archived link FB post

വിവരണം

ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്തത് മോദി മാത്രം ... മൻമോഹൻ സിങിന്റേത് അയഞ്ഞ നിലപാട് …ഷീല ദിക്ഷിത് എന്ന തലക്കെട്ടിൽ ഷീല ഡിസ്കിത്തിന്റെ പ്രസ്താവന എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഇതിന് ഏകദേശം 3000 ത്തോളം ഷെയറുകൾ കിട്ടിയിട്ടുണ്ട്. Janam TV, ഭാരതീയ ജനതാ പാർട്ടി (BJP ), MISSION KERALA , പോസിറ്റിവ് +ve, ഭാരതീയ ജനതാ പാർട്ടി കേരളം BJP KERALAM, Indian parents and friends in Sweden എന്നീപേജുകളിൽ നിന്നും വാർത്ത പ്രചരിപ്പിച്ചിട്ടുണ്ട്. "അതിർത്തി കടന്നെത്തിയ ഭീകര വാദത്തിനെതിരെ ശക്തമായ നിലപാട് എടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രമാണെന്ന് ദൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഷീലാ ദീക്ഷിത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്...." ഇങ്ങനെയാണ് വാർത്തയുടെ വിവരണം. ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം നിലവിൽ വന്ന സാഹചര്യത്തിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് നിരവധി ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഷീല ദീക്ഷിതിന്റെ ഈ പ്രസ്താവന സത്യമാണോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ പരിശോധന

കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും മുതിർന്ന നേതാക്കളടക്കം പലരും ബിജെപിയിലേയ്ക്ക് കൂടുമാറ്റം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഷീല ദീക്ഷിതിന്റെ പ്രസ്താവന രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഇതേപ്പറ്റി ഇന്റർനെറ്റിൽ നിരവധി വിവരങ്ങൾ ലഭ്യമാണ്. സിഎൻഎൻ ന്യൂസ് 18 ചാനലിലെ ജേർണലിസ്റ്റായ വീർ സാങ്‌വി ഷീല ദീക്ഷിതുമായി നടത്തിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. നിരവധി വാർത്താ പോർട്ടലുകൾ വാർത്ത റിപ്പോർട്ട് ചെയ്തതായി കാണാം. താഴെയുള്ള സ്‌ക്രീൻ ഷോട്ട് ശ്രദ്ധിക്കുക :

അഭിമുഖത്തിന്റെ വീഡിയോ താഴെ കാണാം. ഏകദേശം 12.7 മിനിറ്റ് കഴിയുമ്പോൾ ഷീലാ ദീക്ഷിതിന്റെ പ്രസ്തുത പരാമർശത്തിന്റെ ഭാഗമെത്തുന്നതാണ്.

https://youtu.be/RVKHFFm3Dyg

archived link

ഷീല ദീക്ഷിത് ഇപ്രകാരം പ്രസ്താവന നടത്തി എന്ന് പറയുന്ന സംഭാഷണം ഇങ്ങനെയാണ് :

ഷീല : ദേശീയതയും സുരക്ഷയുമെന്നാൽ നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത് ..?

വീർ : ... അവരുടെ വീട്ടിൽ കയറിച്ചെന്ന് ഒരു പാഠം പഠിപ്പിക്കാമെന്ന്...

ഷീല : ഞാൻ ഒരു കൗണ്ടർ ചോദ്യം ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു ... ഇന്ദിരാജിയുടെ കാലത്ത് രാജ്യത്തിൻറെ സുരക്ഷിതത്വം സംരക്ഷിക്കപ്പെട്ടിട്ടില്ലേ..?

വീർ : അദ്ദേഹം ശരിയെന്നു വാദിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. മുംബൈ ആക്രമണത്തിൽ പ്രതികരിക്കാതിരുന്ന സ്ഥാനത്താണ് ഇത്ര ശക്തിമത്തായി പ്രതികരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചേക്കാം.

ഷീല : ശക്തിമത്തായ എന്താണ് അദ്ദേഹം വാഗ്ദാനം ചെയ്തത്..?

വീർ : ജെയ്ഷെ മുഹമ്മദ് ക്യാംപിലെ വ്യോമാക്രമണം

ഷീല : അതിൽ ശക്തിമത്ത് എന്ന് പറയാൻ യാതൊന്നുമില്ല. സ്ഥാനത്ത് ആർക്കായാലും അത് ചെയ്യാൻ പറ്റും

വീർ : പക്ഷെ അദ്ദേഹമതു ചെയ്തില്ല. മൻമോഹൻ സിംഗ് മുംബൈ ആക്രമത്തിന് ശേഷം അത് ചെയ്തില്ല.

ഷീല : അതെ... അദ്ദേഹത്തോളം സുശക്തനും നിശ്ചയ ദാർഢ്യമുള്ളവനുമല്ല എന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ അദ്ദേഹം ചെയ്യുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് അല്ലാതെ മറ്റ് ആശയങ്ങളൊന്നുമില്ല.

വീർ : ഇതൊരു വോട്ട് വീഴ്ത്തൽ ജാലവിദ്യയാണ് എന്ന് തോന്നുന്നുണ്ടോ..? അതായത് തെരെഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള...

ഷീല : അത് നിരവധിയാളുകളുടെ മുദ്രയാണ്...

ഇതാണ് ഷീല ദീക്ഷിതിന്റെ പ്രസ്താവന ഉൾപ്പെടുന്ന ഇന്റർവ്യൂവിന്റെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ.... അവർ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. അത് സത്യമാണ്.

കൂടാതെ ഇക്കണോമിക് ടൈംസ് പോലെയുള്ള പ്രമുഖ പോർട്ടലുകൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ലിങ്കുകൾ താഴെ നൽകുന്നു

archived link economic times

Archived link news bytes app

എന്നാൽ ഒരു വിഷയം ചർച്ച ചെയ്തപ്പോൾ വന്ന പരാമർശം മാത്രമാണിത്. അതൊരിക്കലും മൻമോഹൻ സിംഗിനെതിരായ വിമർശനമല്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നും ഷീല ദീക്ഷിത് പറഞ്ഞതായി ബിസിനസ്സ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തിരുന്നു , വാർത്ത താഴെ വായിക്കാം :

archived link business standard

വീർ സാങ്‌വി ഇതേപ്പറ്റി ട്വിറ്ററിൽ വിശദീകരണം നൽകിയിട്ടുണ്ട്. ട്വീറ്റുകൾ താഴെ നൽകിയിട്ടുണ്ട് :

archived link twitter

നിഗമനം

ഷീല ദീക്ഷിത് ഇപ്രകാരം പ്രസ്താവന നടത്തി എന്നുള്ളത് സത്യമാണ്. വീഡിയോ ദൃശ്യങ്ങളിൽ അത് വ്യക്തമാണ്. എന്നാൽ മോദിയെ പുകഴ്ത്തുകയോ മൻമോഹൻ സിംഗിനെ താഴ്ത്തിക്കെട്ടുകയോ ആയിരുന്നില്ല അവരുടെ ലക്ഷ്യം. സംഭാഷണ മധ്യേയുള്ള പരാമർശം മാത്രമായിരുന്നു അത്.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്തത് മോഡി മാത്രം: ഷീലാ ദീക്ഷിതിന്റെ പ്രസ്താവനയുടെ പൊരുളെന്ത് ...?

Fact Check By: Deepa M

Result: True