മുംബൈയിലെ മാട് മാർക്കറ്റിൻ്റെ ചിത്രം പശ്ചിമബംഗാളിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു 

Misleading Social

പശ്ചിമബംഗാളിൽ കിലോമീറ്ററുകൾ നീളത്തിൽ മാടുകളെ വഹിച്ച് വന്ന വാഹനങ്ങൾ മാടുകളെ ഇറക്കാൻ പറ്റാതെ നിർത്തിയിരിക്കുന്നത്ത് കാണിക്കുന്ന ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “പശ്ചിമ ബംഗാളിൽ നിന്നുള്ള കാഴ്ചയാണിത്. കിലോമീറ്ററുകൾ നീളത്തിൽ മാടുകളെ വഹിച്ച് വന്ന വാഹനങ്ങൾ മാടുകളെ ഇറക്കാൻ പറ്റാതെ നിർത്തിയിരിക്കുന്നതാണ്. ഇതൊരിടത്തെ കാഴ്ചയല്ല. ബംഗാൾ മുഴുവൻ ഇതാണവസ്ഥ. മുസ്ലിം വിരോധത്താൽ ഉധൃതമായ ഒരു ജനത വർഗ്ഗീയതയെ തിരഞ്ഞെടുത്തതിന്റെ ഫലം. ലക്ഷങ്ങൾ ലോണെടുത്ത് വാങ്ങിയ പശുക്കൾ മാടുകൾ. കറവ വറ്റിയ ഈ ഉരുക്കളെ പെരുന്നാളിന് മുസ്ലിംകൾക്ക് അറുക്കാൻ കൊടുക്കും. സീസൺ ആയത് കൊണ്ട് അത്യാവശ്യം തുക കിട്ടും. ആ തുകയോടൊപ്പം ചെറിയ ഒരു ലോണും എടുത്താൽ പുതിയ ഉരുവിനെ വാങ്ങാം. അങ്ങനെയാണ് ആ നാടിന്റെ സാമ്പത്തിക ചക്രം തിരിയുന്നത്….” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ ചിത്രം ഒരു വീഡിയോയുടെ സ്ക്രീൻഷോട്ട് ആണ്. ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ ഒഫീഷ്യൽ റിസ്‌വാൻ എന്ന വ്യക്തി മെയ് 21, 2026ന് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതായി നമുക്ക് കാണാം.

പോസ്റ്റ് കാണാൻ – Instagram | Archived

ഈ ചിത്രവും ദൃശ്യങ്ങളുടെ ഒരു സ്ക്രീൻഷോട്ടും തമ്മിൽ താരതമ്യം നമുക്ക് താഴെ കാണാം. ഈ താരതമ്യം കണ്ടാൽ ഈ ചിത്രം ഇതേ ദൃശ്യങ്ങളിൽ കാണുന്ന് സംഭവത്തിൻ്റെതാണെന്ന് വ്യക്തമാകുന്നു.

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ മുംബൈയിലെ ഗോവണ്ടിയിലെ ഒരു മാർക്കറ്റിൻ്റെതാണ്. ഗോവണ്ടിയിൽ ദേവനാർ മണ്ടിയുടെ ദൃശ്യങ്ങളാന്നെന്ന് പോസ്റ്റിൽ നിന്ന് മനസിലാകുന്നു.  ഞങ്ങൾ ഈ മാർക്കറ്റിൻ്റെ ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ പരിശോധിച്ചു. ഈ മാർക്കറ്റിൻ്റെ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം.

ഈ ചിത്രവും ഗൂഗിൾ സ്ട്രീറ്റ് വ്യൂ തമ്മിൽ താരതമ്യം നമുക്ക് താഴെ കാണാം. ഈ ചിത്രത്തിൽ കാണുന്ന മുംബൈയിലെ ബിഎംസി ഡിവിഷണൽ ഓഫീസിൻ്റെ കെട്ടിടം നമുക്ക് സ്ട്രീറ്റ് വ്യൂയിലും കാണാം. നമ്മൾ ചിത്രത്തിൽ കാണുന്ന മുനിസിപ്പൽ റോഡിൻ്റെ സ്ട്രീറ്റ് വ്യൂ ആണിത്. ഇവിടെയാണ് ദേവനാർ ആടിൻ്റെ മാർക്കറ്റ്.

നിഗമനം

പശ്ചിമബംഗാളിൽ കിലോമീറ്ററുകൾ നീളത്തിൽ മാടുകളെ വഹിച്ച് വന്ന വാഹനങ്ങൾ മാടുകളെ ഇറക്കാൻ പറ്റാതെ നിർത്തിയിരിക്കുന്നത്ത് കാണിക്കുന്ന ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മുംബൈയിലെ ചിത്രമാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: മുംബൈയിലെ മാട് മാർക്കറ്റിൻ്റെ ചിത്രം പശ്ചിമബംഗാളിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan

Result: Misleading

Leave a Reply