FACT CHECK: ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ വ്യാജമാണ്…

ദേശിയം

അടുത്ത തിങ്കളാഴ്ച്ച അമേരിക്കയുടെ രാഷ്‌ട്രപതി ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തും. അമേരിക്കന്‍ രാഷ്‌ട്രപതിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ പ്രധാന ഭാഗമാണ് അഹ്മദാബാദില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് എന്ന പരിപാടി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മൈതാനമായ അഹമദാബാദിലെ പുതിയ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനവും ഇതോടെ നിര്‍വഹിക്കാം. ഈ സന്ദര്‍ശനത്തിന്‍റെ ഇടയില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ കെട്ടുന്ന ‘മതില്‍’ വലിയൊരു വിവാദമായി മാറി. ചേരികളെ ട്രംപ്പില്‍ നിന്ന് ഒളിപ്പിക്കാനായിട്ടാണ് ഈ മതില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത് എന്ന് പലരും ആരോപ്പിച്ചു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിരവധി പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇതില്‍ അഹ്മദാബാദിലെ മതിലിന്‍റെ ചില വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇത്തരത്തിലൊരു വ്യാജ ചിത്രം സമുഹ മാധ്യമങ്ങളില്‍ ഒരു പോസ്റ്റില്‍ ലഭിച്ചു. ഈ ചിത്രത്തിനോടൊപ്പം ഒരു ചേരിയുടെയും ചിത്രം പ്രചരിക്കുന്നുണ്ട്. ഈ ചേരി മറക്കാനാണ് ഗുജറാത്ത്‌ സര്‍ക്കാര്‍ മതില്‍ കെട്ടിയിട്ടുള്ളത് എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ചേരിയുടെ ചിത്രത്തിന് അഹമദാബാദുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ വസ്തുതകള്‍ എന്താണെന്ന് നമുക്ക് അറിയാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “#ബുദ്ധിവൈഭവം..

പരമ പൂജനീയ മോങ്ങീജിക്ക്‌ അഭിനന്ദന പ്രവാഹം..

ഇന്ത്യയിൽ സംഘികളുടെ ആനന്ദനൃത്തം..

ലോകം അന്ധാളിച്ചു നിൽക്കുന്നു…”

വസ്തുത അന്വേഷണം

ആദ്യത്തെ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം അഹമദാബാദിലെ ഒരു മതിലിന്‍റെ തന്നെയാണ് എന്ന് മനസിലായി പക്ഷെ ഇതില്‍ ചില വ്യത്യാസങ്ങളുണ്ട്. ഹിന്ദിയില്‍ എഴുതിയ വാക്കുകള്‍ എഡിറ്റ്‌ ചെയ്തതാണ്. താഴെ ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധികരിച്ച യഥാര്‍ത്ഥ മതിലിന്‍റെ ചിത്രം നമുക്ക് കാണാം.

രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ നമുക്ക് വ്യത്യാസങ്ങള്‍ വ്യക്തമായി കാണാം. 

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന രണ്ടാമത്തെ ചിത്രം ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Age of Stock എന്ന ചിത്രങ്ങള്‍ ശേഖരിക്കുന്ന വെബ്സൈറ്റില്‍ ഈ ചിത്രം ലഭിച്ചു. വെബ്സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Tineye എന്ന റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് Alamy എന്ന സ്റ്റോക്ക്‌ വെബ്സൈറ്റിലും ഇതേ ചിത്രം ലഭിച്ചു. ഈ ചിത്രം എടുത്ത് ദിനോദിയ ഫോട്ടോ എന്ന കമ്പനിയാണ്. ഈ രണ്ട് സ്റ്റോക്ക്‌ വെബ്സൈറ്റില്‍ ഈ ഫോട്ടോ വില്‍പ്പനക്കുണ്ട്. ഫോട്ടോ മുംബൈയിലെ ഒരു ചേരിയുടെതാണ്. ഫോട്ടോ എടുത്തത് 2007ലാണ്.

ചില വെബ്സൈറ്റ് പ്രകാരം ഈ ചിത്രം മുംബൈയിലെ അന്നവാടി ചേരിയുടെതാണ് പക്ഷെ ചിത്രത്തില്‍ കാണുന്ന ചേരി ഏതാണ് എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ഈ ചേരി മുംബൈയിലെതാണ് എന്ന് മാത്രം ഉറപ്പിക്കാം.

Salem NewsArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ തെറ്റിധരിപ്പിക്കുന്നതാണ്. അഹമദാബാദിലെ മതിലിന്‍റെ എഡിറ്റഡ് ഫോട്ടോയുടെ കൂടെ മുംബൈയിലെ ചേരിയുടെ പഴയ ചിത്രം ചേര്‍ത്താണ് തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നത്.

Avatar

Title:FACT CHECK: ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ വ്യാജമാണ്…

Fact Check By: Mukundan K 

Result: False