
പുതതായി തെരഞ്ഞെടുത്തപെട്ട അമേരിക്കന്‍ രാഷ്ട്രപതി ജോ ബൈഡനിന്റെ ഉപദേഷ്ടാവായി അഹ്മദ് ഖാന് എന്ന ഇന്ത്യന്‍ വംശജനെ നിയമിച്ചു എന്ന വാദം ഉന്നയിച്ച് പ്രചരിക്കുന്ന ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ വൈറല്‍ ആയിട്ടുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാര്‍ത്ത വ്യാജമാണ് എന്ന് കണ്ടെത്തി. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.
പ്രചരണം

Screenshot: An example of Facebook posts claiming Ahmad Khan has been appointed as an advisor to US President-elect Joe Biden.
മുകളില്‍ കാണുന്ന പോസ്റ്റില്‍ അമേരിക്കയുടെ നിയുക്ത രാഷ്ട്രപതി ജോ ബൈഡനും അദ്ദേഹത്തിന്റെ ഭാര്യ ജില് ബൈഡനോടൊപ്പം നില്ക്കുന്ന വ്യക്തിയാണ് അഹമദ് ഖാന്. ഇദ്ദേഹത്തെ ബൈഡന് തന്റെ പുതിയ ഉപദേഷ്ടാവായി നിയമിച്ചു എന്ന് വാദിക്കുന്ന പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: “ഒന്നും തോന്നരുത്, പ്രത്യേകിച്ച് PC ജോർജിന്
പുതിയ അമേരിക്കൻ പ്രസിഡന്റ
ജോ ബൈഡന്റെ രാഷ്ട്രീയ
ഉപദേഷ്ടാവായി നിയമിതനായ
അഹമ്മദ് ഖാൻ. ഇദ്ദേഹം
ഇന്ത്യൻ വംശജനും ഹൈദരാബാദിലെ
ഒരു പ്രമുഖ മുസ്ലിം കുടുംബാഗവുമാണ്…..”
ഈ വാര്‍ത്ത പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot:Facebook search showing similar posts.
വസ്തുത അന്വേഷണം
ആദ്യമായി ഞങ്ങള്‍ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചു. ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2015ല്‍ ദി ഹാന്‍സ് ഇന്ത്യ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ലേഖനത്തിന്റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്കിട്ടുണ്ട്.

Screenshot: The Hans India report 2015
ലേഖനം വായിക്കാന്‍-The Hans India | Archived Link
2015ല്‍ അന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന ജോ ബൈഡന് തന്റെ വീട്ടില്‍ സംഘടിപ്പിച്ച ഒരു റിസപ്ഷനില്‍ ഹൈദരാബാദുമായി ബന്ധമുള്ള ആഹ്മാദ് ഖാന് പങ്കെടുത്തു. 2016ല്‍ ജോ ബൈഡന് രാഷ്ട്രപതി സ്ഥാനത്തിനായി മത്സരിക്കാന്‍ ആലോചിച്ചിരുന്നു. അതിനായി അദ്ദേഹം പ്രചാരണത്തിന്റെ നിയോജനത്തിനായി ഡ്രാഫ്റ്റ് ബൈഡന് 2016 എന്നൊരു ടീം രൂപികരിചിട്ടുണ്ടായിരുന്നു. ഈ ടീമിന്റെ ഡപ്യുട്ടി എക്സിക്യുട്ടിവ് ഡയറക്ടറായി അഹ്മദ് ഖാനിനെ നിയമിചിട്ടുണ്ടായിരുന്നു എന്നും വാര്‍ത്തയില്‍ നിന്ന് മനസിലാവുന്നു.
പക്ഷെ ബൈഡന് 2016ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. അദ്ദേഹം ഈ കൊല്ലം മത്സരിച്ചു. പക്ഷെ ഈ പ്രാവശ്യം അഹ്മദ് ഖാന് അദേഹത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ല. അഹ്മദ് ഖാന് അദ്ദേഹത്തിന് വിജയാശംസകള്‍ നല്കി ഈയിടെയായി ഒരു ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റില്‍ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രങ്ങളുമുണ്ട്.

Screenshot: Ahmad Khan’s Tweet
ട്വീറ്റ് കാണാം-Twitter | Archived post
ട്വീട്ടില്‍ അദേഹത്തിനോടൊപ്പം ഡ്രാഫ്റ്റ് ബൈഡന് 2016ല്‍ പ്രവര്‍ത്തിച്ചവരെ സംബോധന ചെയ്യുമ്പോള്‍ അദേഹം ഈ പ്രാവശ്യം ബൈഡന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ല എന്ന് വ്യക്തമാകുന്നു. ആഹ്മാദ് ഖാനെ ബൈഡന് തന്റെ ഉപദേഷ്ടാവായി നിയമിച്ചു എന്ന തരത്തില്‍ യാതൊരു വാര്‍ത്തകളും ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ചില്ല.
ഫാക്റ്റ് ക്രെസേണ്ടോ നേരിട്ട് അഹ്മദ് ഖാനുമായി ബന്ധപെട്ടു. ഈ വാര്‍ത്തയെ കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഈ വൈറല്‍ പോസ്റ്റുകളില്‍ എന്റെ പഴയ ഫോട്ടോകളും ജോലിയും കാരണം തെറ്റിദ്ധരിച്ചാണ് ഇങ്ങനെ വാദം ഉന്നയിക്കുന്നത് എന്ന് തോന്നുന്നു. 2015ല്‍ ഞാന്‍ ഡപ്യുറ്റി എക്സിക്യുട്ടിവ് ഡയറക്ടറായി അമേരിക്കയിലെ ഡ്രാഫ്റ്റ് ബൈഡന് 2016 എന്നൊരു കമ്മിറ്റിയുടെ അംഗമായിരുന്നു. ഈ കമ്മിറ്റിയുടെ ജോലി അന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന ജോ ബൈഡന് ഭാവിയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കുക എന്നായിരുന്നു. ഇത് കാരണം ആയിരിക്കാം ഇങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടായത്. ”
ഈ അന്വേഷണം ആദ്യം നടത്തിയത് ഞങ്ങളുടെ ആസാമിലെ ടീമാണ്. ഈ റിപ്പോര്‍ട്ട് ആസാമിയില്‍ വായിക്കാന്‍ താഴെ നല്കിയ ലിങ്ക് ഉപയോഗിക്കുക.
FACT CHECK: জ’ বিডেনে কোনো ভাৰতীয় মূলৰ লোকক ৰাজনৈতিক উপদেষ্টা নিয়োগ কৰা নাই
നിഗമനം
പോസ്റ്റില്‍ വാദിക്കുന്ന പോലെ ഹൈദരാബാദുമായി ബന്ധമുള്ള അഹ്മദ് ഖാനെ അമേരിക്കയുടെ നിയുക്ത രാഷ്ട്രപതി ജോ ബൈഡന് തന്റെ ഉപദേഷ്ടാവായി നിയമിച്ചിട്ടില്ല.

Title:ഇന്ത്യന്‍ വംശജനായ അഹ്മദ് ഖാനെ ജോ ബൈടന് തന്റെ ഉപദേഷ്ടാവായി നിയമിച്ചിട്ടില്ല…
Fact Check By: Mukundan KResult: False
