സരിത എസ്.നായര്‍ക്ക് വേണ്ടി സിപിഎം കേസില്‍ കക്ഷി ചേരുമെന്ന പ്രചരണം സത്യമാണോ?
വിവരണം
സ്ത്രീകളെ വേശ്യ എന്ന് വിളിച്ചു കൂവുന്ന ഫിറോസ് കുന്നം പറമ്പിലും മൂരികളും കാണുക പഠിക്കുക കമ്മ്യുണിസ്റ്റ് നിലപാടുകളെ..
അഭിവാദ്യങ്ങൾ
കോയമ്പത്തൂരില്‍ വ്യവസായിയെ കബളിപ്പിച്ചു എന്ന കേസില്‍ സോളാര്‍ വിവാദ നായിക സരിത എസ്.നായര്‍ക്ക് കോടതി 3 വര്‍ഷം തടവ് വിധിച്ചത് കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. ഇതെ തുടര്‍ന്ന് സിപിഎം തമിഴ്‌നാട് ഘടകം സരിതയുടെ നീതിക്കായി കേസില്‍ കക്ഷി ചേരുമെന്ന് കേരള എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊണ്ടോട്ടി സഖാക്കൾ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 64ലൈക്കുകളും 9 ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്.
Archived Link |
എന്നാല്‍ സരിത എസ്.നായരുടെ കേസില്‍ സിപിഎം തമിഴ്‌നാട് ഘടകം കക്ഷി ചേരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവന നടത്തിയോ? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
എ.വിജയരാഘവന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന സത്യാമാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്.
തട്ടിപ്പ് കേസില്‍ കോടതി ശിക്ഷിച്ച കുറ്റവാളിക്ക് വേണ്ടി കേസ് നടത്തേണ്ട ആവശ്യം സിപിഎമ്മിനില്ല. സരിത എസ്.നായരും സിപിഎമ്മുമായി എന്ത് ബന്ധമാണുള്ളത്. രാഷ്ട്രീയ എതിരാളികള്‍ തന്നെയും ഇടതു മുന്നണിയെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ മാത്രമാണിത്. (എല്‍ഡിഎഫ് കണ്‍വീനര്‍, എ.വിജയരാഘവന്‍)
നിഗമനം
എല്‍ഡിഎഫ് കണ്‍വീനര്‍ പറയാത്ത വാചകങ്ങളാണ് അദ്ദേത്തിന്‍റെ പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:സരിത എസ്.നായര്‍ക്ക് വേണ്ടി സിപിഎം കേസില്‍ കക്ഷി ചേരുമെന്ന പ്രചരണം സത്യമാണോ?
Fact Check By: Dewin CarlosResult: False