാരം: Archived Link Archived […]

Continue Reading

തമിഴ്നാട് മന്ത്രി വേലുമാണിയുടെ ഗോഡൗണിൽ നിന്നും വൻതോതിൽ ഇന്ത്യൻ കറൻസികൾ കത്തിയ നിലയിൽ കണ്ടെത്തിയോ…?

വിവരണം Archived Link “ഇന്നലെ രാവിലെ തമിഴ് നാട് മന്ത്രി വേലുമണിയുടെ  ഗോഡൗണിൽ   തീപിടിത്തമുണ്ടായി ആപത്തൊന്നും സംഭവിച്ചില്ല Reserve Bankന്റെ കുറെ പുതിയ പേപ്പറുകൾ  ഭാഗികമായി കത്തിപ്പോയി അത്ര മാത്രം.” എന്ന വിവരണവുമായി ഒരു വീഡിയോ പൂമ്പാറ്റ Butterfly എന്ന ഫേസ്‌ബുക്ക്  20 മാര്‍ച്ചിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ  വിവിധതരം നോട്ടുകൾ  കത്തിയ നിലയിലും കത്താത്ത നിലയിലും അട്ടിയായി അടുക്കി വെച്ചിരിക്കുന്നത് കാണാം. ഇത്ര അധികം പണം കണ്ടെത്തിയതിനെ പറ്റി  മാധ്യമങ്ങളിൽ   വാർത്തകൾ  ഒന്നും  വന്നില്ല എന്നത് […]

Continue Reading

മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കണോ…?

വിവരണം Remanan Porali Facebook Post Archived Link തെരെഞ്ഞെടുപ്പ്  സമയമായതോടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് വ്യാജ പ്രചാരണങ്ങൾ വർധിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ  വ്യാജമായി പ്രചരിപ്പിച്ച പല പോസ്റ്റുകളുടെയും തിരിച്ചുവരവും നമുക്ക് കാണാൻ സാധിക്കും . ഈ വിഭാഗത്തിലെ ഒരു പോസ്റ്റാണ്  ഇപ്പോൾ ഫേസ്‌ബുക്കിൽ വളരെ വേഗതോടെ ഷെയർ ചെയ്യപ്പെടുന്നത്. ‘രമണൻ പോരാളി’ എന്ന ഫേസ്‌ബുക്ക് പേജ് ഫെബ്രുവരി മാസത്തിൽ പ്രചരിപ്പിച്ച ഒരു ചിത്രമാണ് ഇപ്പോൾ   ഫേസ്ബുക്കിലൂടെ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നത്. 13000 ത്തിലധികം ഷെയറുകൾ ഈ […]

Continue Reading

സൌദിയില്‍ കണ്ടെത്തിയ അത്ഭുത കുഴിയുടെ രഹസ്യം എന്താണ്…?

വിവരണം സൗദി അറേബ്യയിൽ  എത്ര നിറയ്ക്കാൻ   ശ്രമിച്ചാലും നിറയാത്ത  ഒരു അത്ഭുത കുഴിയുണ്ട്. ഈ കുഴിയിൽ എന്തിട്ടാലും അത് തിരിച്ചു പുറത്തേയ്ക്ക് എറിയും, എന്ന വിവരണവുമായി quran wa sunna ഖുർ ആനും സുന്നത്തും القرآن و السنة എന്ന ഫെസ്ബൂക്ക് പേജ് പങ്കുവെച്ച വീഡിയോയ്ക്ക് ഇതുവരെ  4300 നേക്കാളധികം ഷെയറുകൾ  ലഭിച്ചിരിക്കുന്നു. “പ്രകൃതിയുടെ പ്രതിഭാസം സൗദി അറേബ്യയിലെ അൽ ജൗഫ് എന്ന പ്രവിശ്യയിൽ ഭൂമിയിൽ ഒരു കുഴിയുണ്ട്. അതിൽ എന്ത് തന്നെ നിറക്കാൻ ശ്രമിച്ചാലും അത് […]

Continue Reading

അഭിനന്ദൻ ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങുന്ന വീഡിയോയുടെ വസ്തുത എന്താണ് …?

വിവരണം ഇന്ത്യയുടെ അഭിമാനമായ വിങ് കമാൻഡർ  അഭിനന്ദൻ  വർധമാൻ  ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ  പാരച്യൂട്ടിൽ  ലാൻഡ്‌ ചെയുന്ന  വീഡിയോ സാമുഹിക മാധ്യമങ്ങളിൽ  വൈറല്‍ ആവുകയാണ്. ഈ വീഡിയോയിൽ  ആളുകൾ  ഓടി ചെല്ലുന്നത്  കാണാൻ   സാധിക്കും. ഒരു പൈലറ്റ് പാരച്യൂട്ടിൽ ഇറങ്ങുന്ന കാഴ്ചയും നമുക്ക്  ഈ വീഡിയോയിൽ  ദർശിക്കാം. . ആളുകൾ  ഓടി ആ പൈലറ്റിന്റെ അടുത്ത് ചെല്ലുന്നതും ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങളും ഇതിൽ  കാണാൻ  സാധിക്കും. ഇതേ സന്ദര്‍ഭത്തിൽ   ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന  ചില പോസ്റ്റുകൾ  ഇപ്രകാരം: Archived […]

Continue Reading

സോണിയാ ഗാന്ധി ഹിന്ദു മതവിശ്വാസികൾക്കെതിരാണെന്നു മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞോ …?

ചിത്രം കടപ്പാട്: ഗൂഗിള്‍ മുൻ  രാഷ്‌ട്രപതി പ്രണബ് മുഖർ ജീ എഴുതിയ പുസ്തകത്തിനെക്കുറിച്ച്  വിവിധ തരം പോസ്റ്റുകൾ ഫേസ്‌ബുക്കിൽ പരമ്പരയായി തുടരുന്നു. . ഞങ്ങൾ  ഇതിനുമുമ്പ് പ്രസിദ്ധികരിച്ച പോസ്റ്റിൽ കാഞ്ചി ശങ്കരാചാര്യർ ജയേന്ദ്ര സരസ്വതിയുടെ അറസ്റ്റിൽ സോണിയ ഗാന്ധിയുടെ പങ്കിന്റെ കുറിച്ചുള്ള വ്യാജ പ്രചരണം തെറ്റാണെന്ന് തെളിയിച്ചിരുന്നു. ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചേയുക. ഇതേ പരമ്പരയിലെ  ഒരു പോസ്റ്റ്‌ ഫേസ്‌ബുക്കിൽ     പ്രചരിക്കുന്നുണ്ട് . ഇതിൽ സോണിയ ഗാന്ധി ഹിന്ദുക്കളെ വെറുക്കുന്നു എന്നാണ്  പറയുന്നത്. ഇതിന്റെ സത്യാവസ്ഥ […]

Continue Reading

സോണിയ ഗാന്ധി മനപൂർവം വ്യാജ കേസിൽ ശങ്കരാചാര്യരെ കുടുക്കി എന്ന് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞോ…?

വിവരണം മുൻ  രാഷ്ട്രപതിയും കോൺഗ്രസ്‌ പാര്‍ട്ടിയുടെ മുതിർന്ന  നേതാക്കളില്‍ ഒരാളുമായ  പ്രണബ് മുഖർജി  “The Coalition Years” എന്ന പേരിൽ  ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൽ  സോണിയ ഗാന്ധിക്കെതിരെ പരാമർശങ്ങൾ  ഉണ്ടെന്നും  സോണിയ ഗാന്ധി മനപൂര്‍വം കള്ളകേസിൽ  ജയേന്ദ്ര സരസ്വതിയെ കുടുക്കുകയായിരുന്നു എന്നും വ്യക്തമാക്കുന്നു എന്ന് പറയുന്ന ഒരു പോസ്റ്റ്‌ ഇപ്പോള്‍ ഫേസ്ബുക്കിൽ  വൈറൽ  ആയികൊണ്ടിരിക്കുന്നു. . വൈറല്‍ ആകുന്ന  പോസ്റ്റ്‌ ഇപ്രകാരം: Archived Link ഭാരതഭൂമി  ടിവി  പ്രസിദ്ധികരിച്ച ഈ പോസ്റ്റിൽ  നൽകിയ ചിത്രത്തിൽ […]

Continue Reading

വിമാന അപകടം ദൃശ്യങ്ങൾ വീഡിയോ ഗെയിമിന്റെതാണോ …?

വിവരണം ഫേസ്ബുക്കിൽ  പല പേജുകളിലായി  കാനഡയിൽ നടന്നെന്നു പറയപ്പെടുന്ന  ഒരു വിമാനത്തിന്റെ അപകടത്തിൽ നിന്നുമുള്ള അത്ഭുതകരമായ രക്ഷപ്പെടലിന്റെ  വീഡിയോ പ്രചരിപ്പിക്കുന്നു. ഈ വീഡിയോയിൽ ഒരു ബോയിംഗ് 747 വിമാനം ആകാശത്തിൽ  പറക്കുന്ന നേരം ഒരു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു. അതുമൂലം വിമാനത്തിന്റെ  ചിറകിൽ തീ പിടിച്ചു. എന്നിട്ടും വിമാനം അത്ഭുതകരമായി രക്ഷപെട്ടു. ഈ വീഡിയോ കാനഡയിൽ നടന്ന  സംഭവത്തിതന്റേതെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. ഫേസ്ബുക്കിൽ പ്രചരിപ്പിച്ച പോസ്റ്റുകൾ ഇപ്രകാരം: Archived Link Archived Link Archived Link ഈ ദൃശ്യങ്ങളും […]

Continue Reading

ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ വരെ ബൈക്ക് യാത്ര ചെയ്ത പെൺകുട്ടി !

വിവരണം കേരള മീഡിയ പാർട്ട്ണർ  എന്ന വെബ്സൈറ്റ്‌ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ വസ്തുതയാണ് പരിശോധിക്കാൻ ശ്രമിക്കുന്നത്. ഈ വാർത്തയിൽ കാൻഡിഡ ലുയിസ് എന്ന പേരുള്ള  ഒരു പെൺകുട്ടി ബൈക്കിൽ ഇന്ത്യയിൽ നിന്നും  ഓസ്ട്രെലിയ വരെ യാത്ര ചെയ്തു. യാത്ര പൂർത്തീകരിക്കാൻ  6 മാസത്തോളം താമസമെടുത്തു.കൂടാതെ തനിയെ യാത്ര നടത്തുന്നതുകൊണ്ട് വാഹനത്തിന് കേടുപാട് സംഭവിച്ചാൽ നന്നാക്കാൻ അത്യാവശ്യം മെക്കാനിക്കും ഈ മിടുക്കി പഠിച്ചു. മാത്രമല്ല  രാത്രി യാത്ര നടത്തുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എല്ലാം മുൻകൂട്ടി മനസിലാക്കി. തനിയെ ഒരു […]

Continue Reading

ആമസോൺ കാടിന്റെ നടുവിൽ കണ്ടെത്തിയ 36 അടി നീളമുളള തിമിംഗലത്തിന്റെ ജഡം.

വിവരണം കാടിന്റെ  നടുവിൽ നിന്നും  വലിപ്പമേറിയ തിമിംഗലത്തിന്റെ ജഡം ലഭിച്ചു എന്ന വാർത്ത  പ്രമുഖ മാധ്യമങ്ങളിലും സാമുഹിക മാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നു.   ഈ ഭീമൻ തിമിംഗലത്തിന് 36 അടി നീളമുണ്ട് . ഇത് കാടിന്റെ നടുവിൽ എങ്ങനെ എത്തിപ്പെട്ടു  എന്ന് ഗവേഷകർക്ക് മനസിലാക്കാൻ സാധിച്ചില്ല എന്നും വാർത്തകൾ വഴി അറിയുന്നു. Archived Link ഇതേ സന്ദർഭത്തിൽ  ട്വിറ്ററിൽ പ്രചരിപ്പിച്ച ചില ട്വീറ്റുകൾ : ഈ വാർത്ത  സത്യമാണോ എന്ന്  ഞങ്ങൾ അന്വേഷിച്ചു. ഞങ്ങൾ  നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇപ്രകാരം. […]

Continue Reading

പുനരുത്ഥാനം പ്രാപിച്ച മനുഷ്യന്റെ കഥ!

വിവരണം സാമുഹിക മാധ്യമങ്ങ ളില്‍ ഏറെ  വേഗതയോടെ വൈറല്‍ ആയി മാറിയ പുനരുദ്ധാനത്തിന്റെ  കഥ ഏറെപ്പേരുടെ  ശ്രദ്ധ നേടിട്ടുണ്ട് . യേശുവിന്റെ  കാലത്ത് നടന്ന പോലെ ഇന്നത്തെ ആധുനിക കാലത്ത് പുറത്തു വന്ന  പുനരുദ്ധാനത്തിന്റെ ഈ കഥ പല സാമുഹിക മാധ്യമങ്ങളിലും  പ്രച്ചരിപ്പിക്കുനുണ്ട്. Jesus Today എന്ന ഫേസ്‌ബുക്ക്  പേജില്‍ പ്രസിദ്ധീക രിച്ച പോസ്റ്റ്‌ ഇപ്രകാരം: Archived Link ഇതില്‍ കാണിക്കുനത്  മരിച്ച പോയ ഒരു വ്യക്തിയെ  ഒരു പാസ്റ്റര്‍ പുനരുത്ഥാനം ചെയ്ത്  തിരിച്ചു ജീവിതത്തിലേയ്ക്ക് കൊണ്ട് […]

Continue Reading

ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ വീഡിയോ പുറത്തു വന്നോ…?

ഇന്നലെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടി മുഴുവൻ ഭാരതീയരും അഭിമാനത്തോടെ കാണുന്നു. വീര മൃത്യു വരിച്ച നമ്മുടെ ജവാന്മക്കാർക്കുള്ള ആദരാഞ്ജലിയായി ഇത് കണക്കാക്കുന്നുണ്ട്. ഈ വാര്‍ത്ത പുറത്ത് വന്ന ശേഷം രാജ്യം മുഴുവൻ ആഘോഷ പ്രതീതിയാണ്. ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച് ഔദ്യോഗികമായി ഒരു തെളി വും പുറത്ത് വന്നില്ലെങ്കിലും സാമുഹിക മാധ്യമങ്ങളില്‍ പല വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രച്ചരിപ്പിക്കുന്നുണ്ട്. വിവരണം ഇതേ സന്ദര്‍ഭത്തില്‍ ഞങ്ങൾക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ലഭിച്ചു. ഈ പോസ്റ്റില്‍ ഒരു വീഡിയോ ഉണ്ട്,ഈ വീഡിയോ […]

Continue Reading

ഈ നായ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതല്ല.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭികരാക്രമനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുടെ പരമ്പര തുടർന്നു കൊണ്ടേയിരി ക്കുന്നു ഇപ്പോള്‍ ഒരു മരിച്ച നായയുടെ ചിത്രം കാണിച്ച് ഈ നായ പുല്‍വാമ ആക്രമണത്തിൽ കൊല്ലപ്പെട്ട താണ്‌ എന്ന് ഫേസ്ബുക്ക് ് പോസ്റ്റ്‌ വഴി പ്രചരിപ്പിക്കുന്നു. ഈ വാർത്ത ഞങ്ങള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ ഇത് സത്യമല്ല എന്ന് ഞങ്ങൾക്ക് മനസിലായി. ഞങ്ങള്‍ ഈ നിഗമ നത്തിലേയ്ക്ക്‌ എങ്ങനെ എത്തി നോക്കാം. വിവരണം Archived link കണ്ണൂരുകാരന്‍ എന്ന ഫെസ്ബുക്ക് പേജ് പ്രസി […]

Continue Reading

വസ്തുത പരിശോധന: കശ്മീരിൽ ഏറ്റുമുട്ടലിന്‍റെ വൈറല്‍ വീഡിയോ.

• വിവരണം രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തിന്റെതെന്ന പേരിൽ ധാരാളം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പേജുകളിൽ പ്രചരിക്കുന്ന പല പോസ്റ്റുകളും വ്യാജമാണ്. അത്തരത്തിലൊന്നാണ് ‘ശംഖൊലി’  എന്ന ഫേസ്ബുക്ക് പേജിൽ ഫെബ്രുവരി 19 മുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ‘ഭീകരരോട് കീഴടങ്ങാൻ സൈന്യത്തിന്റെ അന്ത്യശാസനം. എൻകൗണ്ടർ തുടരുന്നു.. പൊളിച്ചടുക്കുന്ന ആർമിക്ക് ഓരോ  സ്നേഹിയുടെയും ബിഗ് സല്യൂട്ട്.’ എന്നതാണ് ശംഖൊലി പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷൻ. ഇതുവരെ നാലുലക്ഷത്തോളം പേർ […]

Continue Reading

ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ ജിവിക്കുന്ന പ്രഹ്ലാദ് ജാനിയുടെ സത്യം എന്താണ്..?

മാധ്യമങ്ങളിലൂടെ വളരെ പ്രസിദ്ധി ലഭിച്ച ഒരു വാർത്തയാണ് 80 വർഷം ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കാതെ ജിവിക്കുന്ന പ്രഹ്ലാദ് ജാനി മാതാജി എന്ന ഒരു വ്യക്തിയുടെ കഥ. ഈ വ്യക്തി 80 വർഷം  ഒന്നും കഴിക്കാതെ, വെള്ളം കുടിക്കാതെ ജീവിക്കുന്നു എന്ന വാര്‍ത്ത എല്ലാവരെയും വിസ്മയിപ്പിക്കുകയാണ്. ചിലരിത് അത്ഭുതമായി കണക്കാക്കുകയാണ്. എന്നാൽ കുറേപ്പേർ ഈ വാർത്തയെ കുറിച്ച്  സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ വാര്‍ത്തയുടെ യഥാര്‍ത്ഥ്യം എന്താണെന്ന്  കണ്ടുപിടിക്കാനായി ഞങ്ങള്‍ ശ്രമം നടത്തി. വിവരണം: സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന […]

Continue Reading

മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ടോ?

കടപാട് ഗൂഗള്‍ ഫേസ്ബുക്കിലൂടെ വൈറല്‍ ആവുന്ന ഒരു പോസ്റ്റില്‍ മലയാളികളുടെ പ്രിയപ്പെട്ട മ രച്ചീനിയില്‍ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ട് എന്ന്‍ എഴുതിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷ്യസാധനമാണ് കൊള്ളി/കപ്പ. അതുകൊണ്ട് മരച്ചീനി യിൽ വിഷം ഉണ്ടോ അതോ ഇല്ലെയോ എന്ന അറിവിന് വളരെ പ്രാധാന്യമുണ്ട്. വിവരണം: ഫേസ്ബുക്കിൽ മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ട് എന്ന് പ്രഖ്യാപിക്കുന്ന പല പോസ്റ്റുകളും പരക്കുന്നു. ഇത്തരം ചില പോസ്റ്റുകള്‍ വായനക്കാരുടെ  അറിവിലേക്കായി കൊടുക്കുന്നു. അവ ഇപ്രകാരം: Archived link Archived link […]

Continue Reading

ക്ലിക്ക്ബെയറ്റ് എണ്ണം കൂട്ടാൻ വ്യാജ ലിങ്കുകൾ!

വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള തലകെട്ടുകളും ചിത്രങ്ങളും മറ്റും ഉപയോഗിച്ചു കൊണ്ട് വെബ് ലിങ്കുകൾ തുറപ്പിക്കുവാൻ ഉപയോഗിക്കുന്ന തന്ത്രത്തെയാണ് ക്ലിക്ക്ബെയറ്റ് എന്ന് പറയുന്നത്. വിദ്യാർത്ഥിനികൾ നൃത്തം ചെയ്യുന്ന ചിത്രം നൽകി അതിന് മോശമായ അടിക്കുറിപ്പ് നൽകിയാണ് നാഗവല്ലി എന്ന പേജ് ഈ ചിത്രം പ്രചരിപ്പിക്കുനത്. എന്നാൽ ഈ അടിക്കുറിപ്പുമായി ചിത്രത്തിന് യാതൊന്ന ബന്ധവുമില്ല. ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന വെബ്‌ പെജുടെ ചിത്രം താഴെ നല്‍കിട്ടുണ്ട്: ഫെയ്സ് ബുക്ക് വഴി ക്ലിക്ക്ബയിറ്റ് എണ്ണം കുട്ടാൻ വ്യാജ ലിങ്കുകൾ. ഈ […]

Continue Reading

വസ്തുത പരിശോധന: നെടുമങ്ങാട പോലീസെ സ്റ്റേനിന്തേ നേരെ ബോംബ്‌ എരിന്യ പ്രാവിന്‍ ആരുടെ പ്രവര്‍ത്തകന്‍ ആണ്?

നെടുമങ്ങാട് പോലീസെ സ്റ്റേനോന്റ്റെ നേരെ ബോംബ്‌ എരിന്ന കേസില്‍ പിടിയില്‍ ആയ ആര്.എസ.എസ. പ്രചാരകന്‍ പ്രവീണ്‍ വസ്ടവത്തില്‍ സി.പി.എം ഉടെ പ്രവര്‍ത്തകന്‍ ആണ് എന്നാ ഒരു ഫസിബൂക് പോസ്ടിളുടെ മുമ്പില്‍ വന്നു. ഈ പോസ്റ്റില്‍ Asianet News ഉടെ ഒരു വര്ത്തെയുടെ സ്ക്രീന്ഷോട്ട് കോടത്തടുന്ദ്. നമോ നവ്യുഗഭാര്തം എന്നാ ഫസിബൂക് പജുടെ ഈ പോസ്റ്റില്‍ എഴുതിര്‍ക്കന്നു പ്രതി പിടിയില്‍ ആയപ്പോള്‍ എലാവരും ആര്.എസ.എസനെ വിമര്‍ശിച്ചു, എന്നാല്‍ ഇപ്പോള്‍ പ്രതിയുടെ ശെരി ആയ പരിചയം പുറത്ത് വന്നു, സത്യം […]

Continue Reading

വസ്തുത പരിശോധന: യോഗിയുടെ സഹോദരന്‍ ചായ കടക്കാരന്‍!

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദങ്ങ ളിൽ നിത്യ സാന്നിധ്യമാണ്. അദപ്രസ്താവനകൾ  മിക്കവാറും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഇപ്രാവശ്യം അദ്ദേഹത്തിന്റെ സഹോദരന്‍ ഒരു ചായക്കട നടത്തുന്നു എന്ന് പറയുന്ന ഒരുപോസ്റ്റ്‌ ചായക്കടക്കാരന്റെ ചിത്രത്തിനൊപ്പം ഒപ്പം പ്രച്ചരിപ്പിക്കുന്നു. കിഈ ചിത്രത്തില്‍ യുപി മുഖ്യമന്ത്രി യോഗിയുടേത്പോലെ ഛായയുളള ഒരാൾ  ചായക്കടയില്‍ ചായ വിൽക്കുന്നതായി കാണാം. ഈ ചിത്രം യോഗിയുടെ സഹോദരന്റെത് എന്ന രൂപത്തിൽ സാമുഹിക മാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുന്നു. ഈ വ്യക്തി ആരാണ്? ഇദ്ദേഹവുമായി യോഗിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? എന്ന […]

Continue Reading

വസ്തുത പരിശോധന: കുസാറ്റ് ക്യാമ്പസില്‍ സരസ്വതി പൂജയ്ക്ക് അനുമതി നല്കിയതിന്റെ പിന്നില്‍ RSS?

ഇക്കഴിഞ്ഞ ദിവസം വിവാദമായ വിഷയമാണ് കൊച്ചി സര്‍വ്വകലാശാലയില്‍ വടക്കേ ഇന്ത്യന്‍ വിദ്യര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ സരസ്വതി പൂജ ചെയ്യാന്‍ ആദ്യം അനുമതി നിഷേധിക്കുകയും ഒടുവില്‍ അനുവദിക്കുകയും ചെയ്ത സംഭവം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനെ തുടര്‍ന്ന്‍ അനുമതി ലഭിച്ചതായി പല മാധ്യമങ്ങളും വാര്‍ത്ത‍ പ്രചരിപ്പിച്ചിരുന്നു. ഈ വാർത്ത യെ പറ്റിയുള്ള വിവിധ വിവരണ ങ്ങൾ മാധ്യമങ്ങളിലും സാമുഹിക മാധ്യമങ്കളിലും പ്രച്ചരിച്ചു കാണുന്നുണ്ട്. ഈ തിരുമാനമാനത്തിന്റെ പിന്നില്‍ സംഘപരിവാര്‍ ആണ് എന്ന ആരോപണം മാധ്യമങ്ങൾ എടുത്തു പറയുന്നുണ്ട്. സംഘപരിവാർ സഹായത്തോടെ നടത്തിയ പ്രതിഷേധമാണ് […]

Continue Reading

വസ്തുത പരിശോദന: സമാധാന നോബലിന് മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി.

ചിത്രം കടപാട്: ഗൂഗള്‍ തിരുവനന്തപുരം എം.പി. ശശി തരൂര്‍ മത്സ്യതൊഴിലാളികളെ  സമാധാന നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തെന്ന വാര്‍ത്ത‍ സാമുഹിക മാധ്യമങ്ങളിൽ വേഗതയോടെ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈയിടെ കേരളം കണ്ട മഹാപ്രളയത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ ഒപ്പം നിന്ന് പീഡിതരെ സഹായിച്ച മത്സ്യതൊഴിലാളികൾക്ക്‌ നോബല്‍ സമ്മാനം പോലെയുള്ള പ്രശംസ നൽകി ആദരിക്കണമെന്ന് എം.പി. ശശി തരൂര്‍ നാമനിര്‍ദേശം ചെയ്ത വാര്‍ത്ത‍ പല മാധ്യമങ്ങളും പ്രചരിപ്പിച്ചു കാണുന്നു. ഇതിൽ സത്യമുണ്ടോ  അതോ ഇല്ലെയോ എന്ന് അറിയാനായി ഞങ്ങള്‍ […]

Continue Reading

വസ്തുത പരിശോധന: ബി.ജെ.പി. കേരളത്തില്‍ അടുത്തൊന്നും അധികാരതിലെത്തില്ലെന്ന്‌ ഒ. രാജഗോപാല്‍.

ബി.ജെ.പിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിന്റെ ബിജെപി അധികാരത്തിൽ വരുവാന്‍ സാധ്യത ഇല്ല എന്ന് പ്രസ്താവന മധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനം ആണ് കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ട ബി.ജെ.പിക്ക്‌ ഇ പ്രാവശ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതിക്ഷ. കേരളത്തിലെ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രം സൃഷ്ടിച്ചു. നേമം മണ്ഡലത്തിൽ വിജയിച്ച്, 7 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ക്ക് രണ്ടാം സ്ഥാനത്ത് […]

Continue Reading