
കാബുള്‍ സര്‍വ്വകലാശാലയില്‍ താലിബാന്‍ നടത്തിയ സ്ത്രികളുടെ യോഗത്തില്‍ പങ്കെടുത്തത് പുരുഷന്മാര്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം എഡിറ്റഡാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കേരള കൌമുദി പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ കേരള കൌമുദിയുടെ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ ക്യാപ്ഷനില്‍ ഒന്നും വ്യക്തമാകുന്നില്ല. അതെ സമയം പോസ്റ്റില്‍ കാണുന്ന ചിത്രത്തില്‍ ഒരു പുരുഷന്‍ ബുര്‍ക്ക ധരിച്ച് ഇരിക്കുന്നതായി കാണാം. ഈ പോസ്റ്റ് കണ്ട് തോന്നുന്നത് കാബുള്‍ സര്‍വ്വകലാശാലയില്‍ താലിബാന്‍ നടത്തിയ വ്യാജപ്രചരണം പൊളിഞ്ഞു സ്ത്രികളുടെ യോഗത്തിന്‍റെ സത്യാവസ്ഥ പുറത്ത് വന്നു എന്നാണ്.
പക്ഷെ ഈ ചിത്രം ശരിയാണോ വ്യാജമാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ലോത്ത്ഫുള്ള നജാഫിസാദയുടെ ട്വീറ്റ് ലഭിച്ചു. ലൂത്ത്ഫുള്ള ട്വീറ്റ് ചെയ്ത ചിത്രത്തില്‍ നമുക്ക് പുരുഷന്‍റെ മുഖം കാണുന്നില്ല. ഇതേ ചിത്രത്തിനെ എഡിറ്റ് ചെയ്തിട്ടാണ് ഈ വ്യാജ ചിത്രമുണ്ടാകിയത്.
Pro-Taliban women gathering in Kabul. pic.twitter.com/G9GYNpzjNl
— Lotfullah Najafizada (@LNajafizada) September 11, 2021
———————————————————————————————-
Read in English: The Image Of A Man In A Burqa In A Pro-Taliban Rally Is EDITED
———————————————————————————————–
ഈ രണ്ട് ചിത്രങ്ങളും തമ്മില്‍ താരതമ്യം താഴെ നല്‍കിയിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളില്‍ പല സാമ്യതകള്‍ നമുക്ക് കാണാം. ഇതേ ചിത്രത്തിനെ എഡിറ്റ് ചെയ്തിട്ടാണ് വൈറല്‍ ചിത്രമുണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്.

കേരള കൌമുദിയുടെ ഫെസ്ബൂക്ക് പേജില്‍ ഇങ്ങനെ വല്ല പോസ്റ്റ് ഇട്ടിട്ടുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു പക്ഷെ അവരുടെ പേജില്‍ ഞങ്ങള്‍ക്ക് ഇത്തരത്തിലെ ഒരു പോസ്റ്റ് ലഭിച്ചില്ല.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. താലിബാന്‍ കാബുള്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച സ്ത്രികളുടെ യോഗത്തില്‍ ബുര്‍ക്ക ധരിച്ച് പുരുഷന്മാര്‍ ഇരിക്കുന്ന എന്ന പ്രചരണം തെറ്റാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കാബുള്‍ സര്‍വ്വകലാശാലയില്‍ ബുര്‍ക്ക ധരിച്ചിരിക്കുന്ന പുരുഷന്‍റെ ചിത്രം എഡിറ്റഡാണ്….
Fact Check By: Mukundan KResult: Altered
