ബോളിവുഡ്-തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ കുംഭമേളയില്‍…  ചിത്രങ്ങള്‍ എ‌ഐ നിര്‍മ്മിതം…

ദേശീയം | National

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനും ഗംഗ സ്നാനം ചെയ്തു പുണ്യം നേടുവാനും കോടിക്കണക്കിന് ഭക്തജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് വാർത്തകൾ അറിയിക്കുന്നത് കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ സിനിമാതാരങ്ങൾ എന്ന തരത്തിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട് 

പ്രചരണം

കാവി വസ്ത്രങ്ങളും രുദ്രാക്ഷ മാലകളും ധരിച്ച് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സോനാക്ഷി സിൻഹ, കരീന കപൂർ, തെലുഗു നടൻ അല്ലു അർജുൻ, രാം ചരൺ, തമന്ന തുടങ്ങിയവര്‍ മഹാ കുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്യുന്നു എന്ന തരത്തിലുള്ള ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. 

കുംഭമേളയില്‍ താരങ്ങള്‍ പങ്കെടുത്തതിനെ പ്രകീര്‍ത്തിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കുംഭമേള തകർക്കാൻ ഒരുവിധത്തിലും പറ്റുന്നില്ല. പഴുതടച്ച സുരക്ഷ എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. നമ്മള് പോകരുതെന്ന് പറഞ്ഞിട്ടും വിഐപികളുടെ ഒഴുക്ക് ആണല്ലോ.

പടച്ചോനേ….. ഇതൊക്കെ കാണാൻ…

കെൽപ്പ് തരണമേ… 💞🙄”

FB postarchived link

എന്നാല്‍ ചിത്രങള്‍ യഥാര്‍ത്ഥമല്ലെന്നും എ‌ഐ നിര്‍മ്മിതമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ചിത്രത്തില്‍ കാണുന്ന സിനിമാ താരങ്ങള്‍ കുംഭമേളയില്‍ പങ്കെടുത്തതായി മാധ്യമ വാര്‍ത്തകളൊന്നുമില്ല. ഏതെങ്കിലും താരം കുംഭമേളയ്ക്ക് എത്തിയിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് വാര്‍ത്തയാകുമായിരുന്നു. ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ എബിപി ലൈവ് ന്യൂസ് ചാനലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍‍ 2025 ജനുവരി 17 ന്  ഇതേ ചിത്രങ്ങള്‍‍ പങ്കുവെച്ചതായി കണ്ടു.

കളഭമണിഞ്ഞ് ത്രിശൂലം കൈയ്യിലേന്തി താരങ്ങൾ കുംഭമേളയില്‍ പങ്കെടുത്താല്‍ എങ്ങനെയിരിക്കുമെന്ന സാങ്കല്പിക ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് നിർമ്മിച്ചപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കൂടുതൽ തിരിഞ്ഞപ്പോൾ എ‌ബി‌പി ന്യൂസ് ഓൺലൈൻ പതിപ്പിൽ ചിത്രങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചു.

ചിത്രങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ ചിത്രങ്ങൾ സാങ്കേതികത ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വിശദമാക്കിയിട്ടുണ്ട്. 

നിഗമനം 

ബോളിവുഡ്-തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ കുംഭമേളയില്‍ പങ്കെടുത്ത് ഗംഗാ സ്നാനം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ എ‌ഐ നിര്‍മ്മിതമാണ്. എ‌ബി‌പി ന്യൂസ് ചാനല്‍ തമാശയ്ക്ക് വേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളാണിത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബോളിവുഡ്-തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ കുംഭമേളയില്‍… ചിത്രങ്ങള്‍ എ‌ഐ നിര്‍മ്മിതം…

Written By: Vasuki S  

Result: False