
വിവരണം
സഖാക്കളേ… ആരും പേടിക്കണ്ട..
പൗരത്വ ബിൽ കേരളത്തിൽ നടപ്പാക്കില്ല..
താമസിയാതെ റെഡ് വളിയണ്ടിറുമാർ കേന്ദ്രഭരണം പിടിച്ചടക്കും.. എന്ന തലക്കെട്ട് നല്കി ചെമ്പട സഖാക്കൾ എന്ന പേരിലുള്ള ഒരു ഫെയ്സ്ബുക്ക് പേജില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പൗരത്വ ബില്ലിനെതിരെ ഒരു ലക്ഷം റെഡ് വാളണ്ടയിര്മാര് ഡെല്‍ഹിയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തി എന്നും പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നു. പോസ്റ്റിന് ഇതുവരെ 610ല്‍ അധികം ലൈക്കുകളും 156ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Archived Link |
യഥാര്‍ഥത്തില്‍ പൗരത്വ ബല്ലിനെതിരെ ഡിവൈഎഫ്യുടെ ഒരു ലക്ഷം റെഡ് വാളണ്ടയിര്മാര് പ്രക്ഷോഭത്തിനായി ഡെല്‍ഹിയിലേക്ക് പുറപ്പെടുന്നുണ്ടോ? ഇവര്‍ കണ്ണൂരില്‍ ഇതിനായി സംഘടിച്ചോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ യൂത്ത് സെന്ററില്‍ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണത്തെ കുറിച്ച് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്നും ലഭിച്ച മറുപടി ഇങ്ങനെയാണ്-
പൗരത്വ ബില്ലിനെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യ തലത്തില്‍ തന്നെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. യുവാക്കളെ അണിനിരത്തിയാണ് വിവധ പ്രദേശങ്ങളില്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും ഡെല്‍ഹിയിലേക്ക് പോയി സംഘടിച്ച് റെഡി വാളണ്ടിയര്‍മാരെ അണിനിരത്തി പ്രക്ഷോഭം നടത്താന്‍ ഡിവൈഎഫ്ഐ ഒരു അഹ്വാനവും ഇതുവരെ നടത്തിയിട്ടില്ല. ഒരു ലക്ഷം റെഡ് വാളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന സമരം എന്നതൊക്കെ നുണ പ്രചരണം മാത്രമാണ്. ഇടതുപക്ഷത്തിന്റെ പേരില്‍ വ്യാജ പ്രചരണം നടത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നിയന്ത്രിക്കുന്ന ഫെയ്സ്ബുക്ക് പേജുകളാണ് ഇത്തരം നുണകള്‍ പടച്ചുവിടുന്നത്. (ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസ്)
ഡിവൈഎഫ്ഐയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചപ്പോഴും ഇത്തരത്തിലൊരു പ്രക്ഷോഭത്തെ കുറിച്ച് പോസ്റ്റുകളൊന്നും തന്നെ പങ്കുവെച്ചിട്ടില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞു.
നിഗമനം
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പ്രചരണത്തില്‍ അവകാശപ്പെടുന്നത് പോലെയുള്ള ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് വ്യക്തമായി കഴിഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫിസ് തന്നെ പ്രചരണം വ്യാജമാണെന്ന് പ്രതികരിച്ചത് കൊണ്ടുതന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം നയിക്കാന്‍ ഒരു ലക്ഷം റെഡ് വാളണ്ടിയാര്മാര് സംഘടിക്കുമോ?
Fact Check By: Dewin CarlosResult: False
