FACT CHECK: പ്രിയങ്ക ഗാന്ധിയുടെ എഡിറ്റ്‌ ചെയ്ത ട്വീറ്റ് വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

രാഷ്ട്രീയം | Politics

പ്രിയങ്ക ഗാന്ധി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് നുണ പറഞ്ഞു എന്ന തരത്തില്‍ അവരുടെ ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം. ട്വീറ്റില്‍ പ്രിയങ്ക ഗാന്ധി വാദ്ര എഴുതുന്നത് ഇങ്ങനെയാണ്: “എന്‍റെ മുത്തുമുത്തച്ചനെ കുറിച്ചുള്ള എന്‍റെ ഏറ്റവും ഇഷ്ടപെട്ട ഓര്‍മ്മയാണ് അദ്ദേഹത്തിനെ കുറിച്ചുള്ള ഈ കഥ. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരു ദിവസം രാവിലെ 3 മണിക്ക് വിട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ബോഡിഗാര്‍ഡ് അദ്ദേഹത്തിന്‍റെ കട്ടിലില്‍ കിടക്കുന്നുണ്ടായിരുന്നു. അദ്ദേഹം തന്‍റെ ബോഡിഗാര്‍ഡിനെ ഉണര്‍ത്തിയില്ല പകരം പുതപ്പിച്ച് അദ്ദേഹം അദ്ദേഹത്തിന്‍റെ റൂമില്‍ ഭാര്യക്കൊപ്പം ഉറങ്ങാന്‍ പോയി.”

ഇതിനെ പരിഹസിച്ച് താഴെ ഒരു കമന്‍റും നമുക്ക് കാണാം. കമന്‍റില്‍ പറയുന്നത് ഇങ്ങനെയാണ്: “കമല നെഹ്‌റു മരിച്ചത് 1936ലായിരുന്നു, ജവാഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയത് 1947ലാണ്. അപ്പൊ ആരുടെ ഭാര്യക്കൊപ്പമാണ് അദ്ദേഹം കിടക്കാന്‍ പോയത്…”

ഈ ചിത്രം പല ഭാഷകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഇത് പോലെ പല പോസ്റ്റുകള്‍ കാണാം.

കമല നെഹ്‌റു മരിച്ചത് 1936ലാണ് എന്ന് സത്യമാണ് കൂടാതെ നെഹ്‌റു പ്രധാനമന്ത്രി ആയത് 1947ലാണ് ഇതും സത്യമാണ്. പക്ഷെ ഈ ട്വീറ്റിന്‍റെ യാഥാര്‍ത്ഥ്യം എന്താണ് നമുക്ക് ഒന്ന്‍ പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ ട്വീറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രിയങ്ക ഗാന്ധി വാദ്രയുടെ അക്കൗണ്ട്‌ പരിശോധിച്ചു. ജവാഹര്‍ലാല്‍ നെഹ്രുവിന്‍റെ ജയന്തിക്ക് 2019ലാണ് പ്രിയങ്ക ഗാന്ധി ഈ ട്വീറ്റ് ചെയ്തത്. പക്ഷെ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന അവസാനത്തെ വാക്ക് ഈ ട്വീറ്റില്‍ കാണാനില്ല. ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ്:

എന്‍റെ മുത്തുമുത്തച്ചനെ കുറിച്ചുള്ള എന്‍റെ ഏറ്റവും ഇഷ്ടപെട്ട ഓര്‍മ്മയാണ് അദ്ദേഹത്തിനെ കുറിച്ചുള്ള ഈ കഥ. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരു ദിവസം രാവിലെ 3 മണിക്ക് വിട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ബോഡിഗാര്‍ഡ് അദ്ദേഹത്തിന്‍റെ കട്ടിലില്‍ കിടക്കുന്നുണ്ടായിരുന്നു. അദ്ദേഹം തന്‍റെ ബോഡിഗാര്‍ഡിനെ ഉണര്‍ത്തിയില്ല പകരം പുതപ്പിച്ച് അദ്ദേഹം അടുത്തുള്ള കസരയില്‍ കിടന്നു ഉറങ്ങി

Archived Link

ഞങ്ങള്‍ക്ക് ഈ ട്വീറ്റ് ചെയ്ത ദിവസത്തെ തന്നെ സ്ക്രീന്‍ഷോട്ട് ലഭിച്ചു. അതിലും വ്യാജ സ്ക്രീന്‍ഷോട്ടില്‍ എഡിറ്റ്‌ ചെയ്ത് ചേര്‍ത്ത അവസാനത്തെ വാക്കുകള്‍ ഇല്ല.

Archived Link

 ഇതിനെ മുമ്പേ ഓള്‍ട്ട് ന്യൂസ് ഈ സ്ക്രീന്‍ഷോട്ടിനെ കുറിച്ച് അന്വേഷണം നടത്തി ഈ പ്രചരണം പൊളിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലവും സമാനമായ സ്ക്രീന്‍ഷോട്ട് വെച്ച് വ്യാജപ്രചരണം നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധി ഈ ട്വീറ്റ് ചെയ്ത ദിവസം ഇന്ത്യന്‍ എക്സ്പ്രെസ്സ് വാര്‍ത്ത‍യും പ്രസിദ്ധികരിച്ചിരുന്നു. ഈ വാര്‍ത്ത‍യിലും വ്യാജ സ്ക്രീന്‍ഷോട്ടില്‍ പറയുന്ന പോലെ യാതൊരു കാര്യവും പറയുന്നില്ല.

ലേഖനം വായിക്കാന്‍- Indian Express | Archived Link

നിഗമനം

പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ് അന്വേഷണത്തില്‍ നിന്ന് തെളിയുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രിയങ്ക ഗാന്ധിയുടെ എഡിറ്റ്‌ ചെയ്ത ട്വീറ്റ് വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: Altered