
ഉത്തര്‍പ്രദേശിലെ കാന്‍പ്പുറില്‍ നടത്തിയ പ്രസംഗത്തില്‍ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം. തലപ്പന്‍ അസാദുദ്ദിന്‍ ഒവൈസി ഹിന്ദുകളെ ഭീഷണിപെടുത്തി എന്ന തരത്തില്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗത്തിന്‍റെ ദൃശ്യങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഒവൈസി പ്രസംഗത്തില്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒവൈസി ഉര്‍ദുയില്‍ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. അദ്ദേഹം പറയുന്നത്, “എന്‍റെ ഈ വാക്കുകള്‍ ഓര്‍മ്മയില്‍ വച്ചോളൂ…എപ്പോഴും യോഗി മുഖ്യമന്ത്രിയായിര്‍ക്കില്ല, എപ്പോഴും മോദി പ്രധാനമന്ത്രിയായിര്‍ക്കില്ല. ഇന്ന് മുസ്ലിങ്ങള്‍ സാഹചര്യങ്ങള്‍ കാരണം മൌനമാണ്, പക്ഷെ ഓര്‍ത്ത് വെച്ചോ ഞങ്ങള്‍ നിങ്ങളുടെ ക്രൂരതകള്‍ മറക്കാന്‍ പോകുന്നില്ല…അള്ളാഹു അദ്ദേഹത്തിന്‍റെ ശക്തിയോട് നിങ്ങളെ നശിപ്പിക്കും. ഞങ്ങള്‍ ഇത് ഓര്‍മ്മയില്‍ വെക്കും, സാഹചര്യങ്ങള്‍ മാറും…അപ്പൊ ആരാണ് നിങ്ങളെ സഹായിക്കാന്‍ വരാന്‍ പോക്കുന്നത്? യോഗി അവരുടെ മഠത്തിലേക്ക് തിരിച്ച് പോകുമ്പോള്‍, മോദി മലകളില്‍ പൊക്കുമ്പോള്‍…അപ്പൊഴ് ആര് വറും? ഞങ്ങള്‍ ഒരിക്കിലും മറക്കില്ല ഓര്‍ത്തോ… ”
പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
“മതേതരന്മാരുടെ പ്രിയ തോഴൻ.. ഒവൈസി…
“ഓർത്ത് വെച്ചോ എന്റെ ഈ വാക്കുകൾ.. യോഗി എന്നും മുഖ്യമന്ത്രി ആയിരിക്കില്ല.. മോദി എന്നും പ്രധാനമന്ത്രിയും ആയിരിക്കില്ല…
യോഗി തന്റെ മഠത്തിലേക്കും മോദി മലമുകളിലേക്കും മടങ്ങി പോകുമ്പോൾ ആര് വരും നിങ്ങളെ രക്ഷിക്കാൻ??? “
യോഗിയും മോദിയും ഈ നാടിനു വേണമെന്നതിന് ഈ മതഭ്രാന്തന്റെ വാക്കുകളെക്കാൾ കൂടുതൽ തെളിവ് വേണോ???
#AsaduddinOwaisi”
ആസ്സദുദ്ദിന്‍ ഒവൈസി ഹിന്ദുകളെയാണ് ഭീക്ഷണിപെടുത്തുന്നത് എന്ന് ധരിച്ച് പലരും കമന്‍റ് ചെയ്തിട്ടുണ്ട്. മോദിയും യോഗിയും ഇല്ലാത്ത ഒരു സാഹചര്യത്തില്‍ ഹിന്ദുകളെ ആര്‍ക്കും രക്ഷിക്കാനാകില്ല എന്ന് വിചാരിച്ച് ചെയ്ത ചില കമന്‍റുകള്‍ നമുക്ക് താഴെ സ്ക്രീൻഷോട്ടിൽ കാണാം.

എന്നാല്‍ ഈ പ്രസംഗത്തിന്‍റെ വെറും ഒരു മിനിറ്റ് മാത്രമേ പോസ്റ്റില്‍ കാണുന്നുള്ളൂ. ഈ ദൃശ്യങ്ങളില്‍ അദ്ദേഹം ഹിന്ദുകളുടെ പേര് ഉപയോഗിക്കു ന്നില്ല. ആരെയാണ് അദ്ദേഹം ഭീക്ഷണിപെടുത്തുന്നത് കുടാതെ എന്താണ് പ്രസംഗത്തിന്‍റെ സന്ദര്‍ഭം എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് ഞങ്ങള്‍ ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ആസ്സദുദ്ദിന്‍ ഒവൈസിയുടെ ട്വിട്ടര്‍ അക്കൗണ്ടില്‍ അദ്ദേഹം ഈ വിവാദത്തിനെ സംബന്ധിച്ച് ചെയ്ത ട്വീറ്റ് ലഭിച്ചു. അദ്ദേഹം ഹിന്ദുകളെ ഭീക്ഷണിപെടുത്തിയില്ല. ഒരു വയോധികനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കാണിക്കുന്ന ക്രൂരതക്കെതിരെയാണ് അദ്ദേഹം പറഞ്ഞത് എന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോ നമുക്ക് താഴെ കാണാം.
In order to distract from #HaridwarGenocidalMeet, a clipped 1 min video is being circulated from 45 min speech I gave in Kanpur. I’ll set the record straight:
— Asaduddin Owaisi (@asadowaisi) December 24, 2021
1. I did not incite violence or give threats. I talked about POLICE ATROCITIES Here’s the full video in TWO PARTS [Cont] pic.twitter.com/buZWZmVNLa
അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ നീണ്ട വീഡിയോയാണിത്. ഈ വീഡിയോയുടെ പരിഭാഷണം ഇങ്ങനെയാണ്:
“കാന്‍പ്പൂര്‍ ദേഹാത്തിലെ രസൂലബാദ് പോലീസ് സ്റ്റേഷനില്‍ 80 വയസായ മുഹമ്മദ് റഫീക്കിന്‍റെ താടി പിടിച്ചു വലിച്ച് അദ്ദേഹത്തിന്റെ മുകളില്‍ മുത്രം ഒഴിച്ച് ക്രൂരത കാണിച്ചു. ഈ ക്രൂരത ചെയ്ത വ്യക്തി പോലീസ് എസ്.ഐ. ഗജെന്ദ്രപ്പാല്‍ സിംഗ് ആണ്. പറയൂ, ഇതാണോ നിങ്ങളുടെ മര്യാദ? ഒരു 80 വയസായ വ്യക്തിയുടെ താടി മാന്തുന്ന പ്രകരണം കാന്‍പ്പൂര്‍ ദേഹാത്തിലെ റസൂലാബാദില്‍ നടന്നു…ഇത് സത്യമാണെങ്കില്‍ എനിക്ക് നാണമല്ല വേദനയാനുണ്ടാകുന്നത്, കാരണം നിങ്ങള്‍ ഇയാളുടെ താടി നോക്കി. ഇയാളുടെ താടി നമുക്ക് പിടിച്ചു വലിക്കാം. ഞങ്ങളുടെ താടിയോട് നിങ്ങള്‍ക്ക് എന്ത് ഇത്ര പ്രശനം? 80 വയസായ ഒരു വയോധികനോട് നിങ്ങള്‍ ഇങ്ങനെ ക്രൂരത കാണിക്കുന്നു. ഈ ക്രൂരത കാണിക്കുന്ന പോലീസുകാരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു… എപ്പോഴും യോഗി മുഖ്യമന്ത്രിയായിരിക്കില്ല, എപ്പോഴും മോദി പ്രധാനമന്ത്രിയായിരിക്കില്ല. ഇന്ന് മുസ്ലിങ്ങള്‍ സാഹചര്യങ്ങള്‍ കാരണം മൌനമാണ്, പക്ഷെ ഓര്‍ത്ത് വെച്ചോ ഞങ്ങള്‍ നിങ്ങളുടെ ക്രൂരതകള്‍ മറക്കാന്‍ പോകുന്നില്ല…അള്ളാഹു അദ്ദേഹത്തിന്‍റെ ശക്തിയോട് നിങ്ങളെ നശിപ്പിക്കും. ഞങ്ങള്‍ ഇത് ഓര്‍മ്മയില്‍ വെക്കും, സാഹചര്യങ്ങള്‍ മാറും…അപ്പൊ ആരാണ് നിങ്ങളെ സഹായിക്കാന്‍ വരാന്‍ പോക്കുന്നത്? യോഗി അവരുടെ മഠത്തിലേക്ക് തിരിച്ച് പോകുമ്പോള്‍, മോദി മലകളില്‍ പൊകുമ്പോള്‍…അപ്പൊഴ് ആര് വരും? ഞങ്ങള്‍ ഒരിക്കലും മറക്കില്ല ഓര്‍ത്തോ…”
അദ്ദേഹം കാന്‍പ്പൂര്‍ ദേഹാത്തിലെ രസൂലബാദ് പോലീസ് സ്റ്റേഷനിലെ ഒരു എസ്.ഐ. ഒരു വയോധികനോട് ക്രൂരത കാണിച്ചു എന്ന് അദ്ദേഹം ആരോപിക്കുന്നു പിന്നിട് ഉത്തര്‍ പ്രദേശ് പോലീസിലെ ഇത്തരത്തിലുള്ള പോലീസ്സുകാരെയാണ് അദ്ദേഹം വൈറല്‍ വീഡിയോയില്‍ പറയുന്ന വാക്കുകള്‍ ഉപയോഗിച്ച് സംബോധന ചെയ്യുന്നത് എന്ന് അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു.
അതെ സമയം ഒവൈസി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉത്തര്‍പ്രദേശ് പോലീസ് തള്ളി. ദി ലള്ളന്‍ട്ടോപ്പ് നല്‍കിയ വാര്‍ത്തയില്‍ കാന്‍പ്പൂര്‍ ദേഹാത്ത് പോലീസിന്‍റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്യുന്നു. “67 വയസായ രഫിക്ക് എന്ന വ്യക്തിക്കെതിരെ അയാളുടെ മരുമകള്‍ തന്നെ ഗാര്‍ഹിക പീഡന ആരോപണം ഉന്നയിച്ച് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ ശേഷം എസ്.ഐ. ഗജെന്ദ്രപ്പാല്‍ സിംഗും ഹെഡ് കോണ്‍സ്റ്റബിള്‍ സമര്‍ സിംഗ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ ഇയാള്‍ ഇവര്‍ക്കുനേരെ ആക്രമണം നടത്തി. നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ 7 കേസുകള്‍ ഇതിനെ മുമ്പേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്”.

വാര്‍ത്ത വായിക്കാന്‍- The Lallantop | Archived Link
നിഗമനം
ഹൈദരാബാദ് ആസ്സദുദ്ദിന്‍ ഒവൈസിയുടെ വൈറല്‍ വീഡിയോയില്‍ അദ്ദേഹം ഹിന്ദുകളെയല്ല ഭീക്ഷണിപെടുത്തുന്നത് എന്ന് വ്യക്തമാണ്. കാന്‍പ്പൂറില്‍ നടന്ന പ്രസംഗത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിനെതിരെയാണ് അദ്ദേഹം പ്രസംഗിച്ചത്.

Title:അസാദുദ്ദിന്‍ ഒവൈസി ഹിന്ദുക്കള്‍ക്കെതിരെ പ്രസംഗിച്ചോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
