
ഇന്ത്യയിൽ വിവിധ ട്രെയിനുകൾക്ക് വ്യത്യസ്ത നിറങ്ങൾ ആണുള്ളത് വ്യത്യസ്ത നിറങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് വിശദമാക്കി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
സാധാരണ ട്രെയിനുകൾ നീല നിറത്തിലും രാജധാനി എക്സ്പ്രസ് ചുവപ്പ് നിറത്തിലും ശതാബ്ദി എക്സ്പ്രസ് നീല മഞ്ഞ നിറങ്ങളിലും എക്സ്പ്രസ് പച്ചമഞ്ഞ നിറങ്ങളിലുമാണ് ഉള്ളത് എന്നാണ് പോസ്റ്ററിൽ വ്യക്തമാക്കുന്നത്.
എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പോസ്റ്റിൽ നൽകിയിരിക്കുന്ന രീതിയിലല്ല ട്രെയിനുകൾക്ക് നിറം നൽകിയിരിക്കുന്നത് എന്നും അന്വേഷണത്തിൽ വ്യക്തമായി.
വസ്തുത ഇതാണ്
റെയില്‍വേ സാധാരണ ട്രെയിന്‍ ബോഗികള്‍ 2018 മുതലാണ് ഈ നിറത്തിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയിരുന്നതെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. വിവിധ മാധ്യമങ്ങള്‍ ഇതേപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ട്രെയിന്‍ ബോഗികളില്‍ നിറത്തിന്‍റെ മാനദണ്ഡമെന്താണ് എന്ന് വിശദമാക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്.
ശതാബ്ദി, തുരന്തോ, തേജസ് തുടങ്ങിയ ട്രെയിനുകളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള കോച്ചുകളുണ്ട്. മഞ്ഞ കോച്ചുകൾ പ്രധാനമായും മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കാണ് ഉപയോഗിക്കുന്നത്. ചെലവ് കുറഞ്ഞ യാത്രാ ഓപ്ഷനുകൾ നൽകുന്ന എയർ കണ്ടീഷൻ ചെയ്യാത്ത കോച്ചുകളാണ് ഇവ. സുഖകരമായ ഇരിപ്പിട ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ സതേണ്‍ റെയില്‍വേ തിരുവനതപുരം മേഖലാ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞ വിവരങ്ങള്‍ ഇങ്ങനെയാണ്: “പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റിധരിപ്പിക്കുന്നതാണ്. മുമ്പ് ട്രെയിന്‍ കോച്ചുകളില്‍ നീല നിറമാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. ഇപ്പോഴും രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ നീല നിറമുണ്ട്. ഇക്കാലത്ത് ട്രെയിനുകളില്‍ വിവിധ നിറങ്ങളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളിൽ രണ്ട് തരം പാസഞ്ചർ കോച്ചുകൾ വിന്യസിച്ചിട്ടുണ്ട്. ഐസിഎഫ് (ഇന്‍റഗ്രൽ കോച്ച് ഫാക്ടറി), എൽഎച്ച്ബി (ലിങ്ക്- ഹോഫ്മാൻ-ബുഷ്) എന്നിവയാണ് അവ. നിർമ്മാണം, സുഖസൗകര്യങ്ങൾ, ഇരിപ്പിട ശേഷി, വേഗത, സുരക്ഷ എന്നിവയിൽ ഇവ വ്യത്യസ്തമാണ്. എന്നാല്‍ നിറത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെയൊരു തരംതിരിവ് പറയാനാകില്ല. രാജധാനിക്ക് മുമ്പ് നീല കോച്ച് ഉണ്ട്. ഇന്ത്യൻ റെയിൽവേയുടെ ചുവന്ന കോച്ചുകൾ ലിങ്ക് ഹോഫ്മാൻ ബുഷ് എന്നറിയപ്പെടുന്നു. 2000-ൽ ജർമ്മനിയിൽ നിന്നാണ് ഇവ എത്തിയത്. മുമ്പ് മറ്റ് രാജ്യങ്ങളിൽ ഇവ നിർമ്മിച്ചിരുന്നുവെങ്കിലും നിലവിൽ പഞ്ചാബിലെ കപൂർത്തലയിലാണ് ഇവ നിർമ്മിക്കുന്നത്. ഭാരം കുറവാണ് എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇവയിൽ ഡിസ്ക് ബ്രേക്കുകളും ഉണ്ട്. ഭാരം കുറവായതിനാൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടാൻ ഈ ട്രെയിനുകൾക്ക് കഴിയും. രാജധാനി, ശതാബ്ദി പോലുള്ള ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ വേഗത്തിൽ ഓടാനായി ചുവന്ന കോച്ചുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. സ്ലീപ്പർ-ക്ലാസ് യാത്രയ്ക്ക് ബ്രൗൺ കോച്ചുകൾ പലപ്പോഴും ഉപയോഗിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ ട്രെയിന്‍ കോച്ചുകളില്‍ പരസ്യങ്ങള്‍ നല്‍കാറുണ്ട്. പരസ്യം നല്‍കുന്ന കമ്പനിയുടെ ചോയിസ് നിറം നല്‍കുന്നതില്‍ പ്രതിഫലിക്കും.”
കൂടാതെ, പച്ച വരകളുള്ള ചാരനിറത്തിലുള്ള കോച്ചുകൾ അവ സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന് സൂചിപ്പിക്കുന്നു. ഇതിനു വിപരീതമായി, ചാരനിറത്തിലുള്ള കോച്ചുകളിലെ ചുവന്ന വരകൾ EMU/MEMU ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് ക്യാബിനുകളെ സൂചിപ്പിക്കുന്നു.
ട്രെയിന്‍ നിറങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞാല്‍ ലഭിക്കുന്നതാണ്. പോസ്റ്റിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ ട്രെയിന്‍ കോച്ചുകള്‍ക്ക് നിറം നല്‍കുന്നതിലെ മാനദണ്ഡങ്ങൾ എന്ന വിവരണം തെറ്റിധരിപ്പിക്കുന്നതാണ്. കോച്ചുകള്‍ക്ക് നിറം നല്‍കുന്നതിലെ മാനദണ്ഡങ്ങൾ കാലാകാലങ്ങളില്‍ മാറ്റാറുണ്ട്. ഏതായാലും പോസ്റ്റിലെ വിവരങ്ങള്‍ കാലഹരണപ്പെട്ടതും അപൂര്‍ണ്ണവുമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ട്രെയിന്‍ കോച്ചുകളിലെ വിവിധ നിറങ്ങള്‍ നല്‍കുന്നതിലെ മാനദണ്ഡം… പോസ്റ്റിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നത്…
Written By: Vasuki SResult: Misleading
