ഡോ. സായ്ബാലിനെ വിണ്ടും അറസ്റ്റ് ചെയ്തുവോ...?
വിവരണം
“ വളര്‍ത്തുപട്ടിയെ ചങ്ങലയ്ക്കിടുമ്പോലെ ചങ്ങലക്കിട്ട് കൊണ്ട് പോകുന്നത് ഡോഃസായ്ബാള്‍ എന്ന ചത്തീസ്ഗഡ് സഹീദ് ഹോസ്പിറ്റലിലെ സര്‍ജനെ ആണ്.ആദിവാസികളെ ഊരുകളിലേക്ക് തേടി ചെന്ന് ചികില്‍സിച്ചിരുന്ന മനുഷ്യസ്നേഹി. ഗവണ്‍മെന്‍റ് ദേശദ്രോഹകുറ്റം ചുമത്തി ജയിലിലാക്കി.......
"i will fight untill death"
എന്നായിരുന്നു ഡോഃസായ്ബാള്‍ ന്‍റെ ലാസ്റ്റ് ട്വീറ്റ്!” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 18 മുതല്‍ " witness | സാക്ഷി | شاهد " എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു കുര്‍ത്ത ധരിച്ച വയോധികനെ പോലീസ് ചങ്ങലകളിട്ട് കൊണ്ട് പോകുന്ന ദൃശ്യം കാണാം. കൊണ്ട് പോകുന്നത് ഛത്തിസ് ഗഡിലെ ദുര്‍ഗ് ജില്ലയിലെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ആണ്. ഡോ. സായ്ബാല്‍ ഛത്തിസ്‌ഗദിലെ പാവപെട്ട ആദിവാസികളെ സേവിക്കുന്ന ഒരു സുപ്രസിദ്ധ ഡോക്ടര്‍ ആണ്. അദ്ദേഹതിനു മേല്‍ രാജ്യദ്രോഹം കുറ്റം ചുമത്തി ഛത്തിസ്‌ഗഡ് സര്‍ക്കാര്‍ ജയിലില്‍ പൂട്ടിയോ? നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ചിത്രം reverse image search നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങൾ പരിശോധിച്ചപ്പോള്‍ ഈ ചിത്രം മൂന്നു കൊല്ലം പഴക്കം ഉള്ളത് ആണ് എന്ന് മനസിലായി. Reverse image search പരിണാമങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.
ഞങ്ങള്‍ ഇതിനെ തുടർന്ന് ഡോ.സായ്ബാലിനെ അറസ്റ്റ് ചെയ്തതിന്‍റെ വല്ല വാര്‍ത്തയും ഈയിടെ എങ്ങാനും മാധ്യമങ്ങളില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു. പക്ഷെ മാധ്യമങ്ങളില്‍ ഇങ്ങനെ യാതൊരു വാര്‍ത്തയും ഞങ്ങള്‍ക്ക് ലഭിച്ചില്ല. 2016 ല്‍ അദ്ദേഹത്തെ 1992 ല്‍ ഉണ്ടായ ഒരു സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തതായി പല ഓണ്‍ലൈന്‍ വെബ്സൈറ്റുകളും വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഡോ.സായ്ബാല്‍ ഒളിച്ചോടുകയാണ് എന്ന് പരാതിയിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടന്ന് ട്വീറ്ററില്‍ പലരും രോഷം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതില്‍ ചില ട്വീറ്റുകള്‍ ഇപ്രകാരം:
തുടർന്ന് അദ്ദേഹതിന് ജാമ്യം അനുവദിച്ച് പുറത്ത് ഇറക്കി. 1992ല്‍ ചുമത്തിയ കേസില്‍ ഡോ. സായ്ബാല്‍ ഉള്‍പടെ 58പര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനെ കുറിച്ച് ഡോ. സായ്ബാലിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല എന്ന് മുന്‍ എം.എല്‍.എ ആയ ജനകലാല്‍ താകുര്‍ പറഞ്ഞതായി ഹിന്ദു പ്രസിദ്ധികരിച്ച വാ൪ത്തയില്‍ അറിയിക്കുന്നു.
ഡോ. സായ്ബാല്‍ യാന ഛത്തിസ്‌ഗദിലെ ബലോദ് ജില്ലയില്‍ ദള്ളി രാജഹാര എന്ന നഗരത്തില്‍ ശഹീദ് ആശുപത്രിയിലെ സുപ്രസിദ്ധമായ ഡോക്ടര്‍ ആണ്. അദേഹം 1982 മുതല്‍ ഈ ആശുപത്രിയില്‍ സേവനം ചെയ്യുകയാണ്. കഷ്ടപെടുന്ന തൊഴിലാളികള്‍ക്കായി ശങ്കര്‍ ഗുഹ നിയോഗി എന്ന അഹിംസാവാദി ആയ യുനിയന്‍ ലീഡരുടെ സ്വപ്നത്തിന്‍റെ ഫലം ആണ് എന്ന് ആശുപത്രിയുടെ വെബ്‌സൈറ്റില്‍ അറിയിക്കുന്നു. 1992ല്‍ മുതലാളിത്തവാദികൾക്കെതിരെ ഒരു പ്രതിഷേധം സമരം നടതുന്നതിന്‍റെ ഇടയില്‍ ചില ഗുണ്ടകള്‍ നിയോഗിയെ വെടിവെച്ച് കൊന്നു. ഈ ആശുപത്രിയിലെ ഏറ്റവും മുതിര്‍ന്ന ഡോക്ടര്‍ ആണ് ഡോക്ടര്‍ സായ്ബാല്‍ യാന. ആശുപത്രി അദ്ദേഹം തന്നെയാണ് നടത്തി കൊണ്ട് പോകുന്നത്. 1981ല്‍ നിയോഗിജിക്കൊപ്പം ആശുപത്രി തുടങ്ങിയ ഡോ. ആശിഷ് കുണ്ടുവും ഡോ. ബിനായക് സേനും പിന്നിട് ആശുപത്രി വിട്ടു.
1977ല്‍ ഛത്തിസ്‌ഗഡ് മൈനസ് ശ്രമിക് സംഘ (CMSS)ന്‍റെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന 11 കോണ്ട്രാക്റ്റ് തോഴിലാളി മാരെ പോലീസ് വെടിയേറ്റ് മരിച്ചു. ഈ ബലിദാനത്തെ തുടർന്നാണ് ഈ ആശുപത്രിയുടെ പേര് ഇവരുടെ സ്മൃതിയില്‍ ശഹീദ് ആശുപത്രി എന്ന് വെച്ചത്.
The Hindu | Archived Link |
Medicaldialogues | Archived Link |
Catch News | Archived Link |
Shaheed Hospital | Archived Link |
ഞങ്ങള്‍ ഈയിടെ എങ്ങാനും ഡോക്ടര്‍ യാനയെ പോലീസ് അറസ്റ്റ് ചെയ്തുവോ എന്ന് അറിയാന്‍ ആയി അദേഹത്തിന്‍റെ ഭാര്യ ഡോ. അല്‍പന യാനയോട് നേരിട്ട് സംസാരിച്ചു. പോസ്റ്റിനെ കുറിച്ച് അവര്‍ പ്രതികരിച്ചത് ഇങ്ങനെ:
“ഡോക്ടര്‍ ഇപ്പോള്‍ ജയിലില്‍ അല്ല. ഈ വാര്‍ത്ത മുന്‍ കൊല്ലം പഴതാണ്. അദേഹം നിലവില്‍ ആശുപത്രിയില്‍ രോഗികളെ ചികിൽസിച്ചു കൊണ്ടിരിക്കുകയാണ്.”
പോസ്റ്റില്‍ ഉപയോഗിച്ച ചിത്രത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് അവര്‍ ഒരിക്കല്‍ കുടി സ്ഥിരികരിച്ചു.
നിഗമനം
ഡോ. സായ്ബാല്‍ യാനയെ ഛത്തിസ്‌ഗഡ് സര്‍കാര്‍ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുർണമായി വ്യാജം ആണ്. പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം മൂന്നു കൊല്ലം പഴയ ചിത്രമാണ്. മൂന്നു കൊല്ലം മുമ്പായിരുന്നു ഡോ. സായ്ബാലിനെ പോലീസ് അറസ്റ്റ് ചെയ്തത് അദ്ദേഹത്തിന് അന്നു തന്നെ ജാമ്യവും ലഭിച്ചിരുന്നു. ഈ ചിത്രം അപ്പോള്‍ എടുത്തതാണ്. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.