ബംഗ്ലാദേശില്‍ ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…
ബംഗ്ലാദേശില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെയും ആക്രമണങ്ങളുടെയും വാര്‍ത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ വര്‍ഗീയ സ്പര്‍ദ്ധ ഉണ്ടാക്കുന്നതരം കോണുകളിലും പലരും പല പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ഉപദ്രവിച്ചു എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
വെള്ളം നിറഞ്ഞ തടാകത്തില്‍ ഒരാള്‍ നീന്തുന്നതും കരയില്‍ നില്‍ക്കുന്ന ജനക്കൂട്ടം അയാളുടെ നേര്‍ക്ക് കല്ലുകള്‍ എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ബംഗ്ലാദേശിലെ ഹിന്ദു കുടുംബത്തിലെ ഗൃഹനാഥന്‍റെ ദുരവസ്ഥ ആണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ബംഗ്ലാദേശിൽ മൗലവിബസാർ എന്ന ഗ്രാമത്തിലെ ഹിന്ദു കുടുംബത്തെ ഇസ്ലാമിസ്റ്റുകളുടെ കൂട്ടം ആക്രമിച്ചു. അവർ അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും അദ്ദേഹത്തിന് മുന്നിൽ തന്നെ പീഡിപ്പിച്ചു. അദ്ദേഹം ഒരു കുളത്തിലേക്ക് ചാടുകയാണുണ്ടായത്, പക്ഷേ ആക്രമികൾ അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.
#BangladeshHinduGenocide
എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും സംഭവത്തിന് വർഗീയ തലങ്ങൾ ഒന്നുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
ഞങ്ങൾ ബംഗ്ലാദേശ് ടീമുമായി ബന്ധപ്പെട്ടപ്പോൾ സംഭവത്തെക്കുറിച്ച് അവർ പങ്കുവെച്ച വിവരം ഇങ്ങനെയാണ്: അഖൗര ഉപജില്ലയിലെ മേയറും അവാമി ലീഗ് ജനറല്‍ സെക്രട്ടറിമായ തക്സീല്‍ ഖലീഫ കാജല്‍ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് രാജ്യം വിട്ടു. 2024 ഓഗസ്റ്റ് 5ന് അക്രമികൾ അദ്ദേഹത്തിന്‍റെ വീട് ആക്രമിക്കുകയും അതിനുശേഷം അദ്ദേഹം കുളത്തിൽ ചാടി നീന്തി രക്ഷപ്പെടുകയും ആണ് ചെയ്തത്. അതിന്‍റെ ദൃശ്യങ്ങളാണിത്. മാധ്യമ റിപ്പോർട്ടുകളും ഇതുതന്നെയാണ് വിശദമാക്കുന്നത്. ബംഗ്ലാദേശിലെ ജമുന ടിവി റിപ്പോര്‍ട്ട്:
കൂടാതെ സംഭവത്തെ കുറിച്ചുള്ള വാര്‍ത്താ ബുള്ളറ്റിനുകള്‍ യുട്യൂബില്‍ ലഭ്യമാണ്:
ബംഗ്ലാദേശിലെ പല മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ പ്രസിഡന്‍റായിരുന്ന ഷേഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ആവാമി ലീഗ് പ്രവര്‍ത്തകര്‍ നേരിടുന്നത് വലിയ തോതിലുള്ള ആക്രമണമാണ്. തക്സീല്‍ ഖലീഫ കാജല്‍ എന്ന മേയറെ ആക്രമിക്കുന്നത് ആവാമി ലീഗ് പ്രവര്‍ത്തകന്‍ ആയതിനാലാണ്. ഈ സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല.
നിഗമനം
ബംഗ്ലാദേശിലെ വീട്ടിലെ സ്ത്രീകളെ പീഡിപ്പിച്ചശേഷം ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശ് അഖൗര ഉപജില്ലയിലെ മേയറും അവാമി ലീഗ് ജനറല്‍ സെക്രട്ടറിയുമായ തക്സീല്‍ ഖലീഫ കാജല്‍ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് കുളത്തില്‍ നീന്തി രക്ഷപ്പെടുന്ന വീഡിയോ ഉപയോഗിച്ചാണ്. ഈ സംഭവത്തിന് യാതൊരു വര്‍ഗീയ കോണുകളുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ബംഗ്ലാദേശില്‍ ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്...
Fact Check By: Vasuki SResult: False