99ലെ മൂന്നാര്‍ പ്രളയം എന്ന് പ്രചരിപ്പിക്കുന്നത് 1954 ല്‍ ഓസ്ട്രേലിയയിലുണ്ടായ പ്രളയത്തിന്‍റെ എഡിറ്റ് ചെയ്ത ചിത്രം…

പ്രാദേശികം | Local സാമൂഹികം

വയനാട് ജില്ലയിൽ കഴിഞ്ഞ കൊല്ലം ഉണ്ടായ മണ്ണിടിച്ചിൽ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാൽ “ദൈവത്തിന്റെ സ്വന്തം നാട്” ഇത്രയും വലിയ ഒരു പ്രകൃതി ദുരന്തത്തെ നേരിടുന്നത് ഇതാദ്യമല്ല. ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ്, അതിലും മാരകമായ ഒരു ദുരന്തം സംസ്ഥാനം നേരിട്ടിരുന്നു, 1924 ലെ മഹാപ്രളയം. 

 കൊല്ലവർഷം 1099ലാണ് ഉണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. അന്നത്തെ വെള്ളപ്പൊക്കത്തിന്‍റെത് എന്ന പേരില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

അരയൊപ്പം വെള്ളത്തില്‍ ആളുകള്‍ നീന്തി നടക്കുന്നതും പഴയ മോഡല്‍ വാഹനത്തില്‍ പിടിച്ച് ഏതാനും പേര്‍ നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. മൂന്നാര്‍ ടീ ഫാക്ടറി എന്നെഴുതിയ ബോര്‍ഡ് ചിത്രത്തില്‍ കാണാം. “South India ലെ No. 1 നഗരമായ മൂന്നാറിനെ തകര്‍ത്ത ’99’ലെ വെള്ളപ്പൊക്കം” എന്നും എഴുതിയിട്ടുണ്ട്. 

FB postarchived link

എന്നാല്‍ ഈ ചിത്രം ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെതാണെന്നും മൂന്നാറുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പ്രചരിക്കുന്ന ചിത്രം നോക്കിയാല്‍ അതിലെ ആളുകള്‍ മലയാളികള്‍ അല്ലെന്നു മനസിലാകും. വസ്ത്രങ്ങളും വിഭിന്നമാണ്. ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം ചിത്രം ഇതേ ചിത്രം യുകെ മാധ്യമമായ ദി ഡെയിലിടെലഗ്രാഫിൽ 2020 ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഡാര്‍സി മക്ഫാഡന്‍ (Darcy McFadden) എന്ന ഫോട്ടോഗ്രാഫറുടെ പ്രശസ്തമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2020 ഒക്ടോബര്‍ 19നാണ് ടെലിഗ്രാഫ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓസ്ട്രേലിയയിലെ ലിസ്മോറിൽ 1954 ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള ദൃശ്യമാണ് ഇതെന്നാണ് അടിക്കുറിപ്പായി നൽകിയിട്ടുള്ളത്. 

1954 ഫെബ്രുവരി 20ന്  ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലുണ്ടായ വെള്ളപ്പൊക്കം അന്ന് രാജ്യത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളില്‍ ഒന്നായിരുന്നു. പ്രളയം മൂലം കനത്ത നാശനഷ്ടങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടായി. കാലാവസ്ഥാ രീതികൾക്ക് പേരിടാത്ത സമയത്താണ് ചുഴലിക്കാറ്റ് ഉണ്ടായതെങ്കിലും, അനൗദ്യോഗികമായി ഇതിന് ദി ഗ്രേറ്റ് ഗോൾഡ് കോസ്റ്റ് സൈക്ലോൺ എന്ന പേര് നൽകി. ബ്രിസ്ബേൻ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിൽ കെട്ടിടങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. കനത്ത മഴയുടെ ഫലമായി, വെള്ളപ്പൊക്കവും നെരാങ് നദിയിലെ കൊടുങ്കാറ്റ് തിരമാലയും ചേർന്ന് മാക്കിന്റോഷ് ദ്വീപിൽ നിന്നുള്ളവരെ ഉൾപ്പെടെ നിരവധി ആളുകളെ ഒഴിപ്പിച്ചു.

വൈറല്‍ ചിത്രത്തില്‍ ‘മൂന്നാര്‍ ടീ ഫാക്ടറി ‘ എന്നെഴുതിയിട്ടുള്ള ബോര്‍ഡില്‍ യഥാര്‍ഥത്തില്‍ ‘Austin Sales & Services’ എന്നാണുള്ളത്. ഈ ഭാഗം എഡിറ്റ് ചെയ്ത് മൂന്നാര്‍ ടീ ഫാക്ടറി എന്നാക്കിയിരിക്കുകയാണ്.  

A collage of a truck flooded by water

AI-generated content may be incorrect.

മൂന്നാറില്‍ തേയില തോട്ടങ്ങള്‍ പോലും മുങ്ങുന്ന തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഉണ്ടായത് എന്നും 2024 ല്‍ ദുരന്തം 100 വര്‍ഷം പിന്നിട്ടു എന്നും വാര്‍ത്തകളുണ്ട്.  

മൂന്നാറിന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രം ഓസ്ട്രേലിയയില്‍ നിന്നുള്ള ഇതാണ് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

99 ല്‍ മൂന്നാറിലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് 1954 ല്‍ ഓസ്ട്രേലിയയില്‍ ലിസ്മോറില്‍ ഉണ്ടായ പ്രളയത്തില്‍ നിന്നും പകര്‍ത്തിയ ചിത്രം എഡിറ്റ്‌ ചെയ്തതാണ്. മൂന്നാറുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:99ലെ മൂന്നാര്‍ പ്രളയം എന്ന് പ്രചരിപ്പിക്കുന്നത് 1954 ല്‍ ഓസ്ട്രേലിയയിലുണ്ടായ പ്രളയത്തിന്‍റെ എഡിറ്റ് ചെയ്ത ചിത്രം…

Written By: Vasuki S  

Result: Altered

Leave a Reply

Your email address will not be published. Required fields are marked *