
പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിംഗിനെ അവഗണിച്ച് അദ്ദേഹത്തെ അപമാണിച്ച് സോണിയ ഗാന്ധി എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്.
പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ ക്ലിപ്പ് കാണാം.ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ കോൺഗ്രസ് നേതാക്കൾ വി.ഡി. സതീശനും എ.കെ. അന്തോണിയും രമേശ് ചെന്നിത്തലയും ഡോ.സിംഗിനെ സൂപ്പർ പ്രധാനമന്ത്രിയായി വിശേഷിപ്പിച്ചതിനെ പരിഹസിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഇതാണ് ആന്റണിയും. രമേശ് ചെന്നിത്തലയും. വി ഡി സതീഷിനും പറയുന്ന സൂപ്പർ പ്രധാനമന്ത്രി...”
എന്നാല്‍ ശരിക്കും പോസ്റ്റിൽ സൂചിപ്പിക്കുന്ന പ്രകാരം സോണിയ ഗാന്ധി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ അവഗണിച്ചുവോ? എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഇതിന് മുൻപ് രാഹുൽ ഗാന്ധിയും ഡോ. മൻമോഹൻ സിംഗുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തെ കുറിച്ച് എഴുതിയിരുന്നു. ഇതിനെ കുറിച്ച് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.
ഈ സംഭവം ജനുവരി 17, 2014ന് ഡൽഹിയിലെ താൾകറ്റോറ സ്റ്റേഡിയത്തിലാണ് സംഭവിച്ചത്. അന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (AICC)യുടെ ഒരു പ്രധാന യോഗം കൂടിയിരുന്നു. ഈ യോഗത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി തുടങ്ങിയ പ്രധാന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു. സോണിയ ഗാന്ധി അന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്നു. കോൺഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധി വാഹനത്തിൽ നിന്ന് ഇറങ്ങി വരുന്ന വഴിയിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ അവരെ ത്രിവർണ്ണ മാലയിട്ട് സ്വീകരിക്കുകയും കോൺഗ്രസിൻ്റെ ത്രിവർണ്ണ പതാക ഉയർത്താൻ കൊണ്ട് പോവുകയും ചെയ്യുന്നതായി നമുക്ക് കാണാം.
പതാക ഉയർത്തിയത്തിന് ശേഷം എല്ലാവരും ദേശിയ ഗീതത്തിന് വേണ്ടി നിൽക്കുന്നു. ദേശിയ ഗീതം വന്ദേ മാതരം പാടിയതിന് ശേഷം സോണിയ ഗാന്ധി ഡോ. മൻമോഹൻ സിംഗിനെ കൈ കൂപ്പി അഭിവാദ്യം നൽകി സ്റ്റേഡിയത്തിൻ്റെ ഉള്ളിൽ പോകുന്നതായി നമുക്ക് കാണാം. അങ്ങനെ 0:26 സെക്കൻഡിന് സോണിയ ഗാന്ധി അവരുടെ വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ഉടനെ അവരെ സ്റ്റേജിലേക്ക് കൊണ്ട് പോവുകയുണ്ടായി. ഡോ.മൻമോഹൻ സിംഗും ആദ്യം അവരെ അഭിവാദ്യം നൽകാൻ പോയി പിന്നീട് സോണിയ ഗാന്ധി സ്റ്റേജിൽ പോവുകയാണ് എന്ന് മനസിലാക്കി തൊഴാൻ എടുത്ത കൈ അങ്ങനെ താഴെ വിട്ടു.
പതാക ഉയർത്തി ദേശിയ ഗീതം പാടിയത്തിന് ശേഷം സോണിയ ഗാന്ധി ഡോ.മൻമോഹൻ സിംഗും മറ്റു കോൺഗ്രസ് നേതാക്കളെയും തൊഴുത് അഭിവാദ്യങ്ങൾ നൽകുന്നത് നമുക്ക് വീഡിയോയിൽ വ്യക്തമായി കാണാം.
നിഗമനം
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ അവഗണിച്ച് പോകുന്ന സോണിയ ഗാന്ധി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് അപൂർണ്ണമാണ്. കോൺഗ്രസ് യോഗത്തിൽ എത്തിയ സോണിയ ഗാന്ധിയെ വന്ന ഉടനെ സ്റ്റേജിൽ കോൺഗ്രസിൻ്റെ പതാക ഉയർത്താൻ വിളിച്ചു. പതാക ഉയർത്തി ദേശിയ ഗീതം പാടിയതിന് ശേഷം സോണിയ ഗാന്ധി ഡോ.മൻമോഹൻ സിംഗിനെ കൈ കൂപ്പി തൊഴുത് അഭിവാദ്യങ്ങൾ നൽകി.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിംഗിനെ സോണിയ ഗാന്ധി അദ്ദേഹത്തെ അവഗണിക്കുന്നു എന്ന് ആരോപിച്ച് പ്രചരിപ്പിക്കുന്നത് അപൂർണമായ വീഡിയോ…
Written By: Mukundan KResult: Misleading
