FACT CHECK: ഹ്യുമസ് ബംഗ്ലൂരില്‍ കര്‍ഷകര്‍ തുടങ്ങിയ സുപ്പര്‍ മാര്‍ക്കറ്റ്‌ അല്ല; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

പുതിയ കര്‍ഷക നിയമം പാസായതിനെ തുടര്‍ന്ന്‍ ബാംഗ്ലൂരിൽ കർഷകർ സ്വയം തുടങ്ങിയ സൂപ്പർ മാർക്കറ്റ് എന്ന തരത്തില്‍ ചില ചിത്രങ്ങളും ഒരു വീഡിയോയും സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സുപ്പര്‍ മാര്‍ക്കറ്റ്‌ ഉണ്ടാക്കിയത് കര്‍ഷകരല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സുപ്പര്‍ മാര്‍ക്കറ്റിന്‍റെ യാഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പ്രത്യേക സൂപ്പര്‍ മാര്‍ക്കറ്റ് കാണാം. ഈ സൂപ്പര്‍ മാര്‍ക്കറ്റില്‍ തള്ളുവണ്ടികളില്‍ പച്ചകറിയും, ഫ്രൂട്ട്സും നാളികേരം പോലെയുള്ള സാധനങ്ങളും വില്‍പനക്കായി വെച്ചിരിക്കുന്നത് കാണാം. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ബാംഗ്ലൂരിൽ കർഷകർ സ്വയം തുടങ്ങിയ സൂപ്പർ മാർക്കറ്റ്.

അവർ കൃഷി ചെയ്യുന്നു,

അവർ വിളവെടുക്കുന്നു,

അവർ വിൽക്കുന്നു,

കൂലിയും ലാഭവും അവർക്കുതന്നെ കിട്ടുന്നു.

പുതിയ കാർഷിക നിയമത്തിൻ്റെ ചെറിയൊരു പ്രതിഫലനം. #SHARE MAXIMUM #support #സപ്പോർട്ട് #BJPGovt #BJP4IND #modified #ModiWithFarmers #FarmersBill2020

ഹ്യുമസ് (HUMUS) എന്ന പേരുള്ള ഈ സുപ്പര്‍ മാര്‍ക്കറ്റിന്‍റെ പല ചിത്രങ്ങളും ഇതേ പോലെയുള്ള വിവരണവുമായി സാമുഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ താഴെ നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ബാംഗ്ലൂരിൽ കർഷകർ സ്വയം തുടങ്ങിയ സൂപ്പർ മാർക്കറ്റ് 💪🇮🇳

അവർ കൃഷി ചെയ്യുന്നു,

അവർ വിളവെടുക്കുന്നു,

അവർ വിൽക്കുന്നു,

കൂലിയും ലാഭവും അവർക്കുതന്നെ കിട്ടുന്നു💯✌️

പുതിയ കാർഷിക നിയമത്തിന്‍റെ ചെറിയൊരു പ്രതിഫലനം 🧡🥰

കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കഴുതകൾ കണ്ട് പഠിക്കട്ടെ ഷെയർ ചെയ്യൂ… 👍

Screenshot: Facebook Post Sharing Images of Unique Bengaluru Super Market with False Claim.

FacebookArchived Link

ഇതേ അടിക്കുറിപ്പും ഫോട്ടോയുമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന മറ്റ് ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

Screenshot: Facebook Search Showing Similar Posts.

എന്നാല്‍ ഈ സൂപ്പര്‍ മാർക്കറ്റിന്‍റെ സത്യാവസ്ഥ എന്താണ്ന്ന് ഇന്നി നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഹ്യുമസ് എന്ന മാളിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റ് ലഭിച്ചു. വെബ്സൈറ്റില്‍ നല്‍കിയ വിവരം പ്രകാരം ഈ കമ്പനി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് കൃത്യമായ വിലയും ഉപഭോക്തകള്‍ക്ക് നല്ല ഗുണനിലവാരമുള്ള പച്ചക്കറിയും ഫ്രൂട്ട്സും പോലെയുള്ള കൃഷി ഉല്‍പന്നങ്ങള്‍ എത്തിക്കാനും ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരേ എടുത്ത് കളയാനും തുടങ്ങിയ ഒരു സ്ഥാപനമാണ്‌ എന്ന് വ്യകതമാകുന്നു. കൂടാതെ ഈ സ്ഥാപനം കഴിഞ്ഞ രണ്ട് കൊല്ലം മുതല്‍ പ്രവര്‍ത്തനത്തിലുണ്ട് എന്നും വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളില്‍ നിന്ന് മനസിലാവുന്നു.

Screenshot: Humus About Us Section.

About | Humus Vegetables & Fruits

കൂടതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങള്‍ ഹ്യുമാസിന്‍റെ എം.ഡി. ശ്രി. മംജു നാഥ്മായി ബന്ധപെട്ടു. ഹ്യുമാസിനെ കുറിച്ച് ശ്രി. മംജുനാഥ് ഞങ്ങളുടെ പ്രതിനിധിയോട്‌ പറഞ്ഞത് ഇപ്രകാരമാണ്: “ഹ്യുമസ് ഞങ്ങള്‍ തുടങ്ങിയ ഒരു സ്റ്റാര്‍ട്ട്‌-അപ്പ് കമ്പനിയാണ്. 2018ല്‍ ഞാനും എന്‍റെ ഭാര്യ ശില്പയും ചേര്‍ന്നിട്ടാണ്‌ ഈ സ്ഥാപനം തുടങ്ങിയത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഉദ്ദേശ്യത്തോടെയാണ്  ഞങ്ങള്‍ ഈ സ്ഥാപനം തുടങ്ങിയത്. വര്‍ഷങ്ങള്‍ ഞങ്ങള്‍ രാജ്യത്തെ പല പ്രദേശങ്ങളിലെ കര്‍ഷകരുമായി ബന്ധപെട്ടു എന്നിട്ട്‌ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ പഠനം നടത്തി. ഈ പഠനത്തോടെ ഞങ്ങള്‍ക്ക് മനസിലായത് കര്‍ഷകര്‍ക്ക് അവരുടെ ഉൽപന്നത്തിന് ശരിയായ വില കിട്ടുന്നില്ല കുടാതെ സാധാരണ ജനങ്ങള്‍ക്ക് അവര്‍ കൊടുക്കുന്ന വില അനുസരിച്ച് നല്ല ഗുണനിലവാരമുള്ള സാധനങ്ങള്‍ കിട്ടുന്നില്ല. ഇതിന്‍റെ പ്രധാന കാരണം ഇവരുടെ ഇടയിലുള്ള ഇടനിലക്കാരാണ്. അതിനാല്‍ കൃഷിയില്‍ നിന്ന് നേരെ ജനങ്ങളിലേക്ക് കൃഷി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ഞങ്ങള്‍ ഈ സ്ഥാപനം തുടങ്ങിയത്.
അതിനാല്‍ ഞങ്ങള്‍ കര്‍ഷകര്‍ക്ക് കൃഷി ലാഭകരമായ ഒരു ഉദ്യോഗമാക്കി മാറ്റാന്‍ ഞങ്ങള്‍ ഹ്യുമസ് തുടങ്ങിയത്. കര്‍ഷകരുടെ മക്കള്‍ കൃഷി ചെയ്യാന്‍ മടിക്കുന്നു കാരണം കൃഷിയില്‍ ലാഭമില്ല. കര്‍ഷകര്‍ കൃഷി ചെയ്തില്ലെങ്കില്‍ നമ്മള്‍ എന്ത് കഴിക്കും?”

ഈ സ്ഥാപനത്തിനെ ഭാവി പദ്ധതി എങ്ങനെയായിരിക്കും എന്ന ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, “നിലവില്‍ ഇതൊരു സൌകര്യ സ്ഥാപനമാണ്‌ പക്ഷെ ഭാവിയില്‍ ഞങ്ങള്‍ ഇതിനെ ഗുജറാത്തിലെ അമുലിനെ പോലെയുള്ള ഒരു പദ്ധതിയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇതോടെ കര്‍ഷകര്‍ക്കും ഉപയോക്തക്കള്‍ക്കും ലാഭമുണ്ടാകും.

ഈ ഫാക്റ്റ് ചെക്ക് അന്യ ഭാഷകളില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക:

Gujarati: વર્ષ 2018 માં બેંગ્લોર ખાતે શરૂ થયેલા એક સ્ટાર્ટ-અપના ફોટો ખેડૂતો દ્વારા શરૂ કરવામાં આવેલા સુપર માર્કેટના નામે વાયરલ… જાણો શું છે સત્ય…. 

Tamil: FACT CHECK: பெங்களூருவில் விவசாயிகள் இணைந்து சூப்பர் மார்க்கெட் உருவாக்கியதாக பரவும் வதந்தி! 

നിഗമനം

പോസ്റ്റില്‍ വാദിക്കുന്ന പോലെ പുതിയ കാര്‍ഷിക നിയമത്തിന്‍റെ പ്രതിഫലനമായി ബംഗ്ലൂരില്‍ കര്‍ഷകര്‍ തുടങ്ങിയ ഒരു സുപ്പര്‍ മാര്‍ക്കറ്റ്‌ അല്ല ഹ്യുമസ്. 2018 മുതല്‍ പ്രവര്‍ത്തനത്തിലുള്ള ഒരു സൌകര്യ സ്റ്റാര്‍ട്ട്‌-അപ്പ്‌ കമ്പനിയാണ് ഹ്യുമസ്.

Avatar

Title:ഹ്യുമസ് ബംഗ്ലൂരില്‍ കര്‍ഷകര്‍ തുടങ്ങിയ സുപ്പര്‍ മാര്‍ക്കറ്റ്‌ അല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False