രാജീവ് ഗാന്ധി അനുസ്മരണത്തിന് രാഹുല്‍ ഗാന്ധിയുടെ ചിത്രം വച്ച് ഉപചാര സമര്‍പ്പണം…? ചിത്രത്തിന്‍റെ സത്യമറിയാം…

False ദേശീയം | National രാഷ്ട്രീയം | Politics

ഇന്ത്യയിൽ എല്ലാ വർഷവും മെയ് 21 ന് ദേശീയ ഭീകരവിരുദ്ധ ദിനം ആചരിക്കുന്നു. 1991 ൽ ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനമാണിത്. അദ്ദേഹത്തെ അനുസ്മരിക്കുകയും തീവ്രവാദത്തിന്‍റെയും അക്രമത്തിന്‍റെയും അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വി പി സിംഗ് സർക്കാർ ഈ ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്, 

വയനാട്ടിൽ ഇത്തവണ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പകരം രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ചരമവാർഷിക അനുസ്മരണത്തിന് ഉപയോഗിച്ചത് എന്ന് അവകാശപ്പെട്ട ഒരു പോസ്റ്റ് ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഏതാനും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തില്‍ പൂമാല ചാര്‍ത്തി ഉപചാരങ്ങള്‍ അര്‍പ്പിക്കുന്ന സന്ദര്‍ഭത്തിലുള്ള ചിത്രമാണ്  പ്രചരിക്കുന്നത്. രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പകരം രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് പ്രവര്‍ത്തകര്‍ ഉപയോഗിച്ചത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*_ഇത് വയനാട്ടിലാണ്.._ _ഇന്നലെ രാജീവ് ഗാന്ധി ചരമവാർഷികം…_*
*_രാഹുലിന്റെ ചിത്രം വച്ച് വിളക്ക് കത്തിക്കുന്നു.._ _ആരാണ് അച്ഛൻ, ആരാണ് മകൻ എന്ന് അറിയാത്ത വിഡ്ഢികൾ കോൺഗ്രസ് പാർട്ടിയിലുണ്ട്.._*”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ചിത്രം തിരുവനന്തപുരത്ത് നിന്നുള്ളതാണെന്നും വയനാടുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ക്കായി കോണ്‍ഗ്രസ്‌ നേതൃത്വവുമായി ബന്ധപ്പെട്ടപ്പോള്‍ ചിത്രത്തിലുള്ളത് തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് സെന്‍ ആണെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് ഞങ്ങള്‍ വിനോദ് സെന്നുമായി സംസാരിച്ചു: “തെറ്റായ പ്രചരണമാണിത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികവുമായി ബന്ധപ്പെട്ടല്ല ഫോട്ടോയ്ക്ക് ഉപചാരം നല്‍കുന്നത്. ഈ ഫോട്ടോ വയനാട്ടിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നുണ്ട്, പക്ഷേ യഥാർത്ഥത്തിൽ തിരുവനന്തപുരത്ത് നിന്നുള്ളതാണ്. അഞ്ച് വർഷം മുമ്പ്, ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ എടുത്തതാണിത്. ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ‘കിസാൻ മാർക്കറ്റ്’ പരിപാടിയിൽ ഞാനാണ് ഫോട്ടോയിൽ വിളക്ക് കൊളുത്തുന്നത്. എസ് കെ അശോക് കുമാർ വിളക്ക് കൊളുത്തി ഓണ ചന്ത ഉദ്ഘാടനം ചെയ്തു.  തിരുപുറം കർഷക കോണ്‍ഗ്രസ്‌ പ്രസിഡൻ്റായിരുന്ന മിത്രം ലാലു രാഹുൽ ഗാന്ധിയുടെ കടുത്ത ആരാധകനാണ്. അദ്ദേഹമാണ് ഫോട്ടോ അവിടെ സ്ഥാപിച്ചത് “ സെൻ പറഞ്ഞു.”

കോൺഗ്രസ് പരിപാടിയായതിനാലാണ് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വിളക്കിനടുത്ത് വച്ചിരുന്നതെന്ന് സെൻ കൂട്ടിച്ചേർത്തു. ഇടതുവശത്തുള്ള മറ്റൊരാൾ (പിന്നിലേയ്ക്ക് തിരിഞ്ഞു നിന്ന് സംസാരിക്കുന്നത്) കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എസ്.കെ. അശോക് കുമാറാണെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം 

വയനാട്ടില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധിയുടെ അനുസ്മരണ ചടങ്ങില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പകരം രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിലാണ് ഉപചാരങ്ങള്‍ അര്‍പ്പിച്ചത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ അഞ്ചു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ്‌ നേതൃത്വം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ രാഹുല്‍ ഗാന്ധിയുടെ കടുത്ത ആരാധകനായ പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വച്ച് ആരാധിക്കുന്നതിന്‍റെതാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാജീവ് ഗാന്ധി അനുസ്മരണത്തിന് രാഹുല്‍ ഗാന്ധിയുടെ ചിത്രം വച്ച് ഉപചാര സമര്‍പ്പണം…? ചിത്രത്തിന്‍റെ സത്യമറിയാം…

Fact Check By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *