പാകിസ്ഥാനിലെ പഴയ വീഡിയോ തെറ്റായ വിവരണവുമായി പ്രചരിക്കുന്നു...
വിവരണം
പൌരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധങ്ങളെ കുറിച്ച് നമ്മള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയുന്നു. എന്നാല്‍ പാകിസ്ഥാനിലും ഇന്ത്യയുടെ പുതിയ പൌരത്വ നിയമത്തിനെ കുറിച്ച് പ്രതിഷേധങ്ങള്‍ നടക്കുന്നു എന്ന വാദിക്കുന്ന പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ പോസ്റ്റില്‍ ചിലര്‍ ഇന്ത്യയുടെ പതാകയുടെ മുകളില്‍ ഒരു പശുവിനെ വെട്ടുന്ന ദൃശ്യങ്ങള്‍ പങ്ക് വെക്കുന്നുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“ഇന്ത്യയിൽ പൗരത്വ ബിൽ നടപ്പാക്കുന്നതിൽ പാക്കിസ്ഥാനികൾ ഇന്ത്യയുടെ ദേശീയ പതാകയിൽ പശുവിനെ അറുത്തു പ്രതിഷേധിക്കുന്നു,,, ഇപ്പോൾ കാര്യങ്ങളെല്ലാം എല്ലാർക്കും മനസിലായില്ലേ,,? ഇവിടെ കുരക്കുന്നത് ആർക്കു വേണ്ടിയാണന്ന്,,”
Archived Link |
എന്നാല്‍ പാകിസ്ഥാനില്‍ ഇന്ത്യയില്‍ പൌരത്വ ബില്‍ നടപ്പാക്കുന്നതില്‍ പാകിസ്ഥാനില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടന്നിരുന്നോ? നമുക്ക് അറിയാന്‍ ശ്രമിക്കാം.
വസ്തുത അന്വേഷണം
വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ Pakistan protest slaughter cow Sunni Tehreek Jamaat എന്ന കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യുബില്‍ ഇതേ വീഡിയോ ലഭിച്ചു. വീഡിയോയുടെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
പാകിസ്ഥാന്‍ സുന്നി തഹരീക് ഹൈദരാബാദ് എന്ന യുട്യുബ് ചാനലാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുള്ളത്. മാര്‍ച്ച് 1, 2019നാണ് വീഡിയോ യുടുബില്‍ പ്രസിദ്ധികരിച്ചത്. ഇതോടെ ഈ വീഡിയോ ഇപ്പോഴത്തേതല്ല എന്ന് ഉറപ്പാണ്. ഈ വീഡിയോ പഴയതാണ്.
സംഭവത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചില പാകിസ്ഥാനി വെബ്സൈറ്റുകളില്‍ ഇതേ സംഭവത്തിന്‍റെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ഇന്ത്യയുടെ കാശ്മീര്‍ നിലപാടുകളിനെതിരെയുള്ള ഒരു പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണ് നമ്മള്‍ വീഡിയോയില്‍ കാണുന്നത്.
Urdupoint | Archived Link |
ഈ വീഡിയോ ഇതിനെ മുമ്പേയും പല വ്യത്യസ്തമായ വാദങ്ങളുമായി സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ വീഡിയോയുടെ മുകളില്‍ ഒപ്പിണ്ടിയ എന്ന വെബ്സൈറ്റ് വസ്തുത അന്വേഷണ നടത്തിട്ടുണ്ട്.
നിഗമനം
വീഡിയോ മാര്‍ച്ചില്‍ പാകിസ്ഥാനില്‍ ഇന്ത്യക്കെതിരെ നടന്ന ഒരു പ്രതിഷേധത്തിന്‍റെതാണ്. നിലവില്‍ പാസായ പൌരത്വ ഭേദഗതി ബില്ലുമായി ഈ വീഡിയോക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
Title:പാകിസ്ഥാനിലെ പഴയ വീഡിയോ തെറ്റായ വിവരണവുമായി പ്രചരിക്കുന്നു...
Fact Check By: Mukundan KResult: False