
വിവരണം
ഭരണപക്ഷവും പ്രതിപക്ഷവും കോവിഡ് പ്രവർത്തനങ്ങളെക്കുറിച്ചും അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ചും അങ്ങോട്ടുമിങ്ങോട്ടും വാഗ്വാദങ്ങള്‍ നടത്തുന്നുണ്ട്. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും സൈബർ സഖാക്കളുംആവേശത്തോടെ ഇതിൽ പങ്കുകൊള്ളുന്നുണ്ട്.
കഴിഞ്ഞദിവസം കരിപ്പൂർ വിമാനം അപകടമുണ്ടായ സമയത്ത് അവിടെ രക്ഷാപ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ട കോഴിക്കോട് കളക്ടർക്കും അസിസ്റ്റന്‍റ് കളക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് അവിടം സന്ദർശിച്ച മുഖ്യമന്ത്രിയും ക്വാറന്‍റൈനില്‍ കഴിയുകയാണ്. ഇരുവരുടെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങി ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.
പിണറായി ആവശ്യപ്പെട്ടാൽ 14 ദിവസത്തേക്ക് മുഖ്യമന്ത്രിയാകാൻ ഞാൻ തയ്യാറാണ് എന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചു എന്ന മട്ടിലാണ് പോസ്റ്റിന് പ്രചരണം.

എന്നാൽ ഇത് തെറ്റായ വാർത്തയാണ്. പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്.
വസ്തുത വിശകലനം
ഞങ്ങൾ ആദ്യം വാര്‍ത്താ മാധ്യമങ്ങളുടെ വെബ്സൈറ്റുകള്‍ വാര്‍ത്ത തിരഞ്ഞു നോക്കി. ആരും ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ മാത്രമാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. അതിനാല്‍ വാർത്തയുടെ വസ്തുത അറിയാൻ രമേശ് ചെന്നിത്തലയുടെ ഓഫീസുമായി തന്നെ നേരിൽ ബന്ധപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ മീഡിയ സെക്രട്ടറി സുമോദ് ഞങ്ങളെ അറിയിച്ചതിങ്ങനെയാണ്: “ഇത് വെറും വ്യാജ പ്രചരണം മാത്രമാണ് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുക എന്നതാണ് ഉദ്ദേശം. രമേഷ് ചെന്നിത്തല ഒരിക്കലും ഇങ്ങനെ പറയില്ല. അദ്ദേഹത്തെപ്പറ്റി മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ട് എതിരാളികൾ ഇങ്ങനെ ദുഷ്പ്രചരണം നടത്തി നോക്കുകയാണ്. രമേശ് ചെന്നിത്തല തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ കൃത്യമായി പങ്കുവയ്ക്കാറുണ്ട്. അദ്ദേഹം നടത്തുന്ന പത്രസമ്മേളനങ്ങളുടെ മുഴുവന്‍ വീഡിയോകളും കൂടാതെ അദ്ദേഹത്തിന്‍റെ നിലപാടുകളും അഭിപ്രായങ്ങളും എല്ലാം അതിലൂടെ പങ്കുവയ്ക്കുന്നുണ്ട്. യഥാർത്ഥ വാർത്തയറിയാൻ ആ പേജ് പരിശോധിച്ചാൽ മതിയാകും.”
ഈ പോസ്റ്റിലൂടെ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന ആണെന്ന് വ്യക്തമായിട്ടുണ്ട്
നിഗമനം
പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ പേരില്‍ പ്രചരിക്കുന്നത് ഒരു വ്യാജ പ്രസ്താവനയാണ്. ഇത്തരത്തിൽ ഒരു പരാമര്‍ശം അദ്ദേഹം എവിടെയും നടത്തിയിട്ടില്ല.

Title:രമേശ് ചെന്നിത്തലയുടെ പേരിൽ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം
Fact Check By: Vasuki SResult: False
