വിവരണം

“മലയാളിയായ മൊയ്നുദീന്‍, 47 വയസ്, ജെ.എന്‍.യു ക്യാമ്പുസിലെ വിദ്യാര്‍ത്ഥിയാണ് ” എന്ന വാചകം ചേര്‍ത്ത് മധ്യവയസ്കനായ ഒരു വ്യക്തിയുടെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന വ്യക്തി ജെ.എന്‍.യുവില്‍ പഠിക്കുന്ന 47 വയസ് പ്രായമുള്ള മലയാളി വിദ്യാര്‍ഥി മോയ്നുദീന്‍ ആണെന്ന്‍ പോസ്റ്റുകള്‍ വാദിക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

ഈ പോസ്റ്റ്‌ സത്യമാണ് എന്ന് കരുതി പലരും ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ഇത് യാഥാര്‍ഥ്യമാണോ എന്ന് കമന്‍റ് ബോക്സില്‍ ചോദിക്കുന്നുണ്ട്. ഈ ചിത്രം വാട്ട്സാപ്പിലും എറെ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് ഉന്നയിക്കുന്ന വാദങ്ങള്‍ സത്യമാണോ എന്ന് ചോദിച്ച് ഞങ്ങളുടെ വാട്ട്സാപ്പ് നമ്പരില്‍ വന്ന സന്ദേശം താഴെ കാണാം.

ഈ ചിത്രം ആരുടെതാണ്? ഇദേഹം ജെ.എന്‍.യുവില്‍ പഠിക്കുന്ന വിദ്യാര്‍ഥി തന്നെയാണോ? നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിനെ bingല്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്ന വ്യക്തി ദളിത്‌ ചിന്തകനും സാമുഹിക പ്രവര്‍ത്തകനുമായ കാന്ച്ച ഇല്ലയയുടെതാണ് എന്ന് മനസ്സിലായി.

കാന്ച്ച ഇല്ലയ ശേപര്‍ദ് ഒരു ദളിത്‌ ചിന്തകനാണ്. അദേഹത്തിന് 67 വയസ് പ്രായമുണ്ട്. അദേഹം പൊളിറ്റിക്കൽ സയൻസ് വിഷയത്തില്‍ ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് എം. ഫില്‍ നേടിയിട്ടുണ്ട്. നിലവില്‍ അദേഹം ഹൈദരാബാദിലെ മൌലാന ആസാദ് നാഷനല്‍ ഉര്‍ദു സര്‍വകലാശാലയില്‍, Centre for Study of Social Exclusion and Inclusive Policy അതായത് CSSEIPന്‍റെ ഡയറക്ടരാണ്. അദേഹം ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിയല്ല.

ഇതിനെ മുമ്പേയും നിരവധി വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ ഇത് പോലെയുള്ള പോസ്റ്റുകളുടെ വസ്തുത അന്വേഷണം നടത്തി, ഈ പോസ്റ്റുകള്‍ തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചില അന്വേഷണ റിപ്പോര്‍ട്ടുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

QuintIndia Today

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ചിത്രത്തില്‍ കാണുന്ന വ്യക്തി ദളിത്‌ ചിന്തകന്‍ കാന്ച്ച ഇല്ലയയാണ്. അദേഹം ജെ.എന്‍.യു വിദ്യാര്‍ഥിയല്ല.

Avatar

Title:FACT CHECK: ഈ ചിത്രം ജെ.എന്‍.യുവിലെ 47 വയസായ മലയാളി വിദ്യാര്‍ഥിയുടെതല്ല; സത്യാവസ്ഥ ഇങ്ങനെ...

Fact Check By: Mukundan K

Result: False