പ്രതിഷേധത്തിന് റോഡിന്‍റെ നടുവില്‍ ലീഗ് നട്ട വാഴയുടെ മുകളില്‍ പി.കെ. ഫിറോസിന്‍റെ പോസ്റ്ററിന്‍റെ ചിത്രം വ്യാജമാണ്…

രാഷ്ട്രീയം | Politics

കുറച്ച് ദിവസങ്ങളായി കേരളത്തിലെ റോഡുകളുടെ ദുരവസ്ഥയെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ഇതിനിടെയാണ് മുസ്ലിം ലീഗ് റോഡില്‍ വെള്ളം നിറഞ്ഞ കിടക്കുന്ന ഒരു കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചത്. റോഡില്‍ നട്ട വാഴയുടെ മുകളില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ ഫോട്ടോയും മുകളില്‍ വാഴ എന്നും ആലേഖനം ചെയ്ത ഒരു പോസ്റ്ററിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം വ്യാജമാണ്. ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മോര്‍ഫ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റോഡിന്‍റെ നടുവില്‍ വെച്ച വാഴയുടെ മുകളില്‍ ഒരു പോസ്റ്റര്‍ കാണാം. പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ‘വാഴ’ എന്നാണ്, ഇതിന്‍റെ താഴെ നല്‍കിയിരിക്കുന്നത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ ചിത്രമാണ്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഒറിജിനൽ വാഴ തന്നെ വച്ചു

വീണ്ടും #വിസ്മയിപ്പിച്ചു ലീഗ് 😄”

എന്നാല്‍ ഈ ചിത്രം യഥാര്‍ഥമാണോ ഇല്ലയോ എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലീഗും യു.ഡി.എഫിന്‍റെ ഫെസ്ബൂക്ക് പേജുകളില്‍ ലഭിച്ചു. ഈ ചിത്രത്തില്‍ വാഴയുടെ മുകളില്‍ വെച്ച പോസ്റ്ററില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ ഫോട്ടോയാണുള്ളത്.

FacebookArchived Link

ഈ രണ്ട് ചിത്രങ്ങളും തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം. മന്ത്രി റിയാസിന്‍റെ ഫോട്ടോയുടെ പകരം പി.കെ. ഫിറോസിന്‍റെ ചിത്രം മാത്രമാണ് ആകെയുള്ള വ്യത്യാസം. 

ലീഗ് പ്രവര്‍ത്തകര്‍ വഴ നട്ടു പ്രതിഷേധം ചെയ്യുന്നതിന്‍റെ ചിത്രം പത്രങ്ങളിലും വന്നിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്‍റെ പത്രത്തില്‍ വന്ന ചിത്രം നമുക്ക് താഴെ കാണാം.

മുകളില്‍ നല്‍കിയ ഫോട്ടോയുടെ വിവരണ പ്രകാരം മലപ്പുറത്ത് മക്കാരപരമ്പയില്‍ റോഡില്‍ കുഴികള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി റോഡിലുള്ള കുഴിയില്‍ വഴ നട്ടു പ്രതിഷേധം നടത്തി. വാഴയുടെ മുകളിലുള്ള പോസ്റ്ററില്‍ മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ ഫോട്ടോയുമുണ്ടായിരുന്നു.

ഞങ്ങള്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസുമായി ബന്ധപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, “റോഡുകളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാന്‍ മലപ്പുറത്ത് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പരിപാടിയുടെ ചിത്രമാണിത്. പ്രതിഷേധത്തിന്‍റെ ഭാഗമായി റോഡിലുള്ള കുഴിയില്‍ വഴ നട്ടു കുടാതെ മന്ത്രി റിയാസിന്‍റെ പോസ്റ്ററും വെച്ചിരുന്നു. ഈ പോസ്റ്ററില്‍ റിയാസിന്‍റെ മുഖം മാറ്റി എന്‍റെ മുഖം മോര്‍ഫ് ചെയ്താണ് ഈ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.”

നിഗമനം

റോഡിലെ കുഴിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് നട്ട വാഴയുടെ മുകളില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്. പ്രതിഷേധിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ ഫോട്ടോ വെച്ചിട്ടാണ് പ്രതിഷേധിച്ചത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രതിഷേധത്തിന് റോഡിന്‍റെ നടുവില്‍ ലീഗ് നട്ട വാഴയുടെ മുകളില്‍ പി.കെ. ഫിറോസിന്‍റെ പോസ്റ്ററിന്‍റെ ചിത്രം വ്യാജമാണ്…

Fact Check By: Mukundan K 

Result: Altered