FACT CHECK - പിടിയിലായത് ടിക്ക് ടോക്ക് താരം അമ്പിളിയല്ല എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം.. വസ്‌തുത ഇതാണ്..
വിവരണം
ടിക്ക് ടോക്ക് യുവതാരം അമ്പിളി എന്ന പേരില്‍ അറിയപ്പെടുന്ന വിഗ്‌നേഷിനെ കഴിഞ്ഞ ദിവസം പീഢന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും ചര്‍ച്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇതിനിടയില്‍ പിടിയിലായത് അമ്പിളി എന്ന വിഗ്‌നേഷ് അല്ലെന്നും തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വ്യാര്‍ത്തയാണെന്നും ചൂണ്ടിക്കാണിച്ച് ഇയാള്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ പരാതി നല്‍കിയെന്നും പോലീസ് അന്വേഷണത്തില്‍ ഇത് മറ്റൊരു യുവാവാണെന്ന് തെളിഞ്ഞെന്നും ആരോപിച്ച് ഒരു പോസ്റ്റ് ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവമാധ്യമങ്ങളില്‍ ടിക്ക് ടോക്ക് താരത്തിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ സൈബര്‍ സെല്ല് നടപടി സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചതയും പ്രചരിക്കുന്ന പോസ്റ്ററില്‍ അവകാശപ്പെടുന്നു.
ഇതാണ് പ്രചരിക്കുന്ന പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-
വാട്‌സാപ്പ് മെസേജിന്‍റെ സ്ക്രീന്‍ഷോട്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടിക് ടോക്ക് താരം അമ്പിളിയെ തന്നെയല്ലേ പീഢന കേസില്‍ തൃശൂര്‍ പോലീസ് പിടികൂടിയത്? അമ്പിളിയോട് സാമ്യമുള്ള മറ്റൊരു യുവാവിനെയാണ് പിടികൂടിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ പിടിയിലായത് ടിക് ടോക്ക് താരം തന്നെയാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം വിഷയം അന്വേഷിച്ച ശേഷം ഞങ്ങള്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയാണ്-
ടിക്ക് ടോക്ക് താരം അമ്പിളി എന്ന വിഗ്‌നേഷിനെ തന്നെയാണ് തൃശൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്ന് പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളോ ആരാധകരോ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കാനും കുറ്റകൃത്യം ചെയ്തത് ഇയാള്‍ അല്ലയെന്ന് വരുത്തി തീര്‍ക്കാനും പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശമാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്നതെന്നും ഇതെ കുറിച്ചും പോലീസ് അന്വേഷിക്കുമെന്നും പ്രമോദ് കുമാര്‍ പറഞ്ഞു.
നിഗമനം
സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ അന്വേഷിച്ച ശേഷം നല്‍കിയ മറുപടി പ്രകാരം ടിക്ക് ടോക്ക് താരം അമ്പിളി തന്നെയാണ് പീഡന കേസില്‍ അറസ്റ്റിലായിരിക്കുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പിടിയിലായത് മറ്റൊരാളെന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:പിടിയിലായത് ടിക്ക് ടോക്ക് താരം അമ്പിളിയല്ല എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False