ഇന്ത്യ കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു എന്ന് ഐ.എം.എഫ് എം.ഡി. പറഞ്ഞുവോ…?

അന്തര്‍ദേശിയ൦ | International

വിവരണം

FacebookArchived Link

“ഇന്ത്യ നീങ്ങുന്നത് കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ഐഎംഎഫിന്‍റെ പുതിയ മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജ്യോര്‍ജിയോവ #ക്രിസ്റ്റലീനജ്യോർജിയോവ #IMF” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 9, 2019 മുതല്‍ അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്.)യുടെ അധ്യക്ഷയായ ക്രിസ്റ്റലീന ജ്യോര്‍ഗിയോവയുടെ ഒരു പ്രസ്താവന എന്ന മട്ടില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യ കരകയരാനാവാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നിങ്ങുന്നു എന്ന് താകിത് ഐ.എം.എഫ്. മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ഇന്ത്യക്ക് നല്‍കി എന്നാണ് അവകാശവാദം. ഞങ്ങള്‍ ഇതിനെ കുറിച്ച് സാമുഹ മാധ്യമങ്ങളില്‍ അന്വേഷിച്ചപ്പോള്‍ ഇതേ തലക്കെട്ട്‌ ഉപയോഗിച്ച് പ്രസിദ്ധികരിച്ച രണ്ട് വാര്‍ത്ത‍ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ തലകെട്ടുമായി തേജസ്‌ ന്യൂസ്‌, ഐ വിറ്റ്നസ് ന്യൂസ്‌ എന്നി വെബ്സൈറ്റുകള്‍ വാര്‍ത്ത‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

FacebookArchived Link
FacebookArchived Link

ഈ രണ്ട് വെബ്സൈറ്റ്‌ പ്രസിദ്ധികരിച്ച വാര്‍ത്ത‍കള്‍ സമാനമാണ്. “ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ സാംബത്തിക മാന്ദ്യമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) മുന്നറിയിപ്പ്. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജ്യോര്‍ജിയോവയാണ് തന്‍റെ കന്നിപ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.” എന്ന് ഈ രണ്ട് വെബ്സൈറ്റ്‌ പ്രസിദ്ധികരിച്ച വാര്‍ത്ത‍കളില്‍ പറയുന്നു. എന്നാല്‍ ഇന്ത്യ കരകയരാനാവാത്ത ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പോവാണ് എന്ന് പരാമര്‍ശം ക്രിസ്റ്റലീന നടത്തിയതായി എവിടെയും എഴുതിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം ഇന്ത്യയെ കുറിച്ച് ഐ.എം.എഫ്. എം ഡി ക്രിസ്റ്റലീന ജ്യോര്‍ജിയോവ നടത്തിയോ? വസ്തുത എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

പോസ്റ്റുകലില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷണം നടത്തി. പല ദേശിയ മാധ്യമങ്ങള്‍ ഐ.എം.എഫ്. എംഡിയുടെ പ്രസംഗത്തിനെ കുറിച്ച് വാര്‍ത്ത‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. എന്‍ഡിടിവി, ന്യൂസ്‌18 തൊടങ്ങിയ ദേശിയ മാധ്യമങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍കളുടെ തലകെട്ട് നമുക്ക് താഴെ നല്‍കിയ ഗൂഗിള്‍ അന്വേഷണത്തിന്‍റെ സ്ക്രീന്ശോട്ടില്‍ കാണാം.

അന്താരാഷ്ട്ര തരത്തിലുള്ള സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ കൂടുതല്‍ വ്യക്തമായി കാണാം എന്നാണ് ഐ.എം.എഫ്. എം.ഡി. ഇന്ത്യയെ കുറിച്ച് പരാമര്‍ശം നടത്തിയതെന്ന് ഈ തലക്കെട്ടുകളില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നുന്നത്. ക്രിസ്റ്റലീനയുടെ മുഴുവന്‍ പ്രസംഗവും അതിന്‍റെ പകര്‍പ്പ് പരിശോധിക്കാന്‍ ഞങ്ങള്‍ നേരിട്ട ഐ.എം.എഫിന്‍റെ വെബ്സൈറ്റ്‌ സന്ദര്‍ശിച്ചു. ഐ.എം.എഫിന്‍റെ വെബ്‌സൈറ്റില്‍ ക്രിസ്റ്റലീനയുടെ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോയും പകര്‍പ്പും നല്‍കിട്ടുണ്ട്. പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ താഴെ നല്‍കിട്ടുണ്ട്.

മുഴുവന്‍ പ്രസംഗത്തില്‍ ഒരേയൊരു തവന്നെയാണ് ഇന്ത്യയെ കുറിച്ച് പറയുന്നത്. പ്രസംഗത്തിന്‍റെ തുടക്കത്തില്‍ ലോകത്തില്‍ എല്ലായിടവും ഏകകാലികമായ സാമ്പത്തിക മാന്ദ്യമുണ്ട് എന്ന് പറഞ്ഞിട്ടാണ്. അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന ട്രേഡ് വാറിന്‍റെ മൂലം ലോകത്തിന്‍റെ സാമ്പത്തിക വ്യവസ്ഥക്ക് വലിയൊരു നഷ്ടം അനുഭവിക്കേണ്ടി വെറും എന്ന് അദേഹം പരാമര്‍ശിച്ചു. ഇന്ത്യയും ബ്രസിലും പോലെയുള്ള ഉദിക്കുന്ന സാമ്പത്തിക വ്യവസ്ഥകളുടെ മുകളില്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ പ്രഭാവം ഈ കൊല്ലം കൂടതല്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു എന്നായിരുന്നു അദേഹം നടത്തിയ പരമാര്‍ശം.

2019ല്‍ ലോകത്തില്‍ 90 ശതമാനം രാജ്യങ്ങളില്‍ ഐ.എം.എഫ് മാന്ദ്യം പ്രതിക്ഷിക്കുന്നു. ഇതിന്‍റെ പ്രധാന കാരണം ചൈനയും അമേരിക്കയില്‍ തമ്മില്‍ നടക്കുന്ന ട്രേഡ് വാര്‍ ആണെന്ന് ക്രിസ്റ്റലീന ചുണ്ടികാണിച്ചു. ഇന്ത്യ വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പോവുകയാണ് എന്ന് പ്രത്യേകിച്ച് അവര്‍ പ്രസംഗത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. ഇതാണെ ദേശിയ മാധ്യമങ്ങളും അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍യില്‍ വ്യക്തമാക്കുന്നത്.

NDTVArchived Link
News18Archived Link
ITLNArchived Link

നിഗമനം

ഇന്ത്യ കരകയരാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലെക്കി നിങ്ങുന്നു എന്ന തരത്തിലുള്ള യാതൊരു പരാമര്‍ശം ഐ.എം.എഫ്. എം.ഡി. ക്രിസ്റ്റലീന ജ്യോര്‍ഗിയോവ അവരുടെ പ്രസംഗത്തില്‍ നടത്തിയില്ല. ആഗോള മാന്ദ്യത്തിന്‍റെ പ്രഭാവം ഇന്ത്യയും ബ്രസിലും പോലെയുള്ള വളരുന്ന സമ്പത്ത് വ്യവസ്ഥകളില്‍ ഈ വര്ഷം കൂടുതല്‍ വ്യക്തമാണ് എന്നാണ് യഥാര്‍ത്ഥത്തില്‍ അവര്‍ പറയുകയുണ്ടായത്. ഇന്ത്യ വലിയൊരു സാമ്പത്തിക പ്രതിസന്ധി നേടാന്‍ പോവുകയാണ് എന്ന തരത്തിലെ പ്രചരണം തെറ്റിധാരണ സൃഷ്ടിക്കുകയാണ്. ചൈനയും അമേരിക്കയും തമ്മില്‍ നടക്കുന്ന ട്രേഡ് വാറും അന്യ ചില കാരണങ്ങളാല്‍ ലോകത്തിലെ 90 ശതമാനം രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം ഐ.എം.എഫ് പ്രതിക്ഷിക്കുന്നു എന്ന് അവര്‍ പറയുകയുണ്ടായി.

Avatar

Title:ഇന്ത്യ കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു എന്ന് ഐ.എം.എഫ് എം.ഡി. പറഞ്ഞുവോ…?

Fact Check By: Mukundan K 

Result: Mixture