
ബംഗ്ലാദേശില്‍ ഭരണമാറ്റത്തിനെ തുടര്‍ന്ന് ആക്രമങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങി. ഈ ആക്രമങ്ങള്‍ ബംഗ്ലാദേശ് ഭരിച്ചിരുന്ന ആവാമി ലീഗിന്‍റെ അംഗങ്ങളോടൊപ്പം കേന്ദ്രികരിക്കുന്നത് ബംഗ്ലാദേശിലെ ന്യുനപക്ഷങ്ങളെയുമാണ്. ബംഗ്ലാദേശിലെ ഹിന്ദുകള്‍ക്കെതിരെ വ്യാപക ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ച് കാണും.
ഇതിനിടെ ബംഗ്ലാദേശില്‍ ഒരു ക്ഷേത്രം കത്തിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് ഹിന്ദു ക്ഷേത്രമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ഭവനം കത്തുന്നദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ക്ഷേത്രത്തിനു കാവലിരിക്കുന്ന സുഡാപ്പികൾ 🤔🤔”. അടികുറിപ്പ് പ്രകാരം ഈ കത്തുന്നത് ഒരു ഹിന്ദു ക്ഷേത്രമാണെന്നും കത്തിച്ചത് മുസ്ലിങ്ങളാണെന്നും തോന്നും. ഈ കാര്യം പോസ്റ്റിനു ലഭിച്ച കമന്‍റുകള്‍ വായിച്ചിട്ടും വ്യക്തമാകുന്നു.
പക്ഷെ ഈ വീഡിയോയില്‍ കത്തുന്നത് ഒരു ഹിന്ദു ക്ഷേത്രമല്ല. യഥാര്‍ത്ഥ സംഭവം ഇങ്ങനെയാണ്.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ധാക ടൈംസ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്തയില്‍ ഈ ചിത്രമുണ്ട്. വാര്‍ത്തയില്‍ പറയുന്നത് സാത്ഖിര എന്ന നഗരത്തില്‍ ഷെയ്ഖ് ഹസീനയുടെ പലായനത്തിന് ശേഷം നടന്ന ഹിംസയില്‍ പല സ്ഥാപനങ്ങള്‍ പ്രതിഷേധകര്‍ കത്തിച്ചു. ഇതില്‍ പക്ഷെ ക്ഷേത്രം കത്തിച്ചതിനെ കുറിച്ച് യാതൊരു വിവരണവുമില്ല.
വാര്‍ത്ത വായിക്കാന്‍ – Dhaka Times | Archived
ഞങ്ങള്‍ക്ക് ഒരു വീഡിയോയും ലഭിച്ചു. ഈ വീഡിയോയില്‍ ബംഗാളിയില്‍ വാചകം എഴുതിയിട്ടുണ്ട്. ഈ വീഡിയോയും വീഡിയോയുടെ മുകളില്‍ എഴുതിയ വാചകത്തിന്‍റെ തര്‍ജമയും നമുക്ക് താഴെ കാണാം.
ഞങ്ങള്‍ രാജ് പ്രസാദ് സാത്ഖിര എന്ന കീ വേര്‍ഡ് വെച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോയില്‍ പറയുന്നത് രാജ് പ്രസാദ് എന്ന ഈ സ്ഥാപനം ഒരു ഹോട്ടലാണ്. ഇതൊരു ഹിന്ദു ക്ഷേത്രമല്ല. ഈ ഹോട്ടലിന്‍റെ ഉടമയുടെ പേര് കാസി ശാഹ്സാദ എന്നാണ്. ഈ ഹോട്ടല്‍ സാത്ഖിരയിലെ കലാറോവ എന്ന സ്ഥലത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്.
ഈ വിവരം വെച്ച് ഞങ്ങള്‍ ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മൊഹമ്മദ് ജൂല്ഫികര്‍ അലി എന്ന ഫെസ്ബൂക്ക് യുസറിന്‍റെ ലൈവ് കണ്ടെത്തി.
ഈ വീഡിയോയില്‍ അലി ഈ ഹോട്ടലിന്‍റെ മുന്നില്‍ നിന്ന് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് പറയുന്നു. രാജ് മഹല്‍ എന്ന ഈ ഹോട്ടല്‍ അവിടെ പണി എടുത്ത ജീവനക്കാര്‍ തന്നെ കത്തിച്ചു എന്ന് ഈ വീഡിയോയില്‍ ഒരാള്‍ പറയുന്നു. ഇവിടെ ജോലി ചെയ്തിരുന്ന ഒരു വ്യക്തി പറയുന്നു ഹോട്ടലിന്‍റെ ഉടമസ്ഥന്‍ ശമ്പളം കൊടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഈ ഹോട്ടലിനെ ഇവര്‍ തീ കൊളുത്തിയത്. ഈ കെട്ടിടം ഒരു ഹോട്ടല്‍ ആണ് ക്ഷേത്രമല്ല എന്ന് അവിടെയുള്ള പ്രദേശവാസികള്‍ സ്ഥിരികരിക്കുന്നതും നമുക്ക് വീഡിയോയില്‍ കാണാം.
നിഗമനം
ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രം കത്തുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഒരു ഹോട്ടല്‍ കത്തുന്ന ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിലെ ഒരു ഹോട്ടല്‍ കത്തുന്ന വീഡിയോ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
Written By: Mukundan KResult: False
