ബറോഡയിലെ മഹാരാജ് സായാജിറാവു ഏഷ്യയിലെ ഏറ്റവും വലിയ യുണിവേഴ്സിറ്റിയാണോ..?
വിവരണം
പോരാളി വാസു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 24 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. "സമഗ്രം....
സമ്പൂർണ്ണം..
44 ലക്ഷം അംഗങ്ങളുള്ള എച്ച് പൈ അല്ല.. 4 കോടിയിലേറെ അംഗങ്ങളുള്ള NSU വാണിത്..
വർഗീയതയെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന് കാണണമെങ്കിൽ ദേ ഇങ്ങോട്ട് നോക്ക്.. മോദിയുടെ ഗുജറാത്തിലേക്ക്...
NSU വിന്റെ സമ്പൂർണ്ണ വിജയം കണ്ട് ഇനി ഓരോ കുട്ടി സഖാവിനും നീട്ടി വിളിക്കാംവർഗീയത തുലയട്ടെ എന്ന്.....?????" എന്ന അടിക്കുറിപ്പുമായി ഗുജറാത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ നടന്ന തെരെഞ്ഞെടുപ്പിന്റ ഫലത്തെ പറ്റിയുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. തെരെഞ്ഞെടുപ്പിൽ നിന്നുമുള്ളത് എന്ന മട്ടിലുള്ള ഏതാനും ചിത്രങ്ങളുടെ കൊളാഷും ഒപ്പം "ഗുജറാത്തിന്‍റെ ഹൃദയത്തിൽ മോദിയുടെ തറവാട്ടു മുറ്റത്ത് ഏഷ്യയിലെ ഏറ്റവും വലിയ യുണിവേഴ്സിറ്റിയായ ബറോഡയിൽ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ എബിവിപിയെ തുടച്ചു നീക്കി മുഴുവൻ സീറ്റിലും NSU വിന് ഉജ്ജ്വല വിജയം" എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.
archived link | FB post |
പോസ്റ്റിൽ രണ്ട് അവകാശവങ്ങളാണുള്ളത്. ഒന്ന് - ബറോഡ യൂണിവേഴ്സിറ്റിയിൽ മുഴുവൻ സീറ്റിലും NSU സ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് - ബറോഡയിൽ യൂണിവേഴ്സിറ്റി ഏഷ്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയാണ്. ഈ വാദഗതികളുടെ യാഥാർഥ്യം നമുക്ക് തിരഞ്ഞു നോക്കാം. ബറോഡയിൽ ഉള്ള യൂണിവേഴ്സിറ്റിയുടെ പേര് മഹാരാജ് സായാജിറാവു യൂണിവേഴ്സിറ്റി എന്നാണ്.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ പോസ്റ്റിലെ ഒന്നാമത്തെ അവകാശവാദമായ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ NSU മുഴുവൻ സീറ്റുകളും നേടി എന്ന വാർത്തയുടെ വിശദാംശങ്ങൾ തിരഞ്ഞു നോക്കി. ഇത് അതേപ്പറ്റിയുള്ള രണ്ടു വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. സന്ദേശ് എന്ന ഗുജറാത്തി മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയാണ് ഒന്ന്. പോസ്റ്റിൽ പറയുന്നതുപോലെ മുഴുവൻ സീറ്റും NSUI നേടി എന്നാണ് വാർത്ത.
2018 ലും ഇതേ കോളേജിൽ ഭൂരിപക്ഷം സീറ്റും NSUI നേടി എന്ന് നാഷണൽ ഹെറാൾഡ് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് പോസ്റ്റിൽ നൽകിയിരിക്കുന്ന ഈ അവകാശവാദം സത്യമാണെന്നു അനുമാനിക്കാം. ഇനിയുള്ള അവകാശവാദം ബറോഡയിൽ യൂണിവേഴ്സിറ്റി ഏഷ്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആണെന്നുള്ളതാണ്. ഇതിന്‍റെ വിശദാംശങ്ങൾ നമുക്ക് തിരഞ്ഞു നോക്കാം
ഏഷ്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി എന്നൊരു വിഭാഗത്തിൽ യൂണിവേര്‍സിറ്റികള്‍ക്കിടയില്‍ ക്ലാസ്സിഫിക്കേഷൻ നടത്തിയിട്ടില്ല. ഏറ്റവും വലിയ കാമ്പസുള്ള യൂണിവേഴ്സിറ്റി, അല്ലെങ്കിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യൂണിവേഴ്സിറ്റി അതുമല്ലെങ്കിൽ ഏറ്റവും കൂടുതൽ കോഴ്‌സുകളുള്ള യൂണിവേഴ്സിറ്റി ...ഇത്തരത്തിൽ മാത്രമേ യൂണിവേഴ്സിറ്റികൾ ക്ലാസ്സിഫൈ ചെയ്തിട്ടുള്ളു. ഇത്തരത്തിൽ ഒരു റെക്കോർഡും ഇതുവരെ ബറോഡയിലെ മഹാരാജ് സായാജിറാവു യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടില്ല. പ്രസ്തുത യൂണിവേഴ്സിറ്റിയുടെ വിവിധ റാങ്കിംഗുകൾ താഴെ കൊടുക്കുന്നു.
archived link | 4icu.org |
archived link | wikipedia |
34,99,999 വിദ്യാർത്ഥി എൻറോൾമെന്റുകളുമായി ലോകത്തിലെതന്നെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി എന്ന ബഹുമതി ഇന്ദിരാഗാന്ധി ഓപ്പൺ യുണിവേഴ്സിറ്റിക്കാനുള്ളത്.
archived link | worldatlas |
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് പോസ്റ്റിൽ നല്കിയിരിക്കുന്നതിൽ ഒരു കാര്യം സത്യവും മറ്റൊന്ന് വസ്തുതാപരമായി തെറ്റും ആണെന്നാണ്. ബറോഡയിലെ മഹാരാജ് സായാജിറാവു യൂണിവേഴ്‌സിറ്റിയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ NSUI എന്ന മൂന്നാം മുന്നണി വിദ്യാർത്ഥി സംഘടനാ മുഴുവൻ സീറ്റുകളും നേടിയതായി വാർത്തകളുണ്ട്. എന്നാൽ മഹാരാജ് സായാജിറാവു യൂണിവേഴ്‌സിറ്റി ഏഷ്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയാണ് എന്ന അവകാശവാദം തെറ്റാണ്.
നിഗമനം
ഈ പോസ്റ്റിൽ നല്കിയിരിക്കുന്നതിൽ ഒരു കാര്യം ശരിയും മറ്റൊരെണ്ണം തെറ്റുമാണ്. ഗുജറാത്തിലെ ബറോഡയിലുള്ള മഹാരാജ് സായാജിറാവു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ NSUI മുഴുവൻ സീറ്റും നേടി എന്ന വാർത്ത സത്യമാണ്. എന്നാൽ പ്രസ്തുത യൂണിവേഴ്സിറ്റി ഏഷ്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയാണ് എന്ന വാദം തെറ്റാണ്. അതിനാൽ മാന്യവായനക്കാർ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് ലേഖനത്തിൽ നൽകിയിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു
Title:ബറോഡയിലെ മഹാരാജ് സായാജിറാവു ഏഷ്യയിലെ ഏറ്റവും വലിയ യുണിവേഴ്സിറ്റിയാണോ..?
Fact Check By: Vasuki SResult: Mixture