
പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടൊപ്പം ഇരുന്ന് ബീഫ് കഴിക്കുന്ന ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിനോടൊപ്പം ഇരുന്ന് അത്താഴം കഴിക്കുന്നതായി കാണാം. ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകം എപ്രകാരമാണ്: “ചിത്രം കുറച്ച് പഴയതാണെങ്കിലും ഒരു ഓർമപ്പെടുത്തൽ, പാകിസ്ഥാനിൽ പോയി നല്ല ഗോമാതാ ബിരിയാണി തട്ടുന്ന തിരക്കിലാണ് അണ്ണൻ, പച്ച കളർ തൊപ്പിയും ഇട്ടിട്ടുണ്ട് നമ്മുടെ സ്വന്തം അൽ അണ്ണൻ…ഇവിടെ അണികൾ ജയ് ശ്രീ റാം വിളിച്ച് പാവങ്ങളെ കൊള്ളുന്നു… ” പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“ഇതാണ് ഞമ്മൻ്റെ ധർമ്മം 😇😂….”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രം വർഷങ്ങൾക്ക് മുൻപും ഇതേ പോലെ തെറ്റായി പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രത്തിൽ അന്ന് നരേന്ദ്ര മോദിയുടെ സ്ഥലത് രാഹുൽ ഗാന്ധിയെയായിരുന്നു കാണിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇമ്രാൻ ഖാനോടൊപ്പം അത്താഴം കഴിക്കുന്നത് അദ്ദേഹത്തിൻ്റെ ഭാര്യായിരുന്ന റഹം ഖാനാണ്. ഈ ചിത്രത്തിൻ്റെ വസ്തുത അന്വേഷണ റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.
Also Read |പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഒപ്പം രാഹുല്‍ ഗാന്ധി ഭക്ഷണം കഴിച്ചോ?
ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ചിത്രം ദുൻയ ടിവി എന്ന പാകിസ്ഥാനി മാധ്യമ വെബ്സൈറ്റിൽ ലഭിച്ചു.

ചിത്രം കാണാൻ – Dunya TV | Archived
2015ൽ ഫൈസൽ വാവഡ എന്ന പാകിസ്ഥാനി രാഷ്ട്രീയക്കാരൻ്റെ വീട്ടിൽ തൻ്റെ അന്നത്തെ ഭാര്യയോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിനെ എഡിറ്റ് ചെയ്തിട്ടാണ് നരേന്ദ്ര മോദിയും ചിലപ്പോഴ് രാഹുൽ ഗാന്ധിക്കും എതിരെ സമൂഹ മാധ്യമങ്ങളിൽ വർഷങ്ങളായി പ്രചരിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ മാധ്യമ പ്രവർത്തകർക്കായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ അദ്ദേഹം ഭക്ഷണം കഴിക്കുന്ന ഫോട്ടോ ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധികരിച്ചിരുന്നു. ഈ ചിത്രം നമുക്ക് താഴെ കാണാം.

ലേഖനം വായിക്കാൻ – Indian Express | Archived
ഈ ചിത്രത്തിനെ എഡിറ്റ് ചെയ്തിട്ടാണ് ഇമ്രാൻ ഖാനോടൊപ്പം ചേർത്ത് വ്യാജ പ്രചരണം നടത്തുന്നത്.
നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിന്നോടൊപ്പം ഇരുന്ന് ബീഫ് കഴിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടൊപ്പം അത്താഴം കഴിക്കുന്ന ചിത്രം വ്യാജമാണ്
Fact Check By: K. MukundanResult: Altered


