
കുംഭമേളയിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരൻ തമ്മിൽ നടന്ന തല്ലിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരൻ തമ്മിൽ തല്ലിൻ്റെ ദൃശ്യങ്ങൾ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “സനാതനവും കുംഭമേളയും”
എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ യുട്യൂബിൽ ലഭിച്ചു. വീഡിയോയുടെ ശീർഷകം പ്രകാരം ഈ സംഭവം നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിലാണ് സംഭവിച്ചത്.
ഈ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് വീഡിയോയിൽ ഒരു സ്ഥലത് നേപ്പാളിൻ്റെ ധ്വജം കാണാം.
ഞങ്ങൾ ഗൂഗിൾ ഏർത് ഉപയോഗിച്ച് നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിൻ്റെ പരിസരം പരിശോധിച്ചു. ഈ പരിശോധനയിൽ ഞങ്ങൾക്ക് വീഡിയോയിൽ കാണുന്ന സ്ഥലവുമായി സാമ്യമുള്ള സ്ഥലം പശുപതിനാഥ് ക്ഷേത്ര പരിസരത്തിൽ കണ്ടെത്തി. ഗൂഗിൾ ഏർത്തിൻ്റെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.
ഈ സ്ക്രീൻഷോട്ട് ഞങ്ങൾ വീഡിയോയുടെ ഒരു ഭാഗത്തിൻ്റെ സ്ക്രീൻഷോട്ടുമായി താരതമ്യം നടത്തി പരിശോധിച്ചു. ഈ സ്ക്രീൻഷോട്ടുകളിൽ നമുക്ക് കാണുന്ന രണ്ട് കെട്ടിടങ്ങൾ ഒന്നാണ് എന്ന് വ്യക്തമാകുന്നു. അങ്ങനെ വീഡിയോയിൽ കാണുന്ന സ്ഥലം നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രം തന്നെയാണ്.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ കുംഭമേളയിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരൻ തമ്മിൽ നടന്ന തല്ല് എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ നേപ്പാളിൽ നടന്ന ഒരു സംഭവത്തിൻ്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:നേപ്പാളിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരനും തമ്മിൽ നടക്കുന്ന തല്ലിൻ്റെ വീഡിയോ കുംഭമേളയുടെ പേരിൽ പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: False
