ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അസൌകര്യമുണ്ടാക്കുന്ന കേരള സര്‍ക്കാര്‍ എല്ലാ സൗകര്യവുമൊരുക്കി തീർത്ഥാടകരെ ഹജ്ജില്‍ പറഞ്ഞയക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ബംഗ്ലാദേശിലെതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തിന്‍റെ ശീര്‍ഷകമാണ് ശബരിമല തീര്‍ഥാടനം. ഇതില്‍ ശബരിമലയില്‍ ഒരു ബസില്‍ ഭക്തരെ തിരുകി കയറ്റിയതായി കാണാം. രണ്ടാമത്തെ ചിത്രത്തില്‍ സുഖകരമായ യാത്ര സൌകര്യമൊരുക്കിയ ഹജ്ജ് തീര്‍ഥാടനമാണ് കാണിക്കുന്നത്. ഈ ചിത്രങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം ഇങ്ങനെയാണ്: “ശബരിമല എന്ന പേര്‍ മാറ്റി വല്ല വാവര്‍ മല എന്ന ആകാന്‍ പറ്റുമോ എന്ന് Kerala ഹൈകോടതിയോട് ആരേലും ഒന്ന് ചോദിക്കും, എന്നാലെങ്കിലും ഈ അയപ്പന്മാരുടെ ദുരിത യാത്ര കാണ്ടെണ്ടി വരില്ലലോ.”

അയ്യപ്പന്മാരുടെ ദുരിത യാത്രയുടെ ദൃശ്യങ്ങള്‍ വ്യാപകമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചില ബംഗ്ലാദേശി വെബ്സൈറ്റുകളില്‍ കണ്ടെത്തി. ഈ ചിത്രം ബംഗ്ലാദേശിലെ ഹജ്ജ് തീര്‍ഥാടകരുടെ പഴയ ചിത്രമാണ്. 2019 മുതല്‍ ഈ ചിത്രം ബംഗ്ലാദേശി വെബ്സൈറ്റില്‍ ലഭ്യമാണ്. 2022ല്‍ പ്രസിദ്ധികരിച്ച ഈ ലേഖനത്തില്‍ നമുക്ക് ചിത്രം കാണാം.

ലേഖനം വായിക്കാന്‍ - Ekusheralo24 | Archived Link

BDNews24 എന്ന മാധ്യമ വെബ്സൈറ്റ് ഈ ഫ്ലൈറ്റിന്‍റെ മറ്റൊരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം 2018ലാണ് പ്രസിദ്ധികരിചിരിക്കുന്നത്. ഈ വാര്‍ത്ത‍ പ്രകാരം ഈ ചിത്രം 2018ല്‍ 419 ബംഗ്ലാദേശിലെ ഹജ്ജ് തീര്‍ഥാടക൪ മദീനയിലേക്ക് പോകുമ്പോള്‍ എടുത്ത ചിത്രമാണിത്. ചിത്രം പകര്‍ത്തിയത് മൊസ്താഫിഗൂര്‍ റഹ്മാന്‍ എന്ന ഫോട്ടോഗ്രാഫറാണ്.

വാര്‍ത്ത‍ വായിക്കാന്‍ - BDNews24 | Archived Link

ഈ ചിത്രത്തില്‍ നമുക്ക് ബംഗ്ലാദേശ് വിമാന്‍ എയര്‍ലൈന്‍സിന്‍റെ ലോഗോയും കാണാം.

നിഗമനം

കേരള സര്‍ക്കാര്‍ ശബരിമല തീര്‍ഥാടകരുടെ ചിലവ് വകമാറ്റി ഹജ്ജിലേക്ക് അയക്കുന്നത് കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ ചിത്രമാണ്‌ എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശിലെ ചിത്രം കേരള സര്‍ക്കാര്‍ സ്പോന്‍സര്‍ ചെയ്ത ഹജ്ജ് യാത്ര എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു...

Written By: K. Mukundan

Result: Misleading